പുതിയ വർഷം , കേരളത്തിലങ്ങോളം യാത്രകൾ.. കണ്ണൂർ മുതൽ കന്യാകുമാരി വരെ, പാലക്കാടിന് സ്പെഷ്യൽ പാക്കേജ്
പുതിയ വർഷത്തിൽ യാത്രകൾ പോകാൻ പ്ലാൻ ചെയ്തിരിക്കുന്നവർ ഒരുപാടുണ്ട്. ആരെയും നിരാശരാക്കാതെ നിരവധി പാക്കേജുകളുമായി ബജറ്റ് ടൂറിസം സെൽ വന്നിരിക്കുകയാണ്. കേരളത്തിലങ്ങോളമിങ്ങോളം പുതിയ പാക്കേജുകളടക്കം കെഎസ്ആർടിസി അവതരപ്പിച്ചിട്ടുണ്ട്. കൊല്ലം ബജറ്റ് ടൂറിസം സെൽ വ്യത്യസ്തങ്ങളായ പാക്കേജുകളോടെ യാത്രക്കാരെ ക്ഷണിക്കുകയാണ്.
ജനുവരിയിൽ മാത്രം ഏകദേശം മുപ്പതോളം യാത്രകളാണ് കൊല്ലത്ത് നിന്നും പുറപ്പെടുന്നത്. സൈലന്റ് വാലി , പാലക്കാട് , കണ്ണൂർ,മൂന്നാർ, കന്യാകുമാരി, പൊന്മുടി, വാഗമൺ എന്നിങ്ങനമെ നിരവധി പാക്കേജുകളും ഉണ്ട്. ഇത് കൂടാതെ, തീർത്ഥയാത്രികർക്കായി വിരാട് രൂപ ദർശനം തീർത്ഥാടനയും ഉണ്ട്.

ജനുവരി 5, 26 എന്നിങ്ങനെ രണ്ട് ദിവസങ്ങളിലായി നെഫർറ്റിറ്റി കപ്പൽ യാത്രയുണ്ട്. കൊല്ലത്തുനിന്നും രാവിലെ 10.00 മണിക്ക് എസി ലോ ഫ്ലോർ ബസ്സിൽ എറണാകുളത്ത് എത്തി 5 മണിക്കൂർ കടലിൽ ചെലവഴിക്കുന്ന യാത്രയ്ക്ക് 4240 രൂപയാണ് ചാർജ്.
ജനുവരി 5, 25 തിയതികളിൽ ഇല്ലിക്കൽ കല്ല് -ഇലവീഴാപൂഞ്ചിറ യാത്ര രാവിലെ അഞ്ചിന് ആരംഭിച്ച് രാത്രി 10. 30 ന് മടങ്ങിയെത്തും. 820 രൂപയാണ് നിരക്ക്. ജനുവരി 7, 27 ദിവസങ്ങളിലായി ഗവി -പരുന്തുംപാറ യാത്രയിൽ പാക്കേജിൽ പ്രവേശന ഫീസുകളും ഉച്ചഭക്ഷണവും ഉൾപ്പെടെ 1750 രൂപയാണ്.
ജനുവരി 11 ശനിയാഴ്ച 3 യാത്രകൾ ആണ് കൊല്ലത്തു നിന്നുള്ള്. മൂന്നാർ, കന്യാകുമാരി, പൊന്മുടി. കന്യാകുമാരി യാത്രക്ക് 800 രൂപയും പൊന്മുടിക്കു 770 രൂപയുമാണ് നിരക്ക്. ജനുവരി 12ന് പുറപ്പെടുന്ന വാഗമൺ, റോസ്മല ഏകദിന യാത്രകൾക്ക് യഥാക്രമം 1020,770 എന്നിങ്ങനെയാണ് നിരക്ക്.
ഇത് കൂടാതെ, തുടങ്ങി പെട്ടന്നുതന്നെ സഞ്ചാരികൾ ഏറ്റെടുത്ത മലബാർ യാത്രയും ജനുവരിയിൽ തുടരും. 23-ാം തിയതി രാത്രി 7 മണിക്ക് മൾട്ടി ആക്സിൽ വോൾവോ ബസ്സിൽ പുറപ്പെടുന്ന യാത്രയിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പ്രധാന ചരിത്ര -വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് 26 ന് പുലർച്ചെ മടങ്ങി എത്തും. 3200 രൂപയാണ് നിരക്ക്.
കൊല്ലം യൂണിറ്റിന്റെ ആദ്യ സൈലന്റ് വാലി യാത്രയും ജനുവരിയുടെ പ്രത്യേകതയാണ്. ജനുവരി 18 ന് രാത്രി 8 മണിക്ക് പുറപ്പെടുന്ന യാത്ര കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയതാണ്. കാടിനുള്ളിലൂടെയുള്ള സഫാരിയടക്കം 3080 രൂപയാണ് നിരക്ക്












Click it and Unblock the Notifications