കോവളത്തേക്കൊരു യാത്ര പോയാലോ? സഞ്ചാരികള്‍ക്കായി സ്‌കൂബ ഡൈവിംഗും പാരാസെയ്ലിംഗും
കേരളത്തിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ബീച്ച് ഡെസ്റ്റിനേഷനാണ് കോവളം. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മൂന്ന് കടല്‍ത്തീരങ്ങളാണ് ഇവിടത്തെ പ്രത്യേകത. ബീച്ചില്‍ അവിടവിടെയായി ഉയര്‍ന്ന് നില്‍ക്കുന്ന പാറക്കെട്ടുകള്‍ കോവളം ബീച്ചിന്റെ മറ്റൊരു ആകര്‍ഷണീയതയാണ്. കടലില്‍ കുളിക്കാനും മണലില്‍ വിശ്രമിക്കാനുമുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്.
ബഡ്ജറ്റ് കോട്ടേജുകള്‍, ആയുര്‍വേദ റിസോര്‍ട്ടുകള്‍, യോഗ കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, ഷോപ്പിംഗ് സോണുകള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന സൗകര്യങ്ങളാണ് കോവളത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നത്. കോവളത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ് ലൈറ്റ് ഹൗസ് ബീച്ച്. വിഴിഞ്ഞം വിളക്കുമാടത്തില്‍ കയറുന്നത് സന്ദര്‍ശകര്‍ക്ക് അതിമനോഹരമായ കാഴ്ചകളും ഉന്മേഷദായകമായ കടല്‍ക്കാറ്റും സമ്മാനിക്കുന്നു.

അവിസ്മരണീയമായ ഫോട്ടോഗ്രാഫുകള്‍ക്ക് അനുയോജ്യമായ പശ്ചാത്തലമാണ് ഇവിടം ഒരുക്കുന്നത്. പ്രകൃതിസൗന്ദര്യത്തിന് നടുവില്‍ ശാന്തമായ ബോട്ട് സവാരി ആസ്വദിക്കാന്‍ കരമന നദിയും ഇതിനോട് ചേര്‍ന്നുണ്ട്. സഞ്ചാരികളുടെ പ്രിയപ്പെട്ട പിക്നിക് സ്ഥലമായ വെള്ളായണി തടാകം ബോട്ടിംഗിനും മത്സ്യബന്ധനത്തിനും അവസരമൊരുക്കുന്നു. കലാപ്രേമികളെ കോവളം ആര്‍ട്ട് ഗാലറിയും കേരള ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജുമാണ് കാത്തിരിക്കുന്നത്.
ആഡംബര പഞ്ചനക്ഷത്ര ഹോട്ടലുകള്‍ മുതല്‍ ബഡ്ജറ്റിലൊതുങ്ങുന്ന താമസം വരെയുള്ള എല്ലാ സൗകര്യങ്ങളും കോവളത്തുണ്ട്. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നിന്ന് 16 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കോവളത്തേക്ക് പ്രതിദിനം ആയിരങ്ങളാണ് എത്തുന്നത്. ഇതിനെല്ലാം പുറമെ സ്‌കൂബ ഡൈവിംഗും കോവളം വാഗ്ദാനം ചെയ്യുന്നു. കേരളത്തില്‍ സ്‌കൂബാ ഡൈവിംഗ് ചെയ്യാന്‍ പറ്റിയ സ്ഥലമാണ് കോവളം.
എല്ലാ പ്രായക്കാര്‍ക്കും സ്‌കൂബ ഡൈവിംഗില്‍ പങ്കെടുക്കാം. ഡൈവിംഗിന്റേയോ മുന്‍കാല സ്‌കൂബ അനുഭവമോ ആവശ്യമില്ല. സ്‌കൂബ ഡൈവിംഗ് പോലെ പാരാസെയ്ലിംഗും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. ഗോവയില്‍ നിന്ന് കൊണ്ടുവന്ന വിഞ്ച് പാരാസെയില്‍ ബോട്ടുകളും യുകെയില്‍ നിര്‍മ്മിച്ച പാരാസെയിലുകളും ഉപയോഗിച്ചാണ് കോവളത്ത് പാരാസെയിലിംഗ് ആരംഭിച്ചത്.
ബസ് വഴി വരുന്ന യാത്രക്കാര്‍ക്ക് കോവളം ബസ് സ്റ്റാന്‍ഡില്‍ നിന്ന് 1.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോവളം ബീച്ചിലെത്താം. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 14.2 കിലോ മീറ്റര്‍ സഞ്ചരിക്കണം. ട്രെയിന്‍ മാര്‍ഗമാണ് വരുന്നതെങ്കില്‍ തിരുവന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇറങ്ങി 14.6 കിലോ മീറ്റര്‍ യാത്ര ചെയ്ത് കോവളത്തെത്താം












Click it and Unblock the Notifications