സംസ്ഥാനത്ത് ട്രെയിൻ സർവ്വീസുകളിൽ നിയന്ത്രണം;നാളെ ഈ ട്രെയിനുകൾ ഇല്ല..മാവേലി എക്സ്പ്രസ് വഴിതിരിച്ചുവിടും
ഒല്ലൂര്‍, പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷന്‍ യാര്‍ഡുകളിലും ട്രാക്ക് നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ സർവ്വീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. നിരവധി ട്രെയിനുകൾ പൂർണമായും ചില ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു. വിശദമായി നോക്കാം

നാളെ ഈ രണ്ട് ട്രെയിനുകൾ റദ്ദാക്കി
ട്രെയിൻ നമ്പർ 56116 ഗുരുവായൂർ-തൃശൂർ പാസഞ്ചർ (വൈകീട്ട് 6.10)
ട്രെയിൻ നമ്പർ 56115 തൃശൂർ -ഗുരുവായൂർ പാസഞ്ചർ (രാത്രി 8.10)
ട്രെയിൻ നമ്പർ 66310 കൊല്ലം-എറണാകുളം ജങ്ഷൻ മെമു (രാത്രി 9.05 ന്) 20,27 തീയതികളിൽ റദ്ദാക്കും.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
ട്രെയിൻ നമ്പർ 16306 കണ്ണൂർ-എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ് നവംബര്‍ 3, 6, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29 തീയതികളിലും ഡിസംബര്‍ 1, 4 തീയതികളിലും തൃശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും.ഈ ദിവസങ്ങളിൽ ട്രെയിൻ തൃശൂരിനും എറണാകുളത്തിനും ഇടയിൽ സർവ്വീസ് നടത്തില്ല.
ട്രെയിൻ നമ്പർ 18189 ടാറ്റാനഗർ എറണാകുളം എക്സ്പ്രസ് നവംബർ 12,19 , 26 തീയതികളിൽ ട്രെയിൻ ആലുവയിൽ സർവ്വീസ് അവസാനിപ്പിക്കും.
വഴിതിരിച്ചുവിടും
ട്രെയിൻ നമ്പർ 16604 തിരുവനന്തപുരം-മാംഗളൂരു മാവേലി എക്സ്പ്രസ് 13, 15 തീയതികളില്‍ കായംകുളം ജങ്ഷന്‍- എറണാകുളം ടൗണ്‍ റൂട്ടില്‍ കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, മാരാരിക്കുളം, ചേർത്തല, തുറവൂർ, എറണാകുളം ജംഗ്ഷൻ (സൗത്ത്) എന്നീ സ്റ്റേഷനുകൾക്ക് പകരം ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ താത്കാലിക സ്റ്റോപ്പ് അനുവദിക്കും.
സ്പെഷ്യൽ ട്രെയിനുകൾ നീട്ടി
ട്രെയിൻ നമ്പർ 06081 തിരുവനന്തപുരം നോര്‍ത്ത് -സാന്ദ്രഗച്ചി പ്രതിവാര സ്‌പെഷല്‍ നവംബർ 13 വരെ നീട്ടി
ട്രെയിൻ നമ്പർ 06082 സാന്ദ്രഗച്ചി - തിരുവനന്തപുരം നോര്‍ത്ത് പ്രതിവാര സ്‌പെഷ്യല്‍ നവംബർ 16 വരെ നീട്ടി.
ട്രെയിൻ നമ്പർ 06085 എറണാകുളം ജങ്ഷന്‍- പട്‌ന ജങ്ഷന്‍ പ്രതിവാര സ്‌പെഷല്‍ നവംബർ 13 വരെ നീട്ടി.
ട്രെയിൻ നമ്പർ 06086 പട്‌ന ജങ്ഷന്‍ -എറണാകുളം ജങ്ഷന്‍ പ്രതിവാര സ്‌പെഷല്‍ നവംബർ 17 വരെ നീട്ടി


Click it and Unblock the Notifications
