Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീച്ച് യാത്ര ഇഷ്ടമാണോ? എങ്കില്‍ ഈ ബീച്ച് നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കണം, എങ്ങനെ എത്താം?

ബീച്ചുകള്‍ എല്ലാ നാട്ടിലേയും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. പ്രതിദിനം പതിനായിരങ്ങളാണ് ഇന്ത്യയിലെ ഓരോ ബീച്ചുകളിലും എത്തുന്നത്. കേരളത്തിലെ ബീച്ചുകളെല്ലാം മനോഹരങ്ങളായ കാഴ്ചകള്‍ വാഗ്ദാനം ചെയ്യുന്നതാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വിഭിന്നമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മറഞ്ഞിരിക്കുന്ന രാധാനഗര്‍ ബീച്ച്. ഇന്ത്യയിലെ എന്നല്ല ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നാണിത്.

അടുത്തിടെ ട്രിപ്പ്അഡൈ്വസറിന്റെ ട്രാവലേഴ്‌സ് ചോയ്‌സ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് 2025 റാങ്കിംഗില്‍ രാധാനഗര്‍ ബീച്ചിനെ ഏഷ്യയിലെ അഞ്ചാമത്തെ മികച്ച ബീച്ചായി തിരഞ്ഞെടുത്തിരുന്നു. സമൃദ്ധമായ ഉഷ്ണമേഖലാ പരിസ്ഥിതി, തിളങ്ങുന്ന നീല ജലാശയങ്ങള്‍, മിനുസമാര്‍ന്ന, പൊടി നിറഞ്ഞ വെളുത്ത മണല്‍ എന്നിവയാണ് രാധാനഗര്‍ ബീച്ചിന്റെ പ്രത്യേകത. സ്വരാജ് ദ്വീപ് എന്നറിയപ്പെടുന്ന ഹാവ്ലോക്ക് ദ്വീപിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

Travel Tips

രാജ്യത്തെ തിരക്കേറിയ ബീച്ചുകളില്‍ നിന്ന് വ്യത്യസ്തമായി ശാന്തതയും സ്വച്ഛമായ അന്തരീക്ഷവും ആണ് രാധാനഗര്‍ ബീച്ച് പ്രദാനം ചെയ്യുന്നത്. അതിനാല്‍ തന്നെ സമാധാനവും പ്രകൃതി സൗന്ദര്യവും ആഗ്രഹിക്കുന്ന ആളുകള്‍ക്ക് രാധാനഗര്‍ ഒരു മികച്ച ഓപ്ഷനായിരിക്കും എന്നതില്‍ സംശയമില്ല. രാധാനഗര്‍ ബീച്ചിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന് കര്‍ശനമായ സംരക്ഷണ നടപടികള്‍ നിലവിലുണ്ട്.

ഏകദേശം രണ്ട് കിലോമീറ്റര്‍ നീളമുള്ള കടല്‍ത്തീരത്ത് അതിമനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് സൗകര്യമുണ്ട്. രാധാനഗര്‍ ബീച്ചിനെ 'ഇന്ത്യയുടെ സൂര്യാസ്തമയ പോയിന്റ്' എന്നാണ് വിളിക്കുന്നത്. അതിന് ഒരു കാരണവുമുണ്ട്. സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഇവിടത്തെ ആകാശം ഓറഞ്ച്, പിങ്ക്, പര്‍പ്പിള്‍ നിറങ്ങളിലേക്ക് മാറുന്നത് അതിമനോഹരമായ ഒരു കാഴ്ചയാണ്.

ആഴം കുറഞ്ഞതും ശുദ്ധവുമായ വെള്ളം സ്‌നോര്‍ക്കെല്ലിംഗിനും നീന്തലിനും അനുയോജ്യമാണ്. വൈവിധ്യമാര്‍ന്ന സമുദ്രജീവികളുടെ ആവാസ കേന്ദ്രമായതിനാല്‍ ഈ ബീച്ച് സ്‌കൂബ ഡൈവിംഗിനേയും സ്‌നോര്‍ക്കെല്ലിംഗിനേയും പ്രോത്സാഹിപ്പിക്കുന്നു.

എങ്ങനെ എത്തിച്ചേരാം?

രാധാനഗര്‍ ബീച്ചിലേക്ക് എത്താന്‍ സഞ്ചാരികള്‍ ആദ്യം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലയറിലേക്ക് എത്തണം. കൊച്ചിയില്‍ നിന്ന് രണ്ട് മണിക്കൂര്‍ വിമാന യാത്രയാണ് പോര്‍ട്ട് ബ്ലയറിലേക്ക് ഉള്ളത്. അവിടെ നിന്ന് ഹാവ്‌ലോക്ക് ദ്വീപിലേക്കുള്ള ഫെറി സര്‍വീസ് ആയിരിക്കും സഞ്ചാരികളെ കാത്തിരിക്കുന്നത്. ദ്വീപില്‍ എത്തിക്കഴിഞ്ഞാല്‍ അല്‍പ നേരത്തെ യാത്രയ്ക്ക് ശേഷം മനോഹരമായ കാഴ്ചകള്‍ ഉള്ള രാധാനഗര്‍ ബീച്ചിലേക്ക് എത്താം. ബീച്ചിലേക്ക് ടാക്‌സി സൗകര്യം ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+