യുഎഇയില്‍ നിന്നും യാത്ര പ്ലാന്‍ ചെയ്തിട്ടുണ്ടോ? യാത്രാ പാക്കേജിന് പൊള്ളുന്ന നിരക്ക്
അബുദാബി: ഈ വരുന്ന ഈദ് അല്‍ ഫിത്തറിന് യുഎഇ നിവാസികള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനം കൂടുതല്‍ യാത്രാ പാക്കേജുകള്‍ നല്‍കേണ്ടിവരുമെന്ന് ട്രാവല്‍ ഏജന്‍സികള്‍. വിദേശ യാത്രയ്ക്കുള്ള ആവശ്യകത വര്‍ധിച്ചതാണ് ഈ വര്‍ധനവിന് കാരണം. കുടുംബത്തോടൊപ്പം ഒന്നിച്ചുള്ള യാത്രകള്‍ക്ക് യുഎഇ നിവാസികള്‍ ഈദ് അവധിക്കാലമാണ് തിരഞ്ഞെടുക്കുന്നത്.
വിസ ആവശ്യമില്ലാതെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലങ്ങളാണ് യാത്രക്കാര്‍ പലപ്പോഴും തിരഞ്ഞെടുക്കുന്നത്. തുര്‍ക്കി, ബോസ്‌നിയ, റഷ്യ, പോളണ്ട്, അസര്‍ബൈജാന്‍, തായ്ലന്‍ഡ്, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളായിരിക്കും ഇതില്‍ മുന്നില്‍. നിരവധി പ്രവാസികള്‍ സ്വന്തം രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും ഈ അവസരം ഉപയോഗിക്കാറുണ്ട് എന്നാണ് മുസാഫിര്‍.കോമിന്റെ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് റാഷിദ സാഹിദ് പറയുന്നത്.

'ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ളതിനാല്‍ ജനപ്രിയ സ്ഥലങ്ങളിലേക്കുള്ള വിമാന നിരക്ക് 15 മുതല്‍ 10 ശതമാനം വരെ വര്‍ധിച്ചു. അതേസമയം തിരക്കേറിയ യാത്രാ സമയങ്ങളില്‍ ഹോട്ടല്‍ വിലകള്‍ 20-30 ശതമാനം വര്‍ധിച്ചു,' റാഷിദ സാഹിദ് കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷത്തെ ട്രെന്‍ഡിംഗ് ലക്ഷ്യസ്ഥാനങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി, ജര്‍മ്മനി, ലാത്വിയ, ഫ്രാന്‍സ്, വിയറ്റ്‌നാം, സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, തായ്ലന്‍ഡ്, ദക്ഷിണാഫ്രിക്ക, കെനിയ, സാന്‍സിബാര്‍, കസാക്കിസ്ഥാന്‍, ജോര്‍ജിയ, അസര്‍ബൈജാന്‍, കിര്‍ഗിസ്ഥാന്‍, അര്‍മേനിയ, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്നു.
ഈ സ്ഥലങ്ങളില്‍ പലതും വിസ ഓണ്‍-അറൈവല്‍ അല്ലെങ്കില്‍ ഇ-വിസ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു എന്നതിനാലാണ് ഇത്. അഡ്വാന്‍സ് ബുക്കിംഗ് ട്രെന്‍ഡുകള്‍ വിശകലനം ചെയ്തും എയര്‍ലൈനുകളുമായും ഹോട്ടലുകളുമായും കരാറുകള്‍ ചര്‍ച്ച ചെയ്തു, യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ട്രാവല്‍ ഏജന്‍സികള്‍ മാര്‍ക്കറ്റിംഗ് കാമ്പെയ്നുകള്‍ ആരംഭിച്ചിട്ടുണ്ട് എന്നും സാഹിദ് വ്യക്തമാക്കി.
യുഎഇയിലെ താമസക്കാര്‍ക്കിടയില്‍ സാഹസിക ടൂറിസവും വളര്‍ന്നുവരികയാണ്. സഫാരികള്‍, ഹൈക്കിംഗ്, വാട്ടര്‍ സ്പോര്‍ട്സ് എന്നിവയില്‍ താല്‍പ്പര്യമുള്ള യുവ യാത്രക്കാരാണ് ഇതിന് പിറകെ പോകുന്നത്. മാലിദ്വീപ്, ലണ്ടന്‍, തുര്‍ക്കി, തായ്ലന്‍ഡ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള ബുക്കിംഗുകളില്‍ വര്‍ദ്ധനവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിമാന്‍ഡ് കൂടിയതോടെ വിമാന നിരക്കുകളും ഹോട്ടല്‍ നിരക്കുകളും 15 മുതല്‍ 30 ശതമാനം വരെ വര്‍ധിച്ചിരിക്കുകയാണ്.
ഈ വര്‍ഷത്തെ ഈദ് അല്‍ ഫിത്തര്‍ ബുക്കിംഗുകളില്‍ ജോര്‍ജിയ, അസര്‍ബൈജാന്‍, തുര്‍ക്കി, അര്‍മേനിയ എന്നിവിടങ്ങളിലേക്കാണ് 60 ശതമാനം ബുക്കിംഗും എന്ന് മറ്റൊരു ട്രാവല്‍ ഏജന്‍സി വ്യക്തമാക്കി. ശരാശരി നാല് രാത്രി താമസിക്കാന്‍ ഒരാള്‍ക്ക് ഏകദേശം 3500 ദിര്‍ഹമാണ് ചെലവ് വരുന്നത്.












Click it and Unblock the Notifications