ഹണിമൂണ്‍ എവിടെയാണെന്ന് പ്ലാന്‍ ചെയ്തില്ലേ? തിരക്കില്ലാത്ത സ്ഥലമാണ് തേടുന്നതെങ്കില്‍ ഇവിടേക്ക് വിട്ടോ
വിവാഹം കഴിഞ്ഞ ശേഷം മധുവിധുവിനായി എവിടെ പോകണം എന്ന് ഇനിയും തീരുമാനിച്ചിട്ടില്ലേ? വലിയ തിരക്കും കോലാഹലങ്ങളൊന്നുമില്ലാത്ത സ്ഥലങ്ങളില്‍ ഹണിമൂണ്‍ ആഘോഷിക്കാനാണോ നിങ്ങള്‍ താല്‍പര്യപ്പെടുന്നത്. എങ്കില്‍ നിങ്ങളെ ഒരിക്കലും നിരാശപ്പെടാത്ത ചില ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. ദക്ഷിണേന്ത്യയില്‍ തന്നെയാണ് ഈ സ്ഥലങ്ങള്‍ എന്നതിനാല്‍ തന്നെ ചെലവും സമയവും കുറച്ച് മതി എന്നതും പ്രത്യേകതയാണ്.
ലക്കിടി
വയനാട് ടൂറിസ്റ്റുകളുടെ എക്കാലത്തേയും ഇഷ്ടപ്പെട്ട ഇടമാണ്. പ്രാദേശിക-അന്തര്‍ജില്ല-അന്തര്‍സംസ്ഥാന-അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ എല്ലാം ഒരിക്കലെങ്കിലും വയനാട്ടിലേക്ക് പോയിട്ടുണ്ടാകും. ഒമ്പത് ഹെയര്‍പിന്‍ വളവുകളുള്ള താമരശ്ശേരി ചുരം കടന്നുള്ള യാത്ര തന്നെ സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കും. ചുരം കടന്നാല്‍ ആദ്യമെത്തുന്നത് ലക്കിടിയിലാണ്. വയനാടിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ തുടക്കം ഇവിടെയാണ്.

എല്ലാ സൗകര്യങ്ങളുമുള്ള റിസോര്‍ട്ടുകളും ഹൈറേഞ്ചിന്റെ കാഴ്ചകളും ലക്കിടി സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നു. മുദ്രനിരപ്പില്‍ നിന്നും 700 മീറ്റര്‍ മുകളിലായാണ് ലക്കിടി സ്ഥിതി ചെയ്യുന്നത്. മഞ്ഞ് പുതച്ച് നില്‍ക്കുന്ന മലകളും അതിലൂടെ അരിച്ചിറങ്ങുന്ന അരുവികളും മധുവിധുയാത്രയെ മറക്കാനാകാത്ത അനുഭവമാക്കി മാറ്റും. വെള്ളച്ചാട്ടങ്ങളും വനങ്ങളും തേയിലത്തോട്ടങ്ങളും എല്ലാം ഇവിടത്തെ പ്രത്യേകതയാണ്.
വാഗമണ്‍
കേരളത്തിലെ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഡെസ്റ്റിനേഷനുകളില്‍ മുന്നിലാണ് വാഗമണ്‍. പരന്ന് കിടക്കുന്ന മൊട്ടക്കുന്നും പൈന്‍ മരങ്ങളുടെ കാടും നവദമ്പതികള്‍ക്ക് അവിസ്മരണീയമായ യാത്രാനുഭവം സമ്മാനിക്കും. അല്‍പം സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളാണെങ്കില്‍ കണ്ണാടിപ്പാലവും അഡ്വെഞ്ചര്‍ പാര്‍ക്കുമൊക്കെ കാത്തിരിക്കുന്നുണ്ട്.
കൊല്ലിമല
കേരളത്തിന് പുറത്തേക്കാണ് യാത്ര പ്ലാന്‍ ചെയ്യുന്നത് എങ്കില്‍ ഏറ്റവും ബെസ്റ്റ് ഹണിമൂണ്‍ സ്‌പോട്ടാണ് കൊല്ലിമല. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലാണ് കൊല്ലിമല സ്ഥിതി ചെയ്യുന്നത്. ലക്കിടിയിലേക്കെത്താന്‍ 9 ഹെയര്‍പിന്നുകളാണ് താണ്ടേത് എങ്കില്‍ കൊല്ലിമലയിലേക്ക് 70 ഹെയര്‍പിന്നുകള്‍ താണ്ടിവേണം എത്താന്‍. പശ്ചിമഘട്ടത്തിന്റെ ഭാഗമായ കൊല്ലിമല സമുദ്രനിരപ്പില്‍ നിന്നും 1000 മുതല്‍ 1300 മീറ്റര്‍ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
സുഖകരമായ കാലാവസ്ഥയാണ് ഇവിടത്തെ പ്രത്യേകത. രണ്ട് മലകള്‍ക്കിടയിലൂടെ താഴേക്ക് പതിക്കുന്ന ആകാശഗംഗ വെള്ളച്ചാട്ടമാണ് മറ്റൊരു ആകര്‍ഷണം. മണ്‍സൂണ്‍ കാലത്ത് ഇവിടെ പ്രവേശനം നിയന്ത്രിക്കാറുണ്ട്
വാല്‍പാറ
തമിഴ്നാട്ടിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് വാല്‍പ്പാറ. തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും മഞ്ഞണിഞ്ഞ കാലാവസ്ഥയുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. പശ്ചിമഘട്ട മലനിരകളിലെ ആനമല കുന്നുകളില്‍ ആണ് വാല്‍പ്പാറ സ്ഥിതി ചെയ്യുന്നത്.












Click it and Unblock the Notifications