മൂന്നര കിലോമീറ്റര്‍ നീളം; ഇന്ത്യയിലെ നീളം കൂടിയ സൂപ്പര്‍ വാസുകി ട്രെയിന്‍ ആരംഭിക്കുന്നത് ഇവിടെനിന്ന്
മൂന്നര കിലോമീറ്റര്‍ നീളമുള്ള ട്രെയിന്‍; ഇഴഞ്ഞിട്ടും ഇഴഞ്ഞിട്ടും കണ്ണില്‍ നിന്നു മറയാത്ത പെരുമ്പാമ്പിനെ പോലെ കടന്നു പോകുന്ന ട്രെയിന്‍. ഇന്ത്യയുടെ അഭിമാനമായ സൂപ്പര്‍ വാസുകി. ആറ് എഞ്ചിനുകളുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് ട്രെയിന്‍, 295 വാഗണുകളുമുണ്ട്.
ഇന്ത്യന്‍ റെയില്‍വേ ലോകത്തിലെ ഏറ്റവും വലിയ റെയില്‍ ശൃംഖലകളില്‍ ഒന്നാണ്. വന്ദേ ഭാരത് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടിയിട്ടുള്ള പദ്ധതികളാണ്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി രാജ്യം അഭിമാനത്തോടെ കാത്തിരിക്കുന്ന ഒന്നാണ്.

സൂപ്പര്‍ വാസുകിയും ഇന്ത്യയുടെ അഭിമാനമായ ട്രെയിനാണ്. നോക്കുന്തോറും കണ്ണിനെ തളര്‍ത്തുന്ന ഇതിന്റെ നീളം തന്നെയാണ് സൂപ്പര്‍ വാസുകിയുടെ പ്രത്യേകത. ഒരു സ്റ്റേഷന്‍ പിന്നിടാന്‍ നാല് മിനിറ്റ് നേരമാണ് സൂപ്പര്‍ വാസുകി എടുക്കുന്നത്.
ഖനികളില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വൈദ്യുതി നിലയങ്ങളിലേക്ക് കല്‍ക്കരി എത്തിക്കുന്നതില്‍ സൂപ്പര്‍ വാസുകി നിര്‍ണായക പങ്കാണ് വഹിക്കുന്നു. ഛത്തീസ്ഗഡിലെ കോര്‍ബയില്‍ നിന്ന് നാഗ്പൂരിനടുത്തുള്ള രാജ്‌നന്ദ്ഗാവിലേക്ക് ഒറ്റ യാത്രയില്‍ ഏകദേശം 27,000 ടണ്‍ കല്‍ക്കരിയാണ് ഈ കൂറ്റന്‍ ചരക്ക് തീവണ്ടി കൊണ്ടുപോകുന്നത്.
ശിവന്റെ കഴുത്തില്‍ കിടക്കുന്ന സര്‍പ്പമായ വാസുകിയുടെ പേരിലാണ് ഈ തീവണ്ടി അറിയപ്പെടുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഒരു പെരുമ്പാമ്പ് തന്നെയാണ് ഈ ട്രെയിന്‍.












Click it and Unblock the Notifications