Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാന ടിക്കറ്റ് ഞായറാഴ്ച ബുക്ക് ചെയ്യുന്നതാണോ ലാഭം? ടിക്കറ്റ് നിരക്ക് കുറവുള്ള മാസം ഏത്? അറിയേണ്ടതെല്ലാം

വേനലവധിക്കാലം അടുത്തതോടെ എല്ലാവരും യാത്ര പ്ലാന്‍ ചെയ്യാനുള്ള ഒരുക്കത്തിലായിരിക്കും. യാത്രയെ കുറിച്ചുള്ള ആലോചനയില്‍ തന്നെ എല്ലാവരും നോക്കുക എങ്ങനെ ചെലവ് കുറയ്ക്കാം എന്നതായിരിക്കും. വിമാനയാത്രയാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ എങ്ങനെയാണ് സമര്‍ത്ഥമായി യാത്ര പ്ലാന്‍ ചെയ്യേണ്ടത് എന്നതിനെ കുറിച്ചാണ് ഇനി ഇവിടെ പറയാന്‍ പോകുന്നത്.

യാത്ര ബുക്ക് ചെയ്യാനുള്ള ഏറ്റവും നല്ല ദിവസങ്ങള്‍, യാത്ര ചെയ്യാനുള്ള ശരിയായ ദിവസങ്ങള്‍, വിമാനനിരക്ക് ഏറ്റവും വിലകുറഞ്ഞ മാസം, ശരിയായ ബുക്കിംഗ് വിന്‍ഡോകള്‍ എന്നിവ ഏതൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം.

Travel Tips

പൊതുവെ വിമാന നിരക്ക് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആയിരിക്കും. അന്താരാഷ്ട്ര റൂട്ടുകളില്‍ ഈ കാലയളവില്‍ യാത്രക്കാരുടെ ഡിമാന്‍ഡ് ഉയര്‍ന്ന് നില്‍ക്കുന്നതാണ് ഇതിന് കാരണം. യാത്ര ചെയ്യാനുള്ള ഏറ്റവും ഉചിതമായ മാസം ഓഗസ്റ്റ് ആണ് എന്ന് എക്‌സ്പീഡിയ പറയുന്നു. ഈ മാസം ആഭ്യന്തര വിമാനങ്ങളില്‍ 12 ശതമാനവും അന്താരാഷ്ട്ര വിമാനങ്ങളില്‍ 7 ശതമാനവും വരെ ലാഭിക്കാം.

വിമാനങ്ങള്‍ ബുക്ക് ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ ദിവസമാണ് ഞായറാഴ്ചകള്‍. ഡാറ്റ അനുസരിച്ച്, മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ചകളില്‍ ബുക്ക് ചെയ്യുമ്പോള്‍ ആഭ്യന്തര വിമാനങ്ങള്‍ക്ക് 6 ശതമാനവും അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് 17 ശതമാനവും കുറവാണ്. യാത്ര പുറപ്പെടുന്ന ദിവസവും ചെലവിനെ ബാധിക്കുന്നു. വ്യാഴാഴ്ചകളില്‍ യാത്ര പുറപ്പെടുകയാണെങ്കില്‍ വിദേശ വിമാനങ്ങളുടെ നിരക്ക് കുറവായിരിക്കും.

ആഭ്യന്തര വിമാനങ്ങള്‍ക്ക് ശനിയാഴ്ചയാണ് നിരക്ക് കുറവ്. വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതും യാത്രകളെ ദോഷകരമായി ബാധിക്കും. ഇത് ഒഴിവാക്കാനായി പരമാവധി പുലര്‍ച്ചെയുള്ള വിമാനങ്ങളില്‍ യാത്ര തിരഞ്ഞെടുക്കുക. ടിക്കറ്റ് ബുക്കിംഗ് മുന്‍കൂറായി ചെയ്യുന്നത് നല്ലതാണ് എന്നതാണ് പൊതുവെ പറയാറുള്ളത്. ആഭ്യന്തര വിമാനങ്ങള്‍ ബുക്ക് ചെയ്യുന്നതിനുള്ള ഏറ്റവും നല്ല സമയം ഏകദേശം മൂന്ന് മാസം മുമ്പാണ്.

അങ്ങനെ ചെയ്താല്‍ ഏകദേശം 25 ശതമാനം ലാഭിക്കാം. എന്നാല്‍ 18-29 ദിവസം മുമ്പാണ് അന്താരാഷ്ട്ര വിമാനങ്ങള്‍ ബുക്ക് ചെയ്യാനുള്ള ഏറ്റവും നല്ല സമയം. അതേസമയം ഇതൊരു ഷുവര്‍ ബെറ്റാണ് എന്ന് എക്‌സ്പീഡിയയും അവകാശപ്പെടുന്നില്ല. എങ്കിലും പണം ലാഭിക്കലാണ് നിങ്ങളുടെ മുന്‍ഗണനയെങ്കില്‍ ഒന്ന് പരീക്ഷിക്കാവുന്നതാണ്. എല്ലാ വര്‍ഷവും വിമാന നിരക്ക് വര്‍ധിക്കുന്നു എന്നാണ് പൊതുവെ പറയുന്നത്.

എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എക്കണോമി വിമാനങ്ങള്‍ക്ക് 15 ശതമാനവും അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് 4 ശതമാനവുംനിരക്ക് കുറവായിരുന്നു. പ്രീമിയം ടിക്കറ്റുകള്‍ക്ക് ഇക്കോണമി ടിക്കറ്റുകളേക്കാള്‍ വിമാന നിരക്ക് കൂടുതലാണെന്നും പറയാനാകില്ല.യഥാര്‍ത്ഥത്തില്‍ ഇവ രണ്ടും തമ്മിലുള്ള വിടവ് കൂടുതല്‍ കുറഞ്ഞുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+