Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ട്രെയിനല്ല; കൊട്ടാരം; ഇന്ത്യയിലെ ഏറ്റവും ചെലവുള്ള ട്രെയിന്‍ യാത്ര; സഞ്ചരിക്കുന്ന സ്റ്റാര്‍ ഹോട്ടല്‍

ഇന്ത്യയിലെ ഏറ്റവും ആഡംബരപൂർണ്ണമായ ട്രെയിൻ യാത്ര. ഇതൊരു ട്രെയിൻ യാത്രയെന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. സഞ്ചരിക്കുന്ന സെവൻ സ്റ്റാർ ഹോട്ടൽ എന്നുതന്നെ പറയേണ്ടിവരും. കാരണം അത്രത്തോളം ആഡംബര പൂർണമാണ് ഈ ട്രെയിനിലെ യാത്ര. ട്രെയിനിന്റെ രാജകീയ അകത്തളങ്ങളും സൗകര്യങ്ങളും ആരെയും അതിശയിപ്പിക്കും.

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ 2010 ൽ ആരംഭിച്ച മഹാരാജ എക്സ്പ്രസ് ആണ് ഇന്ത്യയിലെ ഏറ്റവും ആഡംബരപൂർണ്ണമായ യാത്ര വാഗ്ദാനം ചെയ്യുന്നത്. വിദേശ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ആരംഭിച്ച ട്രെയിനിൽ ഇപ്പോൾ നിരവധി ഇന്ത്യക്കാരും യാത്ര ചെയ്യുന്നുണ്ട്.

maharaja

ഒരു ആഡംബര ഹോട്ടലിന് തുല്യമായ സൗകര്യങ്ങളാണ് ഈ ട്രെയിൻ വാഗ്ദാനം ചെയ്യുന്നത്. ആഡംബരമായ താമസത്തിന് ഒപ്പം ഇന്ത്യയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയുള്ള യാത്ര കൂടിയാകുമ്പോൾ അത് മറക്കാനാകാത്ത അനുഭവമായിരിക്കും.

ഒരു കൊട്ടാരത്തിന്റെ അകത്തളങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഇൻറീരിയർ ആണ് ട്രെയിനിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. റോയൽ സ്യൂട്ടുകൾ ഡീലക്സ് ക്യാബിനുകൾ പ്രത്യേക ഡൈനിങ് കാർ ബാർ സ്വകാര്യ ശുചിമുറി പേഴ്സണൽ അറ്റൻഡ് തുടങ്ങിയ സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭിക്കും.

ഇന്ത്യയുടെ സംസ്ഥാനത്തെയും പാരമ്പര്യത്തെയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് റൂട്ടുകൾ നിശ്ചയിച്ചിരിക്കുന്നത്. ഡൽഹി ആഗ്ര ജയ്പൂർ ഉദയ്പൂർ ജോധ്പൂർ വാരണാസി മുംബൈ തുടങ്ങിയ ചരിത്രപരമായ സ്ഥലങ്ങളിലൂടെയാണ് ഈ ട്രെയിൻ കടന്നു പോകുന്നത്. എല്ലാ സ്റ്റോപ്പുകളിലും യാത്രക്കാർക്ക് രാജകീയ സ്വീകരണം ലഭിക്കുന്നു. ഗൈഡ് ടൂറുകൾ രാജകീയ വിരുന്നുകൾ സാംസ്കാരിക പരിപാടികൾ എന്നിവ ആസ്വദിക്കാനുള്ള അവസരങ്ങളും ഉണ്ട്.

മഹാരാജ എക്സ്പ്രസ്സിൽ ഒരാൾക്ക് മൂന്നുലക്ഷം രൂപ മുതൽ ഉള്ള പാക്കേജ് ആണ് ആരംഭിക്കുന്നത്. യാത്രയുടെ റൂട്ട് തിരഞ്ഞെടുത്ത ക്യാബിൻ യാത്രാ ദിവസങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് നിരക്ക് തീരുമാനിക്കുന്നത്. ട്രെയിനിൽ പ്രസിഡൻറ് ഉണ്ട്.

ഏഷ്യയിലെ മുൻനിര ആഡംബര ട്രെയിൻ ലോകത്തിലെ മുൻനിരമ്പര ട്രെയിൻ തുടങ്ങി നിരവധി അന്താരാഷ്ട്ര ബഹുമതികൾ മഹാരാജ എക്സ്പ്രസ്സിന് ലഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+