Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് സ്വാതന്ത്ര്യ പ്രഖ്യാപനമാണെന്ന് കരുതല്ലേ; സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നതിന് പിന്നില്‍

ലോകമെമ്പാടും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തികമായി സ്വയം പര്യാപ്തത നേടുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചതോടെയാണ് സോളോ ട്രിപ്പുകളും വര്‍ധിച്ചത്. സ്വാതന്ത്ര്യ പ്രഖ്യാപനം എന്ന നിലയില്‍ മാത്രമാണോ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്. അതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

അടുത്തിടെ ഇന്റര്‍സിറ്റി സ്മാര്‍ട്ട് ബസ് നടത്തിയ പഠനത്തില്‍ 2023 നും 2025 നും ഇടയില്‍ ഇന്ത്യയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 135 ശതമാനം വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ലോകമെമ്പാടുമുള്ള കണക്കുകള്‍ നോക്കിയാല്‍ മൊത്തം സോളോ ട്രിപ്പുകളില്‍ പകുതിയിലധികവും സ്ത്രീകളാണ് നടത്തുന്നത്.

solo trip

യാത്രാ സ്വാതന്ത്ര്യം എന്ന നിലയില്‍ മാത്രമല്ല സ്ത്രീകള്‍ സോളോ ട്രിപ്പുകള്‍ ആഗ്രഹിക്കുന്നത്. ഭയം, പ്രതിസന്ധികള്‍, ആത്മവിശ്വാസക്കുറവ് എന്നിവയെ മറികടക്കാനും സ്വന്തം കഴിവുകളിലുള്ള വിശ്വാസം വളര്‍ത്താനും പുതിയ അനുഭവങ്ങള്‍ സമ്പാദിക്കാനും ഒക്കെ ഇത്തരം സോളോ ട്രിപ്പുകള്‍ സഹായിക്കുന്നു.

സ്വന്തം പദ്ധതികള്‍ സ്വയം ആസൂത്രണം ചെയ്യാനും അതിലുണ്ടാകുന്ന വെല്ലുവിളികളെ പരസഹായമില്ലാതെ നേരിടാനും ഇത്തരം യാത്രകള്‍ സ്ത്രീകളെ സഹായിക്കുന്നു. ആശ്രയത്വം കുറയ്ക്കാനും സോളോ ട്രിപ്പുകള്‍ തിരഞ്ഞെടുക്കുന്ന സ്ത്രീകള്‍ ഉണ്ട്. ഇതുകൂടാതെ പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കാനും പുതിയ സംസ്‌കാരങ്ങളെ അടുത്തറിയാനും സുഹൃത്തുക്കളുമായുള്ള യാത്രകളേക്കാള്‍ ഉപരി സോളോ ട്രിപ്പുകള്‍ ആണ് സഹായിക്കുക. സ്ത്രീകള്‍ സോളോ ട്രിപ്പുകള്‍ തിരഞ്ഞെടുക്കാനുള്ള ചില കാരണങ്ങള്‍:

ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍

പുതിയ സ്ഥലങ്ങളില്‍ സഞ്ചരിക്കുമ്പോഴും അവിടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സ്വന്തം നിലയില്‍ പരിഹരിക്കുമ്പോഴും ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. പ്രത്യേകിച്ച് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വളരുന്ന സ്ത്രീകള്‍ക്ക്.

സ്വയം കണ്ടെത്തല്‍

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ആത്മപരിശോധനയ്ക്ക് സാഹചര്യം ഒരുക്കുന്നു. മറ്റാരുടെയും സമ്മര്‍ദം ഇല്ലാതെ സ്വന്തം ആഗ്രഹങ്ങളെയും കഴിവുകളെയും ആവശ്യങ്ങളെയും തിരിച്ചറിയാന്‍ സോളോ ട്രിപ്പുകള്‍ സഹായിക്കുന്നു.

സ്വാതന്ത്ര്യം

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സാമ്പത്തികവും വൈകാരികവുമായ സ്വാതന്ത്ര്യം നല്‍കുന്നു. മറ്റുള്ളവരുടെ തിരഞ്ഞെടുപ്പുകള്‍ക്ക് വഴങ്ങാതെ സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നു. സാമ്പത്തികമായ അച്ചടക്കം പാലിക്കാനും ഇത്തരം യാത്രകള്‍ പരിശീലനം നല്‍കുന്നു.

പുതിയ സൗഹൃദങ്ങള്‍ക്കും സോളോ ട്രിപ്പുകള്‍ സാഹചര്യം ഒരുക്കുന്നു. ചിലപ്പോള്‍ ആകസ്മികമായ കണ്ടുമുട്ടലുകള്‍ ഇത്തരം യാത്രകളെ ആകര്‍ഷകമാക്കുന്നു. ഉദാഹരണത്തിന് സ്‌കൂളില്‍ പഠിച്ച ഒരു സഹപാഠിയെ പതിറ്റാണ്ടുകള്‍ക്കു ശേഷം അപ്രതീക്ഷിതമായി വീണ്ടും കാണുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇത്തരം യാത്രകളെ എന്നെന്നും മറക്കാനാകാത്ത അനുഭവങ്ങളാക്കി മാറ്റുന്നു.

വായിച്ചും മറ്റുള്ളവര്‍ പറഞ്ഞും കേട്ടിട്ടുള്ള ലോകത്തെ സ്വന്തം വീക്ഷണത്തില്‍ നോക്കിക്കാണാന്‍ സഹായിക്കുന്നു എന്നതാണ് സോളോ ട്രിപ്പുകളുടെ ഏറ്റവും വലിയ പ്രത്യേകത. ലോകത്തെ കുറിച്ചുള്ള വീക്ഷണങ്ങള്‍ മാറാനും ഇത്തരം യാത്രകള്‍ സ്ത്രീകളെ സഹായിക്കുന്നു. കംഫര്‍ട്ട് സോണുകളില്‍ നിന്ന് പുറത്ത് വന്ന് അപരിചിതമായ സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ നടത്തുന്നത് ഭയത്തെ കീഴടക്കാന്‍ സ്ത്രീകളെ സഹായിക്കുന്നു.

സോഷ്യല്‍ മീഡിയകളില്‍ സോളോ ട്രിപ്പുകള്‍ നടത്തുന്നവര്‍ക്ക് നിരവധി ഫോളോവേഴ്‌സുണ്ട്. ഇവരുടെ ത്രസിപ്പിക്കുന്ന അനുഭവങ്ങള്‍ പങ്കിടുന്നത് മറ്റുള്ളവരെയും യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+