Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോടെത്തിയാല്‍ എവിടെ താമസിക്കും? ഇനി ആശങ്ക വേണ്ട; റസ്റ്റ് ഹൗസ് റെഡി... ചെലവ് തുച്ഛം, ആഡംബര താമസം

കോഴിക്കോടെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കീശ കാലിയാകാതെ താമസിക്കാന്‍ സര്‍ക്കാര്‍ റസ്റ്റ് ഹൗസുകള്‍ റെഡി. രണ്ട് കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കോഴിക്കോട്ടെ റസ്റ്റ് ഹൗസില്‍ എട്ട് ബെഡ് റൂമുകള്‍, ഡൈനിംഗ് ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ, സ്‌റ്റോര്‍, ഡ്രൈവേഴ്‌സ് റൂം, കെയര്‍ ടേക്കര്‍ റൂം, ടോയ്‌ലറ്റുകള്‍ എന്നിവ ഉണ്ട്. ഇരുനില കെട്ടിടമാണ് ഒരുക്കിയിരിക്കുന്നത്.

സൗകര്യം കൂടിയതോടെ കൂടുതല്‍ പേര്‍ക്ക് ഒരേസമയം റസ്റ്റ് ഹൗസ് ഉപയോഗിക്കാനാകും. എല്ലാ റൂമുകളില്‍ എസി, ഹീറ്റര്‍, ടെലിവിഷന്‍, വൈഫൈ സൗകര്യങ്ങളുമുണ്ടാകും. നേരത്തെ റസ്റ്റ് ഹൗസില്‍ ഓണ്‍ലൈനായി റൂം ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നില്ല. എന്നാല്‍ 2021 ലെ കേരളപ്പിറവി ദിനം തൊട്ട് ഓണ്‍ലൈനായി റൂം ബുക്ക് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പാടാക്കിയിരുന്നു.

Travel Tips

ഇതോടെ സഞ്ചാരികള്‍ക്ക് സൗകര്യമായി എന്നതിനൊപ്പം സര്‍ക്കാരിന് വരുമാനവും കൂടി. റൂം ബുക്കിംഗ് ഓണ്‍ലൈന്‍ ആക്കിയ ശേഷം 3300719 രൂപയാണ് കോഴിക്കോട് റസ്റ്റ് ഹൗസില്‍ നിന്നുള്ള വരുമാനം. കൂടുതല്‍ റൂം ലഭ്യമായ സാഹചര്യത്തില്‍ കൂടുതല്‍ ഇനി വരുമാനവും കൂടും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയ ബദലാണ് റസ്റ്റ് ഹൗസുകള്‍ എന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

2021 നവംബര്‍ 1 മുതല്‍ 2024 ഡിസംബര്‍ 31 വരെ 351099 പേരാണ് റസ്റ്റ് ഹൗസിലെ റൂം എടുത്തത്. ഇതുവഴി 21,22,95,742 രൂപ വരുമാനം ലഭിച്ചു. മുന്‍കാലങ്ങളില്‍ പ്രതിവര്‍ഷം 2-3 കോടി രൂപ ശരാശരി വരുമാനം ലഭിച്ചിരുന്നിടത്താണ് ഈ നേട്ടം. ഈ മാറ്റം റസ്റ്റ് ഹൗസുകളെ ആകെ മാറ്റുക എന്ന തീരുമാനത്തിലേക്ക് എത്തിച്ചു. ഫോര്‍ട്ട് കൊച്ചി, ഫറോക്ക്, പൊന്മുടി, സുല്‍ത്താന്‍ ബത്തേരി. പെരിയ തുടങ്ങിയ സ്ഥലത്തെ റസ്റ്റ് ഹൗസുകള്‍ നവീകരിച്ചു കഴിഞ്ഞു.

പലയിടത്തും നവീകരണം പുരോഗമിക്കുന്നുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയിലെ കരുത്തുറ്റ ശൃംഖല ആയി റസ്റ്റ് ഹൗസുകളെ മാറ്റുകയാണ് ലക്ഷ്യം എന്ന് റിയാസ് പറഞ്ഞു. റസ്റ്റ് ഹൗസുകള്‍ കൂടുതല്‍ ജനസൗഹൃദമക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. വനിതകള്‍ക്കായി പ്രത്യേക റസ്റ്റ് ഹൗസ് എന്നത് യാഥാര്‍ഥ്യമാക്കാന്‍ ഉള്ള ശ്രമം നടത്തി വരികയാണ്. റസ്റ്റ് ഹൗസുകളുടെ ഭാഗമായി റിഫ്രഷ്‌മെന്റ് സെന്റര്‍ ആരംഭിക്കുന്നതിനും ആലോചനയുണ്ട്.

റെസ്‌റ്റോറന്റ്, ബാത്ത്‌റൂം സൗകര്യങ്ങളുള്ള ഉള്ള ആദ്യ സെന്റര്‍ പൊന്‍മുടിയില്‍ തുടങ്ങാനിരിക്കുകയാണ്. വൈഫൈ പോലുള്ള ആധുനിക സംവിധാനങ്ങള്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇവിടെ ആ സംവിധാനം ഒരുക്കി ക്കഴിഞ്ഞു
കോഴിക്കോട് റസ്റ്റ് ഹൗസിന്റെ ഭാഗമായി കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ സാധ്യത ഉണ്ട്. അതിനുള്ള പദ്ധതികള്‍ കൂടി നടപ്പിലാക്കും എന്നാണ് ടൂറിസം വകുപ്പ് അറിയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+