സ്വിറ്റ്സർലാന്റിൽ പോകാൻ ചെലവ് കൂടുതലല്ലേ ? ഇന്ത്യയിലുമുണ്ട് 'മിനി സ്വിറ്റ്സർലാന്റുകൾ'
ഭൂമിയിലെ സ്വർഗ്ഗം എന്ന വിശേഷണത്തിന് അർഹമായ നാടാണ് സ്വിറ്റ്സർലൻഡ്. ഒരിക്കലെങ്കിലും ഇവിടം സന്ദർശിച്ചാൽ ഈ വിശേഷണത്തിൽ ഒട്ടും അതിശയോക്തിയില്ലെന്ന് വ്യക്തമാകും. മഞ്ഞുമൂടിയ മലനിരകൾ, പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ, ശാന്തമായ തടാകങ്ങൾ, അങ്ങനെ ഒരു യാത്രയിൽ ആസ്വദിക്കാനാവുന്ന ഏറ്റവും മനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളത്. ഇതൊക്കെ ആസ്വദിക്കാൻ സ്വിറ്റ്സർലൻഡ് വരെ പോകുക എന്നത് അപ്രാപ്യമായവർ നിരാശരാകേണ്ട. സ്വിറ്റ്സർലൻഡിന്റെ അതേ ഫീൽ നൽകുന്ന സൂപ്പർ സ്ഥലങ്ങൾ നമ്മുടെ ഇന്ത്യയിലുമുണ്ട്. പ്രകൃതി സൗന്ദര്യത്തിന് 'ഇന്ത്യയുടെ സ്വിറ്റ്‌സർലൻഡ്' എന്ന് വിശേഷണം നേടിയ സ്ഥലങ്ങൾ പരിചയപ്പെടാം.

ഖജ്ജിയാർ, ഹിമാചൽ
പച്ച പുൽമേടുകൾ, ഇടതൂർന്ന പൈൻ വനങ്ങൾ, നടുവിൽ ശാന്തമായ തടാകം, പശ്ചാത്തലത്തിൽ ഉയരുന്ന ദൗലാധർ പർവതങ്ങൾ. ഈ പ്രത്യേകതകൾ കൊണ്ട് തന്നെ ഡൽഹൗസിക്കടുത്തുള്ള ഖജ്ജിയാർ
ഇന്ത്യയുടെ മിനി സ്വിറ്റ്‌സർലൻഡ്' എന്നറിയപ്പെടുന്നു. 115കിലോമീറ്റർ ദൂരത്തുള്ള കാൻഗ്ര എയർപോർട്ടാണ് അടുത്തുള്ള വിമാനത്താവളം. പത്താൻകോട്ട് ട്രെയിൻ സ്റ്റേഷനാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
കശ്മീർ, ജമ്മു
അതിമനോഹരമായ ഭൂപ്രകൃതിയാൽ സമ്പന്നമാണ് കശ്മീർ. ഗുൽമാർഗ്, ശ്രീനഗർ, പഹൽഗാം അല്ലെങ്കിൽ സോൻമാർഗ് പറഞ്ഞാൽ തീരാത്തത്ര കാഴ്ചകൾ നിറഞ്ഞ കശ്മീർ, ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമായാണ് കരുതുന്നത്.
'ഭൂമിയിലെ പറുദീസ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവിടം മാർച്ച് - ഓഗസ്റ്റ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ശ്രീനഗറിലെ ഷെയ്ഖ് ഉൾ ആലം അന്താരാഷ്ട്ര വിമാനത്താവളവും ജമ്മു താവി റെയിൽവേ സ്റ്റേഷനിലാണ് അടുത്തുള്ള യാത്രകേന്ദ്രങ്ങൾ.
ഔലി, ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഹിൽ സ്റ്റേഷനാണ് ഔലി. ഇവിടുത്തെ വൃത്തിയുള്ളതും കുത്തനെയുള്ളതുമായ പർവത ചരിവുകൾ മഞ്ഞ് പരവതാനി വിരിച്ചിരിക്കുന്ന കാഴ്ച ആരേയും ആകർഷിക്കും. വർഷം മുഴുവനും സന്ദർശിക്കാൻ നല്ല സമയാണ്. ഡെറാഡൂണിലെ
ജോളി ഗ്രാന്റ് എയർപോർട്ട് അടുത്തുള്ള വിമാനത്താവളം.
യംതാങ് വാലി, സിക്കിം
സിക്കിമിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് യംതാങ് വാലി. ഉയരം - സമുദ്രനിരപ്പിൽ നിന്ന് 3564 മീറ്റർ. മരങ്ങൾ ഇല്ലാത്ത ഇവിടം പൂക്കളുടെ താഴ്വര വര എന്നും അറിയപ്പെടുന്നുണ്ട്. ഇത് ലോകമെമ്പാടുമുള്ള നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു. ഏപ്രിലിനും മേയ് മാസത്തിനും ഇടയിലുള്ള വേനൽക്കാലമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. യംതാങ് താഴ്‌വരയിൽ നിന്ന് 26 കിലോമീറ്റർ യാത്ര ചെയ്താൽ ലാച്ചുങ്ങിൽ നിന്ന് ടാക്സി വാടകയ്‌ക്കെടുക്കാം. ചൈന അതിർത്തിയോട് സാമീപ്യമുള്ളതിനാൽ, ഈ സ്ഥലത്തെത്താൻ ഒരു ഇൻറർ ലൈൻ പെർമിറ്റ് ആവശ്യമാണ്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications