മൈസൂർ പോവുന്നുണ്ടോ? എങ്കിൽ നേരെ വിട്ടോളീൻ പാലസിലേക്ക്, പുഷ്‌പോത്സവം കാണാം, 30 രൂപ മതി..
അവധിക്കാലമാണ്, തണുപ്പ് കാലമാണ്.. തണുപ്പ് കാലത്ത് ഭൂരിഭാഗം ആളുകളും യാത്ര പോകാൻ തിരഞ്ഞെടുക്കുന്ന സ്ഥവലങ്ങളിൽ ഒന്നാണ് മൈസൂർ. മൈസൂരിൽ പോയാൽ കാണാൻ ഒരുപാട് കാഴ്ചകൾ ഉണ്ട്. അതിലൊന്നാണ് മൈസൂർ പാലസ്. മിക്ക ആളുകളും മൈസൂരിലേക്ക് പോയാൽ മൈസൂർ പാലസിലും പോകാറുണ്ട്. ഈ ഡിസംബറിൽ നിങ്ങൾ മൈസൂരിലേക്ക് പോകുന്നുണ്ടെങ്കിൽ പാലസിൽ പോകാൻ വിട്ടുപോകല്ലേ.
നിങ്ങളെ കാത്ത് അതിസുന്ദരമായ കാഴ്ചകളാണ് പാലസിൽ ഉള്ളത്. മൈസൂർ പാലസിൽ ഡിസംബർ 21 ന് പുഷ്പോത്സവം ആരംഭിച്ചിരിക്കുകയാണ്. 31 വരെയാണ് പുഷ്പോത്സവം. ക്രിസ്മസ് അവധിക്കാലത്ത് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനായി ഒരുപാട് വൈവിധ്യങ്ങളോടെയാണ് ഇത്തവണത്തെ പുഷ്പോത്സവം. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് സന്ദർകർക്ക് പ്രവേശനം.

മേളയിൽ 25000 ഓളം വിവിധതരം അലങ്കാര പൂച്ചെടികളാണ് പ്രദർശിപ്പിക്കുന്നത്. 35 ലധികം ഇനം പൂച്ചെടികളും ആറ് ലക്ഷം വ്യത്യസ്ത പൂക്കളും ഉട്ടിയൽ നിന്ന് എത്തിച്ച് പ്രദർശിപ്പിക്കും. എല്ലാ ദിവസവും രാച്രി ഏഴ് മണി മുതൽ ഒൻപത് വരെ കൊട്ടാരം വൈദ്യുത പ്രകാശത്താൽ അലങ്കരിക്കും. മുതിർന്നവർക്ക് പ്രവേശന ഫീസ് 30 രൂപയാണ്. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാകും. 25 വരെ എല്ലാദിവസവും വൈകീട്ട് വിവിധ പരിപാടികൾ ഉണ്ടായിരിക്കും.
സമ്പന്നമായ ചരിത്രത്തിനും ഗംഭീരമായ വാസ്തുവിദ്യയ്ക്കും പേരുകേട്ട നഗരമായ മൈസൂർ, ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന നിരവധി ലാൻഡ്‌മാർക്കുകളുടെ കേന്ദ്രമാണ്. മൈസൂർ പോയാൽ നിങ്ങൾക്ക് പോകാൻ പറ്റുന്ന മറ്റ് നിരവധി സ്ഥലങ്ങൾ ഉണ്ട്. ചാമുണ്ഡി കുന്ന്, മൈസൂർ മൃഗശാല, ലളിത മഹൽ കൊട്ടാരം, കരാഞ്ചി തടാകവും തുടങ്ങിയ നിരവധി സ്ഥവങ്ങളുണ്ട്. അപ്പോൾ നിങ്ങൾ മൈസൂരിലേക്ക് പോകുന്നുണ്ടെങ്കിൽ മൈസൂർ കൊട്ടാരത്തിൽ പോകാൻ വിട്ടുപോകേണ്ട.












Click it and Unblock the Notifications