ഇന്ത്യയില്‍ ഒന്ന് കറങ്ങിയാലോ? ആന്‍ഡമാന്‍ മുതല്‍ കശ്മീര്‍ വരെ, കാത്തിരിക്കുന്നത് ഈ അത്ഭുങ്ങള്‍
കൊച്ചി: ഒരു യാത്രയ്ക്കുള്ള പ്ലാനിലാണോ? എങ്കില്‍ സെപ്റ്റംബര്‍ തന്നെ ഉറപ്പായും തിരഞ്ഞെടുക്കാം. ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ വളരെ പ്രത്യേകതകള്‍ ഉള്ള കാഴ്ച്ചകള്‍ ഈ മാസം നിങ്ങള്‍ക്ക് നല്‍കും. ഒന്നാമത് മഴയൊന്ന് ഒതുങ്ങി നില്‍ക്കുന്ന സമയമാണിത്. ഏറ്റവും മികച്ച കാലാവസ്ഥയാണ് സെപ്റ്റംബറില്‍ ലഭിക്കുക. അതുകൊണ്ട് യാത്രയും ഗംഭീരമാകും.
ഉത്സവങ്ങള്‍ മുതല്‍ അഡ്വഞ്ചര്‍ പരിപാടികള്‍ വരെ ഈ കാലയളവില്‍ നടക്കുന്നുണ്ട്. നമ്മള്‍ എന്തൊക്കെയാണ് പ്രതീക്ഷിക്കുന്നതെന്ന് മനസ്സിലാക്കുക. അതില്‍ ഏറ്റവും ബെസ്റ്റായത് തിരഞ്ഞെടുക്കുകയാണ് യാത്രകള്‍ നടത്തുമ്പോള്‍ ചെയ്യേണ്ടത്. സെപ്റ്റംബര്‍ മാസത്തില്‍ ആ പ്രശ്‌നമില്ല. ഈ കാഴ്ച്ചകള്‍ ഏതൊരാള്‍ക്കും ഇഷ്ടപ്പെടും.

ആന്‍ഡമാനില്‍ സീസണ്‍ തുടങ്ങുന്നു
ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. എന്തുകൊണ്ടും സെപ്റ്റംബര്‍ മാസം ഓഫ് സീസണാണ്. ധൈര്യമായി ആന്‍ഡമാന്‍ സന്ദര്‍ശിക്കാം. നിങ്ങളൊരു ഡൈവിംഗ്-സ്‌നോര്‍ക്കലിംഗ് പ്രേമിയാണെങ്കില്‍ തീര്‍ച്ചയായും ആന്‍ഡമാനിലേക്ക് യാത്ര ചെയ്യണം.
അണ്ടര്‍ വാട്ടര്‍ കാഴ്ച്ചകള്‍ അത്രയ്ക്ക് മനോഹരമാണ്. ഏറ്റവും ശാന്തമായിരിക്കും ഈ സമയം സമുദ്രം. ബീച്ചില്‍ വളരെ കുറഞ്ഞ ടൂറിസ്റ്റുകളേ ഈ സമയം ഉണ്ടാവൂ. അതുകൊണ്ട് എല്ലാ കാഴ്ച്ചകളും മികവോടെ കാണാം. ഇവിടെ സ്‌നോര്‍ക്കലിംഗിന് ട്രെയിനിംഗും നല്‍കുന്നുണ്ട്.
നേരെ മഹാരാഷ്ട്രയിലേക്ക് വിട്ടോ?
ലോകത്തെ തന്നെ ഏറ്റവും വലിയ ആഘോഷത്തിനാണ് മഹാരാഷ്ട്ര സെപ്റ്റംബറില്‍ ഒരുങ്ങുന്നത്. ഗണേഷ് ചതുര്‍ഥി ആഘോഷങ്ങള്‍ ഈ മാസമാണ് ആരംഭിക്കുക. സെപ്റ്റംബര്‍ 19 മുതല്‍ 28 വരെയാണ് ഈ ആഘോഷം.
യാത്രാ പ്രേമികള്‍ക്ക് എന്തായാലും ഇതില്‍ പങ്കെടുക്കണം. ദക്ഷിണ മുംബൈയാണ് ഇതിന് ഏറ്റവും അനുയോജ്യം. പക്ഷേ നിങ്ങള്‍ ഇതുവരെ കാണാത്ത തിരക്കിന് സാക്ഷ്യം വഹിക്കാന്‍ കൂടി തയ്യാറെടുത്ത് മാത്രം പോവുക.
അരുണാചലിലെ ഉത്സവം
അരുണാചലിലെ സിറോയില്‍ സംഗീതോത്സവം ആരംഭിക്കുന്ന മാസമാണ് സെപ്റ്റംബര്‍. ഇത് നടക്കുന്ന ഇടം അതിമനോഹരമാണ്. ഇന്ത്യയിലെയും അന്താരാഷ്ട്ര തലത്തിലെ സ്വതന്ത്ര സംഗീത വേദികളില്‍ ഒന്നാണിത്.
സെപ്റ്റംബര്‍ 28ന് ഈ സംഗീതോത്സവും ആരംഭിക്കും. ഒക്ടോബര്‍ ഒന്ന് വരെ നീളും. ഇന്‍ഡസ് ക്രീഡ്, ലൂവ് മജാ, ഷെയിര്‍ ഇന്‍ ഫങ്ക്, ലീ റൊണാള്‍ഡോ, സ്റ്റീവ് ഷെല്ലി പോലുള്ള ഗംഭീര ഗായകരും ഇതില്‍ പങ്കെടുക്കും.
ലഡാക്കിലെ ട്രക്കിംഗ്
യാത്രയുടെ അവസാനം കശ്മീരിലേക്ക് തന്നെയാവാം. ലഡാക്കിലെ മാര്‍ക്ക വാലിയില്‍ അഡ്വഞ്ചറസായ കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇവിടെ ട്രക്കിംഗ് നിങ്ങള്‍ക്കുള്ള വലിയൊരു ഓപ്ഷനാണ്. തുടക്കക്കാര്‍ക്കും ഇതിന്റെ ഭാഗമാകും.
മനോഹരമായ ഗ്രാമങ്ങളും, ബുദ്ധ ആശ്രമങ്ങളും ഈ യാത്രയില്‍ നിങ്ങളെ വരവേല്‍ക്കും. കോങ്ങ്മാരു ലാ പാസിലേക്കുള്ള യാത്രയിലാണ് ഈ കാഴ്ച്ചകള്‍ കാണാനമാവുക. നിരവധി സംസ്‌കാരങ്ങളുടെ സമ്മേളനം കൂടിയായിരിക്കും ഈ ട്രക്കിങ്ങ്.












Click it and Unblock the Notifications