ഇടുക്കിയിലേക്കാണോ? ഈ 5 സ്ഥലങ്ങൾ മിസ് ആക്കല്ലേ, വെറുതേയാണോ ആളുകൾ ഒഴുകുന്നത്..
കാത്തിരുന്ന ക്രിസ്മസ് അവധി ഇതാ എത്തിപ്പോയി. അവധിയാഘോഷിക്കാൻ ശൈത്യകാലത്ത് ഏറ്റവും കൂടുതൽ ആളുകൾ പോകുന്ന കേരളത്തിലെ ജില്ലയേതെന്ന് ചോദിച്ചാൽ അത് ഒരുപക്ഷെ ഇടുക്കിയായിരിക്കും. സംസ്ഥാനത്തിന് അകത്ത് നിന്ന് മാത്രമല്ല, വിദേശത്ത് നിന്നും ഇവിടേക്ക് സഞ്ചാരികൾ ഒഴുകുകയാണ്.
കോടമൂടി നിൽക്കുന്ന മൂന്നാർ തന്നെയാണ് ഇടുക്കിയിലെത്തിയാൽ സഞ്ചാരികൾ ആദ്യം തിരഞ്ഞെടുക്കുന്ന സ്ഥലം.മൂന്നാറിന് ചുറ്റുമായി ഇരവികുളം, മാട്ടുപ്പെട്ടി, എക്കോപോയിന്റ് ,ടോപ് സ്റ്റേഷൻ ,ഹൈഡൽ പാർക്ക്, ബൊട്ടാണിക്കൽ ഗാർഡൻ, സ്ട്രോബറി പാർട്ടി തുടങ്ങിയ സ്ഥലങ്ങൾ കൂടി സന്ദർശിച്ച് മടങ്ങാം. ഇടുക്കിയിൽ എത്തിയാൽ നിർബന്ധമായും കാണേണ്ട മറ്റ് ചില സ്ഥലങ്ങൾ കൂടി നോക്കാം

വാഗമൺ-ഇടുക്കിയിലെത്തിയാൽ പിന്നെ വാഗമൺ കണ്ടില്ലെങ്കിൽ പിന്നെന്ത് യാത്ര. മൊട്ടക്കുന്ന്, പൈൻ കാട്, വാഗമൺ തടാകം, തങ്ങൾ പാറയും കുരിശുമലയും ഇങ്ങിനെ പ്രകൃതി സൗന്ദര്യം നിറഞ്ഞ് ആസ്വദിക്കാൻ പറ്റുന്ന നിരവധി സ്ഥലങ്ങൾ വാഗമണിൽകാണാം. മാത്രമല്ല കാന്റിലിവര്‍ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സഞ്ചാരികളെ ഇവിടെ കാത്തിരിക്കുന്നുണ്ട്. സാഹസികത തേടുന്ന സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവം പകരുന്ന പാലത്തിൽ കയറി നിന്നാൽ മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളുടെ വിദൂര ദൃശ്യങ്ങൾ വരെ ആസ്വദിക്കാൻ കഴിയും. റോക്കറ്റ് ഇജക്റ്റർ, ജയന്റ് സ്വിംഗ്, സിപ് ലൈൻ, സ്കൈ സൈക്ലിംഗ്, സ്കൈ റോളർ, ഫ്രീ ഫോൾ, ഹ്യൂമൻ ഗൈറോ തുടങ്ങി നിരവധി സാഹസിക സാധ്യതകളും അഡ്വഞ്ചർ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
രാമക്കൽമേട്-സാഹസിക സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നാണ് രാമക്കൽേമേട്. എപ്പോഴും വീശിയടിക്കുന്ന കുളിർക്കാറ്റാണ് ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം. തമിഴ്നാടിന്റെ വിദൂരകാഴ്ചയും സഞ്ചാരികൾക്ക് ഇവിടെ നിന്ന് ആസ്വദിക്കാൻ ആകും. കുറവൻ-കുറത്തി പ്രതിമ, വാച്ച് ടവർ, കുന്നിന്‍ചെരുവിലൂടെയുള്ള ജീപ്പ് സഫാരി ഇതൊക്കെയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ
തേക്കടി-കുമളിയില്‍ നിന്ന് 4 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തേക്കടിയില്‍ എത്തിച്ചേരാം.തേക്കടിയിലെ പെരിയാർ വനങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ച വന്യജീവി സങ്കേതങ്ങളിലൊന്നാണ്. മനോഹരമായ ഭൂപ്രകൃതിയും മലനിരകളും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും നിറഞ്ഞ ഈ പ്രദേശം ട്രെക്കിംഗിനും മലകയറ്റത്തിനും പ്രസിദ്ധമാണ്.
പാഞ്ചാലിമേട്-സാഹസിക യാത്രയ്ക്കും ട്രെക്കിങ്ങിനും ഏറെ പേര് കേട്ട സ്ഥലമാണ് പാഞ്ചാലിമേട്. പഞ്ചപാണ്ഡവർ വനവാസകാലത്ത് താമസിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം. ഇവിടെ നി്നന് നോക്കിയാൽ ആലപ്പുഴ ബീച്ചിന്റേയും ലൈറ്റ് ഹൗസിന്റേയും വിദൂരക്കാഴ്ചകൾ ആസ്വദിക്കാനാകും. പാഞ്ചാലിമേടിന്റെ തന്നെ ഭാഗമായ ഭീമന്‍ഗുഹയിലേക്ക് ഗൈഡഡ് ട്രക്കിംഗ് സൗകര്യവുമുണ്ട്.












Click it and Unblock the Notifications