തിരുവനന്തപുരം–ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ക്രിസ്മസിന് എത്തുമോ?റെയിൽവെ മന്ത്രിക്ക് മുന്നിൽ ആവശ്യം

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ എന്നിവ പ്രമാണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിക്കുമെന്ന്
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ജെബി മേത്തർ എംപി. കേരളത്തിലേക്ക് ആവശ്യമായ പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിക്കുമെന്ന് ആവശ്യപ്പെട്ട് എംപി മന്ത്രിക്ക് കത്ത് നൽകിയിരുന്നു.

മകരവിളക്ക് ഉത്സവ വേളയിൽ ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, പുണെ, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുന്നതിനൊപ്പം യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് നിലവിലുള്ള ട്രെയിനുകളിൽ കൂടുതൽ സ്ലീപ്പർ, എ.സി കോച്ചുകൾ അനുവദിക്കുന്ന കാര്യവും റെയിൽവേ പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയതായി എംപി അറിയിച്ചു.

vandebhartb-4

ഇതിനുപുറമെ, തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യവും മന്ത്രിക്ക് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ സർവീസ് വരാനിരിക്കുന്ന ക്രിസ്മസ് സീസണിൽ തന്നെ ഓടിത്തുടങ്ങാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംപി പറഞ്ഞു.

ബെംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പർ

മലയാളികൾ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സർവ്വീസ് ആണിത്. നിലവിൽ ബെംഗളൂരിനും എറണാകുളത്തിനും ഇടയിൽ വന്ദേഭാരത് ചെയർകാർ സർവ്വീസ് നടത്തുന്നുണ്ട്. ഉയർന്ന യാത്ര നിരക്കുള്ള സർവ്വീസാണിത്.
ഇതുകൂടാതെ ഈ റൂട്ടിൽ ഒരു സ്ലീപ്പർ സർവ്വീസ് കൂടി അനുവദിക്കണമെന്ന ആവശ്യം നേരത്തേ ശക്തമായിരുന്നു.

ബെംഗളുരുവിനും നാഗർകോവിലിനും ഇടയിൽ പുതിയൊരു വന്ദേഭാരത് സർവ്വീസ് നടത്തുമെന്ന് അടുത്തിടെ സുരേഷ് ഗോപി എംപി വ്യക്തമാക്കിയിരുന്നു. കോട്ടയം വഴിയായിരിക്കും ഈ ട്രെയിൻ എന്നാണ് സൂചന.നിലവിൽ 14-15 മണിക്കൂർ സമയമെടുത്താണ് ഈ റൂട്ടിൽ ഓടുന്ന ബെംഗളൂരു-നാഗർകോയിൽ എക്സ്പ്രസ് സർവ്വീസ് പൂർത്തിയാക്കുന്നത്. മറ്റ് ട്രെയിനുകളാകട്ടെ 20 മണിക്കൂർ വരെ സമയം എടുക്കുന്നുണ്ട്. വന്ദേഭാരത് സ്ലീപ്പർ എത്തിയാൽ 12 മണിക്കൂറനുള്ളിൽ യാത്ര പൂർത്തിയാക്കാൻ സാധിക്കും.

കോട്ടയം വഴിയോ?

നിലവിൽ ഓടുന്ന ബെംഗളൂരു വന്ദേഭാരത് ചെയർകാർ എറണാകുളം വരെയാണ് സർവ്വീസ് നടത്തുന്നത്. നാഗർകോവിലിലേക്കുള്ള സ്ലീപ്പർ സർവ്വീസ് കോട്ടയം വഴി സർവ്വീസ് നടത്തിയേക്കുമെന്നാണ് സൂചന. നേരത്തേ കോട്ടയം വഴി തിരുവനന്തപൂരം നോർത്ത് വരെ സർവ്വീസ് നടത്തുന്ന തരത്തിൽ സ്ലീപ്പർ അനുവദിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഏകദേശം 884 കിമി ദൂരം വരുമിത്. 12 മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കാൻ സാധിച്ചാൽ വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കുമെല്ലാം ഏറെ പ്രയോദനപ്പെടും എന്നാണ് ചൂണ്ടിക്കാട്ടപ്പെട്ടത്.

സ്ലീപ്പർ അനുവദിച്ചാൽ ഏകദേശം 2300 രൂപയ്ക്ക് തേഡ് എസിയിൽ സുഖമായി തിരുവനന്തപുരത്ത് എത്താം. സെക്കൻഡ് എസിയിൽ 3000, ഫസ്റ്റ് എസിയിൽ 3600 രൂപ വരേയും ആയിരിക്കും നിരക്ക്. മുംബൈ-ബെംഗളൂരു റൂട്ടിൽ ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ വന്ന സാഹചര്യത്തിൽ കേരളത്തിലും പുതിയ സർവ്വീസ് ഉടൻ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma