യാത്രാപ്രേമിയാണോ? ഒരിക്കലെങ്കിലും പോകണം ഈ ഇന്ത്യൻ നഗരങ്ങളിൽ, അറിയാം ടൂറിസ്റ്റുകളുടെ 10 പറുദീസകൾ
ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ലിസ്റ്റിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ദേശദേശാന്തരം വസ്ത്രത്തിലും ഭാഷയിലും ആചാരങ്ങളിലും സംസ്കാരത്തിലുമുള്ള വൈവിധ്യമാണ് ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. മെട്രോപൊളിറ്റൻ നഗരങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ, അമ്യൂസ്മെന്റ് പാർക്കുകൾ, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ, സൈറ്റ് സീയിംഗ് തുടങ്ങി ഈ ലിസ്റ്റ് നീണ്ടു പോകുന്നു. ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ വന്നു പോകുന്ന ഇന്ത്യൻ നഗരങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
പ്രണയ കഥകളുടെ നഗരം- ആഗ്ര
ലോകാത്ഭുതങ്ങളിൽ ഉൾപ്പെട്ട താജ്മഹൽ സ്ഥിതിചെയ്യുന്ന നഗരമാണ് ആഗ്ര. ഉത്തർ പ്രദേശ് ഹെറിറ്റേജ് ആർക്കിന്റെ ഭാഗമായ താജ്മഹലിന്റെ ഭൂരിഭാഗവും പണി കഴിപ്പിച്ചിരിക്കുന്നത് വെളുത്ത മാർബിൾ കൊണ്ടാണ്. താജ്മഹലിനെ പ്രണയത്തിന്റെ പ്രതീകമായാണ് വാഴ്ത്തുന്നത്. ആഗ്ര ഫോർട്ട്, മുഗൾ ഗാർഡൻ, മുഗൾ കാലഘട്ടത്തിലെ മറ്റു കെട്ടിടങ്ങൾ എന്നിവയും ആഗ്രയുടെ മറ്റു പ്രധാന ആകർഷണങ്ങളാണ്. ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ നടത്തി വരാറുള്ള താജ് മഹോത്സവിന് വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്.
ചരിത്ര നഗരം- ന്യൂഡൽഹി
ഇന്ത്യാ ഗേറ്റ്, കുത്തബ് മിനാർ, റെഡ് ഫോർട്ട് തുടങ്ങിയ ചരിത്ര പ്രാധാന്യമുള്ള പല സ്ഥലങ്ങളും സ്ഥിതി ചെയ്യുന്നതാണ് രാജ്യത്തിന്റെ തലസ്ഥാന നഗരി. ഇതിനു പുറമേ ലോട്ടസ് ടെമ്പിൾ, അക്ഷരധാം, ഡൽഹി മെട്രോ എന്നീ പുതിയകാല നിർമിതികളും ടൂറിസ്റ്റുകളെ ആകർഷിക്കുന്നവയാണ്. വൈവിധ്യമാർന്ന ഭക്ഷണ രീതി, കുറഞ്ഞ ചിലവിൽ ഷോപ്പിംഗ് എന്നിവയും ഡൽഹിയെ ഏറെ പ്രിയങ്കരമായ നഗരമാക്കുന്നു.

പിങ്ക് സിറ്റി- ജയ്പൂർ
'പാലസ് ഓഫ് വിൻഡ്സ്' എന്ന പേരിൽ അറിയപ്പെടുന്ന ഹവാ മഹൽ സ്ഥിതി ചെയ്യുന്ന നഗരമാണ് ജയ്പൂർ. പൈതൃക പ്രദർശനങ്ങളും പരമ്പരാഗതമായി നടത്തി വരുന്ന ചന്തയും ജയ്പൂരിനെ വ്യത്യസ്ഥമാക്കി നിർത്തുന്നു. മറ്റു പുരാതന ക്ഷേത്രങ്ങൾ, ആംബർ കോട്ട, ജന്തർ മന്തർ, മാവോത തടാകം, മോട്ടി ദുംഗ്രി സർക്കിൾ എന്നിവ തീർച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളാണ്. ഭക്ഷണ പ്രിയർക്ക് ഏറെ പ്രാധാന്യം നൽകുന്ന നഗരമാണിത്. കചോരി, ദാൽ ബത്തി ചുർമ, ഗെവാർ തുടങ്ങിയ രാജസ്ഥാനി ഭക്ഷണം വേണ്ടുവോളം ആസ്വദിക്കാം.
കിഴക്കിന്റെ അലക്സാണ്ട്രിയ - കന്യാകുമാരി
രാജ്യത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് കന്യാകുമാരി. ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവ സംഗമിക്കുന്ന ത‍്രിവേണീ സംഗമം കാണാൻ ലക്ഷക്കണക്കിന് ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്താറുള്ളത്. വിവേകാനന്ദപ്പാറയും കന്യാകുമാരിയിലെ സൂര്യോദയവും സൂര്യാസ്തമയവുമെല്ലാം വളരെ പ്രസിദ്ധമാണ്.
കിഴക്കിന്റെ മുത്ത് - ഗോവ
വെളുത്ത മണൽ കൊണ്ട് മൂടിയ ട്രിപ്പോട്ടോ ബീച്ച്, നൈറ്റ് ലൈഫ്, ക്രിസ്ത്യൻ പള്ളികൾ, ലോക പൈതൃക വാസ്തുവിദ്യ തുടങ്ങിയ ടൂറിസ്റ്റ് ആകർഷണങ്ങൾ ഒറ്റ കുടക്കീഴിൽ വരുന്ന നഗരമാണ് ഗോവ. അലോർണ ഫോർട്ട്, ആൻസെസ്ട്രൽ ഗോവ മ്യൂസിയം, അർവാലം വെള്ളച്ചാട്ടം തുടങ്ങീ ഡെസ്റ്റിനേഷനുകൾ നീളുന്നു. മുപ്പതോളം ബീച്ചുകൾ ഈ കൊച്ചു നഗരത്തിൽ സ്ഥിതി ചെയ്യുന്നുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് റിവർ റാഫ്റ്റിംഗും സ്കൂബ ഡൈവിംഗും ആസ്വദിക്കാനുള്ള ഇടങ്ങളുമുണ്ട്.

മായാനഗരി- മുംബൈ
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ മുംബൈ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനവുമാണ്. വിക്ടോറിയ ടെർമിനസ്, ഗേറ്റ്‌വേ ഓഫ് ഇന്ത്യ, ഹാജി അലി ദർഗ,എസ്സെൽ വേളഡ്, ഫിലിം സിറ്റി എന്നിവയാണ്
മുംബൈയുടെ പ്രധാന ആകർഷണങ്ങൾ. ഗണേശ ചതുർത്ഥി, ജന്മാഷ്ടമി, നവരാത്രി തുടങ്ങിയ തീർഥാടന കാലങ്ങളിലും നരങ്ങൾ ആളുകളാൽ മൂടും. എലിഫന്റ ഗുഹ, ജുഹു ബീച്ച്, ഭേൽ പൂരി, വട പാവ് തുടങ്ങിയ സ്ട്രീറ്റ് ഫുഡും വളരെ പ്രസിദ്ധമാണ്.
ഇന്ത്യയുടെ സ്വിറ്റ്സർലാന്റ്
ഹിമാലയത്തിലേക്കുള്ള സഞ്ചാരികളുടെ യാത്രയിൽ കടന്നു പോകേണ്ട ഏറെ പ്രധാനപ്പെട്ട ഒരു നഗരമാണിത്. കാശ്മീരിന്റെ സ്വർഗീയ സൗന്ദര്യം കൂടാതെ മുഗൾ ഗാർഡൻസ്, ഹരി പർബത് കോട്ട, ബാദ്ഷാ ശവകുടീരം എന്നിവയും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. സഞ്ചാരികൾക്കായി ദാൽ തടാകത്തിൽ ശിക്കാര ബോട്ട് സവാരിയും ഹൗസ് ബോട്ടിൽ താമസ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കഹ്വ ചായ, മുഗളായി പ്ലേറ്റർ തുടങ്ങിയവയും ഒന്നു പരീക്ഷിച്ചു നോക്കേണ്ടത് തന്നെയാണ്.
കൊട്ടാരങ്ങളുടെ നഗരം - മൈസൂർ
ലോക പ്രസിദ്ധമായ ബക്കിംഗ്ഹാം കൊട്ടാരം സംരക്ഷിക്കുന്നതു പോലെയാണ് മൈസൂർ കൊട്ടാരത്തെ പരിപാലിക്കുന്നത്. ചാമുണ്ഡേശ്വരി ക്ഷേത്രം, സെന്റ് ഫിലോമിനാസ് ചർച്ച്, ബൃന്ദാവൻ പൂന്തോട്ടം എന്നിവയാണ് ഈ നഗരത്തിലെ മറ്റ് ആകർഷണങ്ങൾ. ലോകത്തിന്റെ യോഗ തലസ്ഥാനം എന്നും മൈസൂർ അറിയപ്പെടുന്നു. മൈസൂർ സിൽക്ക്, ചന്ദനം, കുന്തിരിക്കം അടക്കമുള്ള സുഗന്ധ വസ്തുക്കൾ എന്നിവ അന്താരാഷ്ട്ര വിപണിയിൽ തന്നെ പ്രസിദ്ധമാണ്. മൈസൂർ ഭക്ഷണത്തിന് ഉഡിപ്പി പാചകരീതിയുടെ സ്വാധീനമുണ്ട്.
തടാകങ്ങളുടെ നഗരം - ഉദയ്പൂർ
തടാകങ്ങളുടെ നഗരമായ ഉദയ്പൂർ കാൽപനികമായി വെളുത്ത നഗരം എന്നും കരുതപ്പെടുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ കൊട്ടാരങ്ങളിലൊന്നാണ് ഉദയ്പൂരിലെ ലേക്ക് പാലസ്. സിറ്റി പാലസ്, പിച്ചോള തടാകം, ബഗോർ കി ഹവേലി, ഫത്തേസാഗർ തടാകം എന്നിവയാണ് ഉദയ്പൂർ നഗരത്തിലെ മറ്റ് ആകർഷണങ്ങൾ. നടരാജ് താലി, കാധി, ഗട്ടെ കി സബ്ജി എന്നീ ഭക്ഷണ വിഭവങ്ങൾ ഉദയ്പൂർ നഗരത്തിലത്തിയാൽ ഒന്നു പരീക്ഷിച്ചു നോക്കാവുന്നവയാണ്.
ശിവഭഗവാന്റെ നാട്- വാരണാസി
ഇന്ത്യയിലെ വിശുദ്ധ നഗരം എന്നാണ് വാരണാസി അറിയപ്പെടുന്നത്. ബാറസ് എന്ന പേരാണ് വിദേശികൾക്കിടയിൽ ഏറെ പരിചിതം.12-ാമത്തെ ജ്യോതിർലിംഗങ്ങളിലൊന്നായ ഗംഗയിൽ കുളിച്ച് കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതു വഴി ചെയ്ത പാപങ്ങളെല്ലാം കഴുകിക്കളയാമെന്നാണ് ഹിന്ദു വിശ്വാസം. ഭക്ഷണ പ്രിയർക്ക് യം കച്ചോരി സബ്ജി, ജിലേബി, തമാതർ ചാട്, ലിറ്റി ചോഖ,തണ്ടൈ തുടങ്ങിയവ പരീക്ഷിക്കാവുന്നതാണ്.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications