ഖത്തറിലേക്കായാലോ അവധിക്കാല യാത്ര? വിസ നടപടികള്‍ ഇങ്ങനെ.. എത്ര രൂപ ചെലവാകും
പെരുന്നാള്‍ അവധിയും സ്‌കൂള്‍ അവധിക്കാലവും അടുത്തതോടെ യാത്ര പ്ലാന്‍ ചെയ്യുന്ന ഒരുക്കത്തിലാണോ നിങ്ങള്‍. എങ്കില്‍ ഇപ്പോള്‍ യാത്ര ചെയ്യാന്‍ ഏറ്റവും ഉചിതമായ സ്ഥലം ഖത്തര്‍ ആയിരിക്കും എന്നതില്‍ സംശയമില്ല. മനുഷ്യ നിര്‍മിത ദ്വീപ് ആയ പേള്‍ ഖത്തര്‍ വിനോദ സഞ്ചാരികള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കും എന്നതില്‍ സംശയമില്ല.
തീര്‍ന്നില്ല സീലൈന്‍, സൂഖ് വാഖിഫ്, ലുസെയ്ല്‍ ബൗളെവാര്‍ഡ്, ദോഹ കോര്‍ണിഷ്, കത്താറ കള്‍ചറല്‍ വില്ലേജ് തുടങ്ങിയവും സഞ്ചാരികളെ കാത്തിരിക്കുന്നു. ഖത്തറിലേക്കുള്ള വിസ എങ്ങനെ ലഭിക്കും, ഏതെല്ലാം നടപടിക്രമങ്ങള്‍ പാലിക്കണം എന്നിവയെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.

സന്ദര്‍ശകര്‍ക്ക് രണ്ട് തരത്തിലുള്ള വിസയാണ് ഖത്തര്‍ വാഗ്ദാനം ചെയ്യുന്നത്. വിസിറ്റിംഗ് വിസയും ഫാമിലി വിസിറ്റിംഗ് വിസയും. ഓണ്‍ അറൈവല്‍ വിസകളിലൂടേയും ഹയ്യാ ഇ-വിസകളിലൂടേയും ഇത് എടുക്കാം. കുറഞ്ഞ കാലത്തേക്കുള്ള സന്ദര്‍ശനമാണ് ആലോചിക്കുന്നത് എങ്കില്‍ ഓണ്‍ അറൈവല്‍ ആയി വീസ എടുക്കാം. ഒരു മാസത്തില്‍ കൂടുതല്‍ ഖത്തറില്‍ തങ്ങാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഹയ്യാ വിസയാണ് എടുക്കേണ്ടത്.
എ1, എ2, എ3 എന്നിങ്ങനെയാണ് ഹയ്യാ വിസകള്‍. മൊബൈല്‍ ആപ്ലിക്കേഷനോ പോര്‍ട്ടലോ വഴി ഇതിനായി അപേക്ഷിക്കാം. എ1 വിസകള്‍ ആണ് ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്ന സന്ദര്‍ശകര്‍ എടുക്കേണ്ടത്. ജിസിസി രാജ്യങ്ങളില്‍ റസിഡന്‍സി വിസ ഉള്ള ഇന്ത്യക്കാര്‍ എ2 വിസയ്ക്കാണ് അപേക്ഷിക്കേണ്ടത്. ഇവര്‍ക്ക് ഓണ്‍ അറൈവല്‍ വീസയും ലഭിക്കും.
യുകെ, ഷെംഗന്‍, യുഎസ് വിസ അല്ലെങ്കില്‍ ഇവിടങ്ങളില്‍ റസിഡന്‍സി പെര്‍മിറ്റുള്ള ഇന്ത്യക്കാര്‍ എ3 വിസകള്‍ക്ക് വേണ്ടിയാണ് അപേക്ഷിക്കേണ്ടത്. ഹയ്യാ എ1 എന്‍ട്രി വിസ പെര്‍മിറ്റിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം. മുകളില്‍ പറഞ്ഞത് പോലെ വെബ്സൈറ്റിലോ മൊബൈല്‍ ആപ്പിലോ രജിസ്റ്റര്‍ ചെയ്യുക. നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പൂരിപ്പിക്കുക.
ശേഷം ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക. നിങ്ങളുടെ അപേക്ഷ സമര്‍പ്പിച്ച് 100 ഖത്തര്‍ റിയാല്‍ (2,392 രൂപ) അടയ്ക്കുക. അപേക്ഷ പ്രോസസ്സ് ചെയ്തതിന് 24 മണിക്കൂറിനുള്ളില്‍ സാധുവായ ഒരു ക്യുആര്‍ കോഡ് ഉള്ള ഒരു എന്‍ട്രി പെര്‍മിറ്റ് നല്‍കുന്നതാണ്. ഏഴ് മുതല്‍ പത്ത് ദിവസം വരെ വിസ പ്രോസസ് ചെയ്യാന്‍ സമയമെടുക്കുന്നതാണ്.












Click it and Unblock the Notifications