രാമേശ്വരം മംഗളൂരു, തിരുനല്‍വേലി മംഗളൂരു ട്രെയിനുകള്‍ സര്‍വീസ് തുടങ്ങി; കേരളത്തിലെ സ്റ്റോപ്പുകള്‍
കേരളത്തിന് കൂടി നേട്ടമാകുന്ന രണ്ട് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുച്ചിറപ്പള്ളിയില്‍ ഫ്ളാഗ് ഓഫ് ചെയ്തു. മംഗളൂരു-രാമേശ്വരം, മംഗളൂരു-തിരുനല്‍വേലി എന്നീ പ്രതിവാര എക്സ്പ്രസുകളാണ് സര്‍വീസ് തുടങ്ങുന്നത്. രാമേശ്വരം എക്സ്പ്രസ് ശനി, ഞായര്‍ ദിവസങ്ങളിലും തിരുനല്‍വേലി എക്സ്പ്രസ് ബുധന്‍, വ്യാഴം ദിവസങ്ങളിലുമാണ് സര്‍വീസ് നടത്തുക.
മംഗളൂരു-രാമേശ്വരം എക്സ്പ്രസ് 16622, 16621 എന്നീ നമ്പറുകളിലാണ് സര്‍വീസ് നടത്തുക. തിരുനല്വേരി-മംഗളൂരു ജങ്ഷന് എക്സ്പ്രസ് 16707, 16708 എന്നീ നമ്പറുകളിലും സര്‍വീസ് നടത്തും. റിസര്‍വ് കോച്ചുകളും ജനറല്‍ കോച്ചുകളും രണ്ട് ട്രെയിനിലുമുണ്ട്. രാമേശ്വരം ട്രെയിനിന് കേരളത്തില്‍ ആറ് സ്റ്റോപ്പുകളാണുള്ളത്. തിരുനല്‍വേലി എക്സ്പ്രസിന് 11 സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.

മംഗളൂരുവില്‍ നിന്ന് രാമേശ്വരത്തേക്കുള്ള ട്രെയിന്‍ ശനിയാഴ്ച രാത്രി 7.30നാണ് യാത്ര പുറപ്പെടുക. ഞായറാഴ്ച രാവിലെ 10.50ന് രാമേശ്വരത്തെത്തും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 3.30ന് രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ തിങ്കളാഴ്ച രാവിലെ 6.55ന് മംഗളൂരു സെന്‍ട്രലില്‍ എത്തും. ഈ ട്രെയിന്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്നത് രാത്രിയാണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം. അതുകൊണ്ടു തന്നെ യാത്രക്കാരെ കിട്ടുമോ എന്നത് സംശയകരമാണ്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട് എന്നീ സ്റ്റേഷനുകളിലാണ് കേരളത്തില്‍ സ്റ്റോപ്പുള്ളത്. ബാക്കി സ്റ്റേഷനുകള്‍ തമിഴ്നാട്ടിലാണ്. രണ്ട് എസി ടു ടയര്‍, നാല് ത്രീ ടയര്‍, ആറ് സ്ലീപ്പര്‍, നാല് ജനറല്‍ കോച്ചുകളാണ് രാമേശ്വരം എക്സ്പ്രസിലുണ്ടാകുക. പ്രതിവാര ട്രെയിന്‍ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് പിന്നീട് ദിവസം കൂട്ടിയേക്കും.
തിരുനല്‍വേലി ട്രെയിനിന് സ്റ്റോപ്പ് കൂടുതല്‍
തിരുനല്‍വേലി-മംഗളൂരു ജങ്ഷന് എക്സ്പ്രസ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.45നാണ് തിരുനല്‍വേലിയില്‍ നിന്ന് പുറപ്പെടുക. വ്യാഴാഴ്ച രാവിലെ 6.55ന് മംഗളൂരുവിലെത്തും. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വെള്ളിയാഴ്ച രാവിലെ 7.45ന് തിരുനല്‍വേലിയില്‍ മടങ്ങിയെത്തും. ഈ ട്രെയിനും കേരളത്തിലൂടെ സര്‍വീസ് നടത്തുന്നത് രാത്രിയാണ്. അതുകൊണ്ടുതന്നെ മലയാളികള്‍ക്ക് എത്രതോളം ഗുണം ചെയ്യുമെന്ന് സംശയമാണ്.
കാസര്‍കോട്, കാഞ്ഞങ്ങാട്, കണ്ണൂര്‍, തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പാലക്കാട് ടൗണ്‍, കൊല്ലങ്കോട് തുടങ്ങിയ സ്റ്റേഷനുകളിലാണ് തിരുനല്‍വേലി എക്സ്പ്രസിന് കേരളത്തില്‍ സ്റ്റോപ്പുള്ളത്. ബാക്കി സ്റ്റോപ്പുകള്‍ തമിഴ്നാട്ടിലാണ്. ഒരു ടു ടയര്‍ കോച്ച്, രണ്ട് ടു ടയര്‍ ഇക്കോണമി കോച്ചുകള്‍, ഒരു ത്രീ ടയര്‍ കോച്ച്, മൂന്ന് സ്ലീപ്പര്‍ കോച്ചുകള്‍, ആറ് ജനറല്‍ കോച്ചുകള്‍ എന്നിവയാണ് ഈ ട്രെയിനിലുണ്ടാകുക.
-
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു -
റെയില്‍വെ ടിക്കറ്റ് റദ്ദാക്കാന്‍ പുതിയ ചട്ടം; ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ കാശ് പോകും, സ്റ്റേഷന് മാറ്റാം -
വന്ദേഭാരത് റൂട്ട് മാറ്റി; പഞ്ചാബ് വഴി കശ്മീര്‍ പിടിച്ചാലോ, യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടത് ഇതാണ് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ















Click it and Unblock the Notifications