തണുത്ത കാറ്റും കൊണ്ട് കാട്ടിലൂടെ യാത്ര, വെള്ളത്തിലും തിമിർക്കാം; ഇതിൽ കൂടുതൽ എന്ത് വേണം, പാക്കേജ് ഇതാ
വേനൽ കനക്കുകയാണ്. ചുട്ടുപൊള്ളുന്ന കാലാവസ്ഥയാണ് ഇപ്പോൾ പലയിടത്തും. കണ്ണൂർ, കാസർഗോഡ് ജില്ലകളിലൊക്കെ ഉഷ്ണതരംഗത്തിനുള്ള സാധ്യതകൾ അടക്കം വരും ദിവസങ്ങളിൽ പ്രവചിക്കുന്നുണ്ട്.
ചൂട് കൂടിയാൽ പിന്നെ യാത്ര പ്ലാനുകളെല്ലാം പലരും മാറ്റിവെച്ചേക്കും. എന്നാൽ സ്കൂൾ അവധിയൊക്കെ വരുമ്പോൾ കുട്ടികളെയൊക്കെ കൂട്ടി ഒരു യാത്ര പോകാതിരുന്നാൽ എങ്ങനെയാണ് അല്ലേ. അങ്ങനെയെങ്കിൽ ചുട്ടുപൊള്ളുന്ന ചൂടിലും തണുപ്പുള്ള കാലാവസ്ഥ അനുഭവിക്കാൻ കഴിയുന്ന ചില സ്ഥലങ്ങൾ തന്നെ നോക്കിയാലോ? പയ്യന്നൂർ കെഎസ്ആർടിസി മാർച്ച് മാസത്തിൽ ഇത്തരത്തിൽ വിവിധ പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്. തണുപ്പും കുളിരും നുകർന്ന് കാടും കാട്ട് ചോലകളും കണ്ടൊക്കെ ആസ്വദിക്കാൻ പറ്റുന്നതാണ് പാക്കേജുകൾ. വിശദമായി നോക്കാം

കൊല്ലൂർ
മാർച്ച് ഒന്നിനാണ് കൊല്ലൂരിലേക്കുള്ള ഈ യാത്ര. കുടജാദ്രിയും ഉഡുപ്പിയും മുരുഡേശ്വര ക്ഷേത്രവും കണ്ട് മടങ്ങി വരാൻ കഴിയുന്ന തരത്തിലാണ് പാക്കേജ്. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ പുറപ്പെട്ട് ഞായറാഴ്ച 10 മണിയോടെ തിരിച്ചെത്തും.
നെഫർറ്റിറ്റി ക്രൂയിസ് യാത്ര
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് യാത്ര തിരിക്കുക. ക്രൂയിയ് കപ്പലിൽ അഞ്ച് മണിക്കൂർ അറബിക്കടലിലൂടെ കറങ്ങാനാകുന്നതാണ് പാക്കേജ്. വനിതാ ദിന സ്പെഷ്യൽ യാത്ര കൂടിയാണിത്.
വനിതാ ദിനത്തിന്റെ ഭാഗമായി വണ്ടർലയിലേക്കും വയനാട്ടിലേക്കും പയ്യന്നൂരിൽ നിന്ന് പാക്കേജ് ഉണ്ട്. വണ്ടർലയിലേക്ക് 7 നും വയനാട്ടിലേക്ക് എട്ടിനുമാണ് യാത്ര.
കോഴിക്കോട്
കോഴിക്കോട് ജില്ലയിലെ പ്രഘാന വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാനാകുന്ന തരത്തിലാണ് പാക്കജ്. 9നാണ് പുറപ്പെടുക. ഏകദിന പാക്കേജ് ആണിത്.
സൈലന്റ് വാലി
ഈ ചൂടിന് പോകാൻ അനുയോജ്യമായ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നുകൂടിയാണിത്. കാട്ടിലെ കാഴ്ചകൾ ആവോളം സഞ്ചാരികൾക്ക് ആസ്വദിക്കാം. 14 ന് രാത്രി പുറപ്പെട്ട് 16 ന് പുലർച്ചെ മടങ്ങിയെത്താം.
വാഗമൺ-കുമരകം പാക്കേജ്
കോട്ടയത്തിന്റേയും ഇടുക്കിയുടേയും അതിർത്തിയിലാണ് വാഗമൺ എന്ന മനോഹര പ്രദേശം സ്ഥിതി ചെയ്യുന്നത്. തണുപ്പ് കാലത്ത് വളരെ മികച്ച കാലാവസ്ഥയാണിവിടെ. മൊട്ടക്കുന്നും പൈൻവാലിയും അഡ്വഞ്ചർ പാർക്കുമെല്ലാം കണ്ട് തന്നെ അറിയണം. കുമരകം കൂടി ഉൾപ്പെടുന്നതാണ് പാക്കേജ്. 14 നാണ് യാത്ര പോകുനന്ത്.
ഗവിയും അടവിയും കുമളിയും
ഈ ചൂടിൽ തണുത്ത കാറ്റേറ്റ് കാടിന് നടുവിലൂടെ കെഎസ്ആർടിസിയിൽ ഒരു യാത്ര ആലോചിച്ച് നോക്കൂ. മനസിനേയും ശരീരത്തിനേയും ഒരുപോലെ തണുപ്പിക്കാൻ ഈ യാത്ര ധാരാളം. 21 നാണ് ഇവിടേക്ക് യാത്ര.
ഇതുകൂടാതെ 23 വയനാട്, 28 ന് മൂന്നാർ-മറയൂർ-കാന്തല്ലൂർ, 29 ന് കോഴിക്കോട് എന്നിവിടങ്ങളിലേക്കും പാക്കേജ് ഉണ്ട്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 8075823384,9745534123












Click it and Unblock the Notifications