തിരുവനന്തപുരം-കാസർകോഡ് വന്ദേഭാരത് ട്രെയിനിൻ്റെ സമയം മാറി; ഈ ട്രെയിനുകളുടെ സമയത്തിലും മാറ്റം
ടിക്കറ്റ് നിരക്ക് വർധിച്ചെന്ന് മാത്രമല്ല കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകളുടെ സമയ ക്രമത്തിലും റെയിൽവെ മാറ്റം വരുത്തിയിട്ടുണ്ട്.വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം. ജനുവരി ഒന്ന് മുതൽ പുതിയ സമയക്രമം നിലവിൽ വരും. പുതുക്കിയ സമയം നോക്കാം

തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്
ട്രെയിനിൻ്റെ ചെങ്ങന്നൂർ മുതൽ തൃശൂർ വരെയുള്ള സമയത്തിലാണ് ജനുവരി ഒന്ന് മുതൽ മാറ്റം വരുത്തിയത്. ചെങ്ങന്നൂരിൽ നിന്നും 06.55 ന് പകരം 06.51 ന് വന്ദേഭാരത് പുറപ്പെടും. കോട്ടയത്ത് നിന്ന് 7.27ന് പകരം 7.21 നായിരിക്കും വന്ദേഭാരത് പുറപ്പെടുന്നത്.
എറണാകുളം ടൗണില്‍ 8.25 ആയിരുന്നു സമയം. ഇനി ട്രെയിന്‍ 8.17ന് എത്തിച്ചേരും. തൃശൂരില്‍ മുമ്പത്തേതിനേക്കാള്‍ പത്ത് മിനിറ്റ് മുന്നെ വന്ദേഭാരത് എത്തും.
തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസിൻ്റെ (20634) നിലവിലുള്ള സമയക്രമം ഇങ്ങനെ
തിരുവനന്തപുരം സെൻട്രൽ (TVC) - (പുറപ്പെടൽ) 05:15
കൊല്ലം ജംഗ്ഷൻ (QLN) - (എത്തിച്ചേരൽ) 06:03, (പുറപ്പെടൽ) 06:05
ചെങ്ങന്നൂർ (CNGR) - (എത്തിച്ചേരൽ) 06:53, (പുറപ്പെടൽ) 06:55
കോട്ടയം (KTYM) - (എത്തിച്ചേരൽ) 07:24, (പുറപ്പെടൽ) 07:27
എറണാകുളം ടൗൺ (ERN) - (എത്തിച്ചേരൽ) 08:25, (പുറപ്പെടൽ) 08:28
തൃശൂർ (TCR) - (എത്തിച്ചേരൽ) 09:30, (പുറപ്പെടൽ) 09:33
ഷൊർണൂർ ജംഗ്ഷൻ (SRR) - (എത്തിച്ചേരൽ) 10:02, (പുറപ്പെടൽ) 10:04
കോഴിക്കോട് (CLT) - (എത്തിച്ചേരൽ) 11:03, (പുറപ്പെടൽ) 11:05
കണ്ണൂർ (CAN) - (എത്തിച്ചേരൽ) 12:03, (പുറപ്പെടൽ) 12:05
കാസർഗോഡ് (KGQ) - (എത്തിച്ചേരൽ) 13:20.
20633 തിരുവനന്തപുരത്തേയ്‌ക്കുള്ള വന്ദേഭാരത് എക്സ്പ്രസിന്റെ സമയം കണ്ണൂർ മുതൽ എറണാകുളം ടൗൺ വരെയുള്ള സ്റ്റേഷനിൽ മാറ്റം വരും. എഫണാകുളം ടൌണിൽ നിന്നും 7.15 നായിരിക്കും ട്രെയിൻ പുറപ്പെടുക.
ഇപ്പോഴത്തെ സമയം ഇങ്ങനെ
കാസർഗോഡ് (KGQ) - (പുറപ്പെടൽ) 14:30
കണ്ണൂർ (CAN) - (എത്തിച്ചേരൽ) 15:28, (പുറപ്പെടൽ) 15:30
കോഴിക്കോട് (CLT) - (എത്തിച്ചേരൽ) 16:28, (പുറപ്പെടൽ) 16:30
ഷൊർണൂർ ജംഗ്ഷൻ (SRR) - (എത്തിച്ചേരൽ) 17:28, (പുറപ്പെടൽ) 17:30
തൃശൂർ (TCR) - (എത്തിച്ചേരൽ) 18:10, (പുറപ്പെടൽ) 18:13
എറണാകുളം ടൗൺ (ERN) - (എത്തിച്ചേരൽ) 19:17, (പുറപ്പെടൽ) 19:20
കോട്ടയം (KTYM) - (എത്തിച്ചേരൽ) 20:10, (പുറപ്പെടൽ) 20:13
ചെങ്ങന്നൂർ (CNGR) - (എത്തിച്ചേരൽ) 20:26, (പുറപ്പെടൽ) 20:48
കൊല്ലം ജംഗ്ഷൻ (QLN) - (എത്തിച്ചേരൽ) 21:34, (പുറപ്പെടൽ) 21:36
തിരുവനന്തപുരം സെൻട്രൽ (TVC) - (എത്തിച്ചേരൽ) 22:40
പാലരുവി എക്‌സ്പ്രസ് സമയമാറ്റം ഇങ്ങനെ
രാവിലെ ആറ് മിനിറ്റ് നേരത്തെ എറണാകുളം ടൗണില്‍ എത്തിച്ചേരും. അതായത് 08.32 ന് എത്തി 08.37 ന് പുറപ്പെടും. കൊല്ലം മുതല്‍ പാലക്കാട് വരെയുള്ള സമയത്തില്‍ മാറ്റമില്ല.
കോഴിക്കോട് ജനശതാബ്ദി
കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള സമയമാണ് മാറിയത്.
കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദിയുടെ സമയത്തിലും 20 മിനിറ്റ് വ്യത്യാസം വന്നിട്ടുണ്ട്, തൃശൂർ മുതൽ കൊല്ലം വരെയാണ് 20 മിനിറ്റ് വ്യത്യാസം ഉണ്ടാകുക.
കേരള എക്‌സ്പ്രസ്
തൃശൂര്‍ മുതലുള്ള സമയവും മാറി. എറണാകുളം ടൗണില്‍ നിന്ന് 4.35നായിരിക്കും ഇനി മുതല്‍ ട്രെയിന്‍ പുറപ്പെടുന്നത്. കണ്ണൂര്‍ ജനശതാബ്ദിയുടെ സമയത്തില്‍ 20 മിനിറ്റ് വ്യത്യാസമാണ് വന്നത്.












Click it and Unblock the Notifications