പുതുവര്‍ഷം വിദേശത്താക്കിയാലോ..? ഈ രാജ്യങ്ങളില്‍ വിസയില്ലാതെ സന്ദര്‍ശിക്കാം, ചെലവും കുറവ്!
ലോകമെമ്പാടുമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്ത്യക്കാര്‍, വിശേഷിച്ച് മലയാളികള്‍. എന്നാല്‍ പലപ്പോഴും വിദേശരാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന് വിലങ്ങുതടിയാകുന്നത് വിസ നടപടികളാണ്. അടുത്തിടെ യുഎഇ ടൂറിസ്റ്റ് വിസയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഇന്ത്യക്കാരെ സംബന്ധിച്ച് വലിയ പ്രയാസമാണ് സൃഷ്ടിച്ചത്. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്ന രാജ്യമാണ് യുഎഇ.
ഈ സാഹചര്യത്തില്‍ വിസയുടെ നൂലാമാലകള്‍ ഇല്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന ബജറ്റ് ഫ്രണ്ട്ലിയായ രാജ്യങ്ങളെ പരിചയപ്പെടാം. ഏകദേശം 62 ഓളം രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് വിസരഹിത പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഈ പുതുവര്‍ഷത്തില്‍ വിദേശ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവരാണ് നിങ്ങള്‍ എങ്കില്‍ അതിപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുള്ള വിസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍ പരിചയപ്പെടാം.

മലേഷ്യ
വിദേശയാത്രകളില്‍ പലരും ആദ്യം തിരഞ്ഞെടുക്കുന്നത് മലേഷ്യയാണ്. ലോകത്തെമ്പാടുമുള്ള ടൂറിസ്റ്റുകളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ് ഇവിടം. മനോഹരമായ കടല്‍ത്തീരങ്ങളും സമൃദ്ധമായ കാടുകളും ഉള്ള ലങ്കാവി ദ്വീപസമൂഹമാണ് മലേഷ്യയിലെ വിനോദസഞ്ചാരികളുടെ ഇഷ്ടപ്പെട്ടയിടം. സ്കൈ ബ്രിഡ്ജും കേബിള്‍ കാറും ഇതിന്റെ ആകാശകാഴ്ചയും വാഗ്ദാനം ചെയ്യുന്നു.
ശ്രീലങ്ക
നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയും ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്നു. പുരാതന ക്ഷേത്രങ്ങളും ബീച്ചുകളും കാടുകളും ആണ് ശ്രീലങ്ക സഞ്ചാരികള്‍ക്ക് പ്രദാനം ചെയ്യുന്നത്. നിബിഡമായ കുന്നുകള്‍ക്കിടയിലൂടെ പ്രകൃതിരമണീയമായ ട്രെയിന്‍ യാത്ര ശ്രീലങ്കുടെ ആകര്‍ഷണങ്ങളില്‍ പ്രധാനമാണ്.
സീഷെല്‍സ്
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചിതറിക്കിടക്കുന്ന ദ്വീപുരാഷ്ട്രായ സീഷെല്‍സ് ശാന്തമായ ബീച്ചുകളാല്‍ സമ്പന്നമാണ്. പവിഴപ്പുറ്റുകളും തെളിഞ്ഞ വെള്ളവും നിറഞ്ഞ കടല്‍ത്തീരങ്ങള്‍ സ്വകാര്യതയും ശാന്തതയും ആസ്വദിച്ച് സമയം ചെലവഴിക്കാന്‍ സഞ്ചാരികളെ അനുവദിക്കുന്നു.
കെനിയ
50-ലധികം ദേശീയ ഉദ്യാനങ്ങള്‍ ഉള്ള രാജ്യമാണ് കെനിയ. ഒരേസമയം വന്യവും സാഹസികവും അതേസമയം മനോഹരവുമായ യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കെനിയ ബെസ്റ്റ് ഓപ്ഷനാണ്. ജനുവരി മുതല്‍ ഫെബ്രുവരി വരെയും ജൂലൈ മുതല്‍ സെപ്തംബര്‍ വരെയും ആണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.
ഫിജി
ബീച്ച് സൗന്ദര്യം തന്നെയാണ് ഫിജിയും സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 300 ദ്വീപുകള്‍ ചേര്‍ന്നിട്ടുള്ള ഫിജി സൗത്ത് പസഫിക്കിലാണ് സ്ഥിതി ചെയ്യുന്നത്. ബീച്ചിന് പുറമെ ഇടതിങ്ങിയ മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും അഗ്നിപര്‍വ്വതങ്ങളുമെല്ലാം ഫിജിയുടെ പ്രത്യേകതയാണ്.
ബാര്‍ബഡോസ്
ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ചെലവ് കുറഞ്ഞ യാത്ര വാഗ്ദാനം ചെയ്യുന്ന കരീബിയന്‍ രാജ്യമാണ് ബാര്‍ബഡോസ്. അറ്റ്ലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ബാര്‍ബഡോസില്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വീസയില്ലാതെ മൂന്ന് മാസം വരെ താമസിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications