ഡല്‍ഹിയില്‍ അവധിക്കാലം വരുന്നു: ആര്‍ക്കും ട്രിപ്പടിക്കാം, ചുറ്റുമുള്ള ഈ നഗരങ്ങള്‍ മറക്കരുത്
ന്യൂഡല്‍ഹി: ജി20 ഉച്ചകോടി സെപ്റ്റംബര്‍ മാസത്തില്‍ ഡല്‍ഹിയില്‍ വരാന്‍ പോവുകയാണ്. ചെറിയൊരു അവധിക്കാലം കൂടിയാണ് ഡല്‍ഹിയെ തേടിയെത്തുന്നത്. എന്നാല്‍ അതിലുപരി രാജ്യത്തുള്ള ഏതൊരാള്‍ക്കും ഡല്‍ഹിയിലേക്ക് ട്രിപ്പടിക്കാന്‍ പറ്റിയ സമയമാണ്. കാരണം ഡല്‍ഹി യാത്രക്കാരെ വരവേല്‍ക്കാനുള്ള മൂഡിലാണ്. സ്കൂളുകളും, സര്‍ക്കാര്‍ ഓഫീസുകള്‍ എല്ലാ സെപ്റ്റംബര്‍ എട്ട് മുതല്‍ അടച്ചിടും.
സെപ്റ്റംബര്‍ 9, 10 തിയതികളിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചത്. ഡല്‍ഹി നഗരത്തിലെ ഗതാഗത കുരുക്ക് പോലും ഈ ദിവസങ്ങളില്‍ കുറയും. അതുകൊണ്ട് യാത്രയ്ക്ക് ഇതിലും പറ്റിയ സമയമില്ല. ഡല്‍ഹിക്ക് ചുറ്റും ധാരാളം നഗരങ്ങളുണ്ട്. അതില്‍ കാണേണ്ട സ്ഥലങ്ങള്‍ ഏതൊക്കെയാണ് നോക്കാം.

ഉദയ്പൂര്‍ കിടിലന്‍
ഉദയ്പൂര്‍ രാജസ്ഥാനിലാണ്. പക്ഷേ ഡല്‍ഹിയില്‍ തിരക്ക് കുറയുന്നതോടെ ഇവിടേക്കുള്ള യാത്ര സുഗമമാകും. എല്ലാവരും ജയ്പൂരിലേക്കാണ് ആദ്യം പോവുക. പകരം ഉദയ്പൂരിലേക്ക് തിരിക്കുക. ഇവിടെ തടാകങ്ങളുടെ മനോഹാരിത പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഒപ്പം രാജകൊട്ടാരങ്ങളുടെ ശേഷിപ്പുകള്‍ കാണാം. രാജനഗരമായിട്ടാണ് ഉദയ്പൂരിനെ കാണുന്നത്.
വൈല്‍ഡ് ലൈഫില്‍ താല്പര്യമുണ്ടോ?
പ്രകൃതി ഭംഗി ആസ്വദിക്കാനാണോ നിങ്ങള്‍ക്ക് താല്പര്യം. അതിന് രാജസ്ഥാനില്‍ കിടിലനൊരു സ്ഥലമുണ്ട്. സരിസ്ക കടുവാ സങ്കേതമാണ് അതില്‍ പ്രധാനപ്പെട്ടത്. കാനന ഭംഗി ആസ്വദിക്കാനും കടുവകളെയും പക്ഷികളെയും കാണാനും സരിസ്കയിലേക്കാവാം ട്രിപ്പ്.
ലഖ്നൗവും മോശമല്ല
യുപിയിലും കാഴ്ച്ചകള്‍ ധാരാളമുണ്ട്. ലഖ്നൗവിലേക്ക് എളുപ്പത്തില്‍ എത്താം. ഇവിടെ ഷോപ്പിംഗും, അതുപോലെ മികച്ച റെസ്റ്റോറന്റുകളുമുണ്ട്. ബാരാ ഇമാംബാര തീര്‍ച്ചയായും ആസ്വദിക്കാം. ഛോട്ട ഇമാംബാര, റൂമി ദര്‍വാസ എന്നിവയൊക്കെ ലഖ്നൗവില്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
ചിക്കാന്ഗാരി തുണിത്തരങ്ങള്‍ ഇവിടെയുള്ള ബസാറുകളിലുണ്ട്. ഫാഷനില്‍ ഇഷ്ടമുള്ളവര്‍ക്കും അതും വാങ്ങാം. ലഖ്നൗ ബിരിയാണി മുതലുള്ള ഫുഡ് ഐറ്റംസ് ധാരാളം നിങ്ങളുടെ മുന്നിലെത്തും. മറക്കാതെ എല്ലാം ട്രൈ ചെയ്യുക.
ആഗ്ര അതാ മാടി വിളിക്കുന്നു
ആഗ്രയില്‍ പോകാതെ എന്ത് യാത്ര അല്ലേ. താജ്മഹല്‍ സന്ദര്‍ശിക്കാന്‍ നല്ല സമയമാണിത്. ആഗ്ര കോട്ടയും അതോടൊപ്പം കാണാം. ചരിത്രത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതിലും നല്ലൊരു ഓപ്ഷനില്ല. ഗ്വാളിയോറും എളുപ്പത്തില്‍ എത്തിപ്പെടാം. ചരിത്ര നഗരമാണിത്. ഒരുപാട് കൊത്തുപണികളും കാണാം ജയ് വിലാസ് പാലസ്, സൂര്യക്ഷേത്രം, ഗ്വാളിയോര്‍ കോട്ട എന്നിവയും ആസ്വദിച്ച് കാണാം.
മണ്ഡാവയിലേക്ക് പോകാം
മണ്ഡാവ മനോഹരങ്ങളായ ഹവേലികള്‍ക്ക് പേരുകേട്ടതാണ്. ഇത് വലിയ കൊട്ടാരം പോലെയുള്ള വീടുകളാണ്. ഈ ഹവേലികളില്‍ ചിത്ര പണികളും കാണാം. ഈ മേഖലയിലെ കലാ മികവിനെ അടയാളപ്പെടുത്തുന്നതാണ് ഓരോ ഹവേലിയും.
നിങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടമായിട്ടാണ് പോകുന്നതെങ്കില്‍ നല്ലൊരു ഓപ്ഷനാണിത്. ഒരു ചെറുപട്ടണമാണ് മണ്ഡാവ. നഗര ജീവിതത്തില്‍ നിന്ന് ഒന്ന് മാറി നില്ക്കാന് മണ്ഡാവ നിങ്ങളെ സഹായിക്കും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications