വിമാനത്താവളങ്ങളില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര; കെഎസ്ആര്‍ടിസി എസി ബസ് റെഡി, സമയം അറിയാം

ശബരിമല തീര്‍ഥാടനത്തിന് വ്യോമ മാര്‍ഗം വരുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് യാത്ര ഒരുക്കുന്നു. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്നാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കെഎസ്ആര്‍ടിസിയുടെ എസി ബസുകളാണ് യാത്രയ്ക്ക് സജ്ജമാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടക്കും.

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസും നിര്‍ത്തി ഇന്‍ഡിഗോ; എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ
സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസും നിര്‍ത്തി ഇന്‍ഡിഗോ; എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ

വിമാനത്തില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ അവസരമുണ്ട്. വിമാനങ്ങളുടെ തല്‍സമയ വിവരങ്ങള്‍ പമ്പയിലും അറിയാം. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി എസി ബസ് രാത്രി 9.30നാണ് പുറപ്പെടുക. പമ്പയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള ബസ് രാത്രി 7 മണിക്ക് പുറപ്പെടും. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പമ്പയിലേക്കുള്ള ബസ് രാത്രി 8.30ന് പുറപ്പെടും. തിരിച്ചുള്ള ബസ് രാത്രി ഏഴ് മണിക്കും.

travel airport to sabarimala in ksrtc

യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ബുക്കിംഗ് വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. തീര്‍ത്ഥാടക സംഘങ്ങള്‍ക്ക് ഗ്രൂപ്പായി ചാര്‍ട്ടേഡ് ബസുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ വിവിധ വിമാന ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റുകളിലും കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് ബുക്കിംഗ് ലിങ്ക് ലഭ്യമാണ്. വിമാനമാര്‍ഗം കേരളത്തിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് വിമാനത്താവളത്തില്‍ത്തന്നെ വിശ്രമിക്കാനും പമ്പയിലേക്ക് യാത്ര ചെയ്യാനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ക്രമീകരണങ്ങള്‍.

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ അയ്യപ്പഭക്തര്‍ക്കായി വിരിപ്പന്തലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് സൗകര്യപ്രദമായി വിശ്രമിക്കുന്നതിന് കസേരകള്‍, ഫാനുകള്‍, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വിരിപ്പന്തലുകളില്‍ ലഭ്യമാണ്.

കോണ്‍ഗ്രസിന്റെ ആഗ്രഹം നടക്കില്ല; എസ്പി സീറ്റുകള്‍ വിട്ടുകൊടുക്കില്ല, അഖിലേഷും രാഹുലും തീരുമാനിക്കും
കോണ്‍ഗ്രസിന്റെ ആഗ്രഹം നടക്കില്ല; എസ്പി സീറ്റുകള്‍ വിട്ടുകൊടുക്കില്ല, അഖിലേഷും രാഹുലും തീരുമാനിക്കും

കൂടാതെ, അയ്യപ്പഭക്തര്‍ക്ക് വിരി വയ്ക്കുന്നതിനും നാമജപത്തിനും വിളക്ക് തെളിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങളും കെഎസ്ആര്‍ടിസി സര്‍വീസ് സമയ വിവരങ്ങളും ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദീര്‍ഘദൂര യാത്രകള്‍ക്കിടയിലും ശബരിമലയിലേക്കുള്ള യാത്രയിലും ക്ഷീണിതരാകുന്ന തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനും തുടര്‍യാത്രയ്ക്ക് തയ്യാറെടുക്കാനും ഈ ഇടത്താവളങ്ങള്‍ സഹായകരമാകും.

മുഖ്യമന്ത്രി വിഡി സതീശന്‍ പ്രധാനമന്ത്രിയെ കണ്ടു; ചര്‍ച്ചയില്‍ 12 പദ്ധതികള്‍ക്ക് കേന്ദ്ര പിന്തുണ തേടി
മുഖ്യമന്ത്രി വിഡി സതീശന്‍ പ്രധാനമന്ത്രിയെ കണ്ടു; ചര്‍ച്ചയില്‍ 12 പദ്ധതികള്‍ക്ക് കേന്ദ്ര പിന്തുണ തേടി

തീര്‍ത്ഥാടനകാലത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഒരുക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ഭക്തജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ തീര്‍ത്ഥാടനാനുഭവം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായാണ് കെഎസ്ആര്‍ടിസി വിവിധ ബസ് സ്റ്റേഷനുകളില്‍ വിരിപ്പന്തലുകള്‍ സജ്ജമാക്കിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma