ലക്ഷദ്വീപിലേക്ക് ഗംഭീരമൊരു യാത്ര; കിടിലൻ പാക്കേജുമായി കെഎസ്ആർടിസി
കൊല്ലം: ലക്ഷദ്വീപിലേക്ക് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. കോറൽ വിസ്തയുമായി ചേർന്നാണ് യാത്ര സംഘടിപ്പിക്കുന്നത്. പാക്കേജ് ബുക്കിംഗ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
നാല് ദിവസം നീണ്ടു നിൽക്കുന്ന പാക്കേജിൽ വിമാന യാത്രാക്കൂലി, താമസം, ഭക്ഷണം, എൻട്രി പെർമിറ്റ്, സൈറ്റ് സീയിങ്, ബോട്ട് യാത്ര, പലതരം വിനോദങ്ങൾ എന്നിവ ഉൾപ്പെടും.29050 രൂപയാണ് നിരക്ക്.. ഇത് കൂടാതെ നിരവധി ഉല്ലാസ- തീർത്ഥാടന യാത്രകളും കൊല്ലം ബജറ്റ് സെൽ ഇത്തവണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയത്തെ തുടർന്ന് നിർത്തി വച്ചിരുന്ന ഗവി യാത്രകളും സെൽ വീണ്ടും ആരംഭിച്ചിട്ടുണ്ട്. കൊല്ലത്ത് നിന്നും സെപ്റ്റംബർ 15,23,27 എന്നീ ദിവസങ്ങളിൽ ഗവി യാത്രകൾ ഉണ്ടായിരിക്കും.

സെപ്റ്റംബർ 12, 19,21,26 എന്നീ ദിവസങ്ങളിൽ മൂന്നാർ യാത്രകൾ ഉണ്ടായിരിക്കും. 12,26 ദിവസങ്ങളിൽ ദ്വിദിന യാത്രയും 19,21 ദിവസങ്ങളിൽ നീലക്കുറിഞ്ഞി കാണാനുള്ള ഏകദിന യാത്രയും ആണ് ചാർട്ട് ചെയ്തിട്ടുള്ളത്... രണ്ടു ദിവസത്തെ യാത്രക്കു താമസം, ജീപ്പ് സഫാരി ഉൾപ്പടെ 2450 രൂപയും നീല കുറിഞ്ഞി യാത്രക്ക് 1280 രൂപയുമാണ് നിരക്ക്....
സെപ്റ്റംബർ 13,21,27 ദിവസങ്ങളിൽ പൊന്മുടി യാത്ര ഉണ്ടായിരിക്കും...ബസ്സ് ചാർജ് 650/...തിരുനാവായ നാവ മുകുന്ദ ക്ഷേത്രം, കാടാമ്പുഴ, വൈരം കോട്, ഇന്ത്യന്നൂർ, ചന്ദനപ്പള്ളി, ആലത്തിയൂർ എന്നീ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന മലപ്പുറത്തെ മഹാക്ഷേത്രങ്ങൾ സെപ്റ്റംബർ 17 ന് ഉണ്ടായിരിക്കും..1540 രൂപയാണ് നിരക്ക്...വാഗമൺ, റോസ്മല, മലരിക്കൽ എന്നിങ്ങനെ മൂന്നു യാത്രകൾ ആണ് സെപ്റ്റംബർ 19 ന് ചാർട്ട് ചെയ്തിട്ടുള്ളത്... മലരിക്കൽ ആമ്പൽ വസന്തം, കൊച്ചരീക്കൽ ഗുഹ, അരീക്കൽ വെള്ള ചാട്ടം എന്നിവ ഉൾപ്പെടുന്ന യാത്രക്ക് 890 രൂപയാണ് നിരക്ക്.
പാലക്കാട് - നെല്ലിയാമ്പതി യാത്ര സെപ്റ്റംബർ 20 നു രാത്രി പുറപ്പെടും..പാലക്കാട് കോട്ട, കല്പാത്തി ആഗ്രഹാരം, വരിക്കാശേരി മന, കൊല്ലങ്കോട്, നെല്ലിയാമ്പതി എന്നിവ കണ്ടു മടങ്ങി എത്തുന്ന യാത്രക്ക് 2000 രൂപയാണ് നിരക്ക്... ഇത് കൂടാതെ സെപ്റ്റംബർ 20 നു കന്യാകുമാരി, പുള്ളിക്കാനം എന്നീ യാത്രകളും ഉണ്ടായിരിക്കും... സെപ്റ്റംബർ 25 ന്റെ ഗുരുവായൂർ യാത്ര രാത്രി 0800 മണിക്ക് കൊല്ലത്തു നിന്നും ആരംഭിക്കും...യാത്രയിൽ ഗുരുവായൂരിന് പുറമേ മമ്മിയൂര്, ആനക്കൊട്ടിൽ,തൃപ്രയാർ, കൊടുങ്ങല്ലൂർ, അമ്പലപ്പുഴ എന്നീ ക്ഷേത്രങ്ങളും സന്ദർശിക്കും... നീണ്ട ഇടവേളയ്ക്കു ശേഷം ആരംഭിക്കുന്ന നേഫർറ്റിറ്റി കപ്പൽ യാത്ര 26 നു രാവിലെ 10 മണിക്ക് ആരംഭിക്കും...AC ബസ്സ് യാത്ര, കപ്പൽ എൻട്രി ഫീസ്, കപ്പലിലെ വിനോദ പരിപാടികൾ, ഡി ജെ, ബുഫൈ ഡിന്നർ എന്നിവയെല്ലാം ചേർത്ത് 3840 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് 9495440444, 9188938523,


Click it and Unblock the Notifications
