അയോധ്യയിലേക്ക് റെയില്‍വേയുടെ വിമാനയാത്രാ പാക്കേജ്; വേഗം ബുക്ക് ചെയ്‌തോളൂ
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് അഥവാ ഐ ആര്‍ സി ടി സി കേന്ദ്ര സര്‍ക്കാരിന്റെ റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും മറ്റ് സ്ഥലങ്ങളിലും കാറ്ററിംഗ്, ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ നവീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ആഭ്യന്തര, അന്തര്‍ദേശീയ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി റെയില്‍വേയുടെ വിപുലീകൃത വിഭാഗമായാണ് ഐ ആര്‍ സി ടി സി സ്ഥാപിതമായത്.
കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സഞ്ചാരികള്‍ക്ക് താങ്ങാനാവുന്ന വിലയിലുള്ള ആഭ്യന്തര, അന്തര്‍ദേശീയ ടൂറുകള്‍ സംഘടിപ്പിക്കുന്നതില്‍ ഐ ആര്‍ സി ടി സി മുന്‍പന്തിയിലാണ്. വര്‍ഷങ്ങളായി ഐ ആര്‍ സി ടി സി നിരവധി തീര്‍ത്ഥാടന ടൂറിസ്റ്റ് ട്രെയിനുകളും എയര്‍ പാക്കേജുകളും സംഘടിപ്പിക്കുന്നുണ്ട്. രാജ്യമെമ്പാടുമുള്ള യാത്രക്കാരില്‍ നിന്നും സഞ്ചാരികളില്‍ നിന്നും ഇതിന് വലിയ പിന്തുണയും ലഭിച്ചിട്ടുണ്ട്.

ഈ പാക്കേജുകളുടെ ബുക്കിംഗ് സുഗമമാക്കുന്നതിനായി ഐ ആര്‍ സി ടി സി മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ & ഫെസിലിറ്റേഷന്‍ സെന്റര്‍ തുറന്നിട്ടുണ്ട്. റെയില്‍വേയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഇവിടെ നിന്ന് നിരവധി വിനോദ സഞ്ചാര യാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ തീര്‍ത്ഥാടക വിനോദസഞ്ചാരികള്‍ക്കായി വാരണാസി-പ്രയാഗ്രാജ്-അയോധ്യ സംഘടിപ്പിക്കുകയാണ് ഐ ആര്‍ സി ടി സി.
മാര്‍ച്ച് 15 ന് 5 പകലും 4 രാത്രിയും അടങ്ങുന്ന വാരണാസി-പ്രയാഗ്രാജ്-അയോധ്യ എന്നിവിടങ്ങളിലെ പ്രധാന ക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'HOLY KASHI WITH AYODHYA DARSHAN' (SEA49) എന്ന പേരില്‍ ഒരു ആഭ്യന്തര വിമാന പാക്കേജ് ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ് ഐ ആര്‍ സി ടി സി. 30 പേരടങ്ങുന്ന സംഘമായാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. വാരണാസിയിലും അയോധ്യയിലും രാത്രി താമസം ഉണ്ടായിരിക്കും.
ഒരാള്‍ക്ക് 35,200 രൂപയില്‍ നിന്ന് ആരംഭിക്കുന്ന പാക്കേജുകളാണ് ഐ ആര്‍ സി ടി സി വാഗ്ദാനം ചെയ്യുന്നത്. ഈ പാക്കേജില്‍ ഇക്കണോമി ക്ലാസ് എയര്‍ലൈന്‍സിന്റെ (മംഗലാപുരം-വാരണാസി-മംഗലാപുരം) വിമാന ടിക്കറ്റുകള്‍ ഉള്‍പ്പെടും. കൂടാതെ വാരണാസിയില്‍ മൂന്ന് രാത്രി ഹോട്ടല്‍ താമസം (എസി മുറികള്‍) പ്രഭാതഭക്ഷണവും അത്താഴവും സഹിതം ഉണ്ടായിരിക്കുന്നതാണ്.
അയോധ്യയില്‍ ഒരു രാത്രി ഹോട്ടല്‍ താമസവും (എസി മുറികള്‍) പ്രഭാതഭക്ഷണവും അത്താഴവും സഹിതം ഉണ്ടായിരിക്കും. കൂടാതെ ലക്ഷ്യസ്ഥാനത്ത് ടൂര്‍ കോര്‍ഡിനേറ്ററുടെ സേവനങ്ങള്‍, ഡ്രൈവര്‍ അലവന്‍സ്, ടോള്‍, പാര്‍ക്കിംഗ്, മുകളില്‍ പറഞ്ഞ സേവനങ്ങള്‍ക്കുള്ള എല്ലാ ബാധകമായ നികുതികളും എല്ലാം ഈ നിരക്കില്‍ ഉള്‍പ്പെടുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് & ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ്,
ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍,
മംഗ്ലൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍.
ഫോണ്‍: 8287932042, 8287932114
ഇമെയില്‍: [email protected], [email protected], [email protected]












Click it and Unblock the Notifications