Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും 200 രൂപയ്ക്ക് വനിതാ ദിനം അടിപൊളിയാക്കാം; കിടിലൻ പാക്കേജുമായി കെഎസ്ആർടിസി

വനിതാദിന യാത്രകൾക്ക് വമ്പൻ പാക്കേജുകളാണ് ഇത്തവണ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം പ്രഖ്യാപിച്ചിട്ടുള്ളത്. തനിച്ചും കൂട്ടുകാരുമായും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കേരളത്തിലുടനീളം വ്യത്യസ്ത പാക്കേജുകൾ കെ എസ് ആർ ടി സി അവതരിപ്പിച്ചിട്ടുണ്ട്. അറബിക്കടലിലെ ആഢംബര കപ്പൽ യാത്ര, നിലമ്പൂർ പാക്കേജ് തുടങ്ങിയവ അതിൽ ചിലതു മാത്രമാണ്.

ഇപ്പോഴിതാ കോഴിക്കോട് ബജറ്റ് ടൂറിസം സെൽ വനിതാ ദിനത്തിൽ സ്ത്രീകൾക്ക് മാത്രമായി കോഴിക്കോട് നഗരം കറങ്ങിയുള്ള ഏകദിന യാത്ര പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തിലൂടെ ഒരു സായാഹ്നം ചെലവഴിച്ച് വരുന്ന പാക്കേജിൽ ബീച്ച് അടക്കമുള്ള ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

travel2-1741

ഉച്ചയ്ക്ക് ഒരു മണിക്കാണ് ഈ യാത്ര തുടങ്ങുന്നത്. കോഴിക്കോട് പ്ലാനറ്റോറിയം, പഴശി മ്യൂസിയം, കുറ്റിച്ചിറ പള്ളി, കോതി ബീച്ച് , കണ്ണംപറമ്പ് ബീച്ച്, സൗത്ത് ബീച്ച്ച്ച്, വെള്ളയിൽ ബീച്ച്, വരക്കൽ ബീച്ച്, ബട്ട് റോഡ് ബീച്ച് മാനാഞ്ചിറ എന്നീ സ്ഥലങ്ങൾ തണ്ട് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. യാത്രകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 7907627645, 9544477954 തുടങ്ങിയ നമ്പറുകളിൽ വിളിക്കാം.

വനിതകൾക്ക് മാത്രമായി ഒരു വണ്ടർലാ യാത്ര പോയാലോ? പാക്കേജുമായി കോട്ടയം കെ എസ് ആർ ടി സി

വനിതാ ദിനത്തിൽ വണ്ടർലായിലേക്കൊരു യാത്രയാണ് കോട്ടയം കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ ഒരുക്കിയിരിക്കുന്നത്. ഒരു ദിവസം പാർക്കിൽ അടിച്ചുപൊളിക്കാൻ പാകത്തിലാണ് യാത്ര തയ്യാറാക്കിയിരിക്കുന്നത്. സാഹസികതയിം ഫണ്ണും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന നിരവധി റൈഡുകൾ വണ്ടർലായിൽ ഉണ്ട്.

ഇക്വിനോക്സ് 360, റീകോയിൽ റിവേഴ്സ് ലൂപ്പിംഗ് റോളർ കോസ്റ്റർ, കിഡ്ഡീസ് വീൽ,
ജമ്പിംഗ് തവളകൾ, 3 ഡി മൂവി, ബലരാമ കേവ്, മ്യൂസിക്കൽ ഫൗണ്ടൻ & ലേസർ ഷോ, ഫ്ലാഷ് ടവർ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. ഈ പാർക്ക് പരിസ്ഥിതി സൗഹൃദമാണ്. റെസ്റ്റോറന്റ് സൗകര്യം ലഭ്യമാണ്. ഇവിടത്തെ സവാരി കുട്ടികളെയും മുതിർന്നവരെയും സന്തോഷിപ്പിക്കും.

വനിതാ ദിന യാത്രയായത് കൊണ്ട് തന്നെ സാധാരണ പാക്കേജ് ചെലവിന്റെ പകുതി മാത്രം നൽകിയ യാത്രയിൽ പങ്കെടുക്കാൻ സാധിക്കും. സ്ത്രീകൾക്കും പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്കും മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുക.
പരിമിതമായ സീറ്റുകൾ മാത്രമാണ് ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും 8089158178 നമ്പറിൽ വിളിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+