തുര്‍ക്കി യാത്ര മാറ്റിവെച്ചോ? നിരാശരാകേണ്ട.. അതിലും കിടിലന്‍ സ്ഥലങ്ങള്‍ ഇവിടെയുണ്ട്!
പഹല്‍ഗാം ഭീകരാക്രമണവും ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരുമെല്ലാം വിനോദസഞ്ചാരികളുടെ അവധിക്കാല യാത്രാ പദ്ധതികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതിനിടെ ഇന്ത്യ - പാക് സംഘര്‍ഷത്തിലെ തുര്‍ക്കിയുടെ നിലപാട് വിനോദസഞ്ചാരികളെ തങ്ങളുടെ യാത്ര പുനരാലോചിക്കാന്‍ നിര്‍ബന്ധിതമാക്കി. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ ഇഷ്ടവിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായിരുന്നു അസര്‍ബൈജാന്‍.
താരതമ്യേന ചെലവ് കുറവാണ് എന്നതാണ് എല്ലാവരും അസര്‍ബൈജാനെ തിരഞ്ഞെടുക്കാന്‍ കാരണമായത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പല ട്രാവല്‍ പ്ലാറ്റ്‌ഫോമുകളും ഇങ്ങോട്ടുള്ള യാത്രകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. അതേസമയം ഇന്ത്യയില്‍ നിന്നു സുഖമായി പോയി വരാവുന്ന മറ്റ് പല ഡെസ്റ്റിനേഷനുകളിലേക്കും യാത്രക്കാര്‍ തങ്ങളുടെ പദ്ധതി തിരിച്ചുവിട്ടിട്ടുണ്ട്. അത്തരം ചില സ്ഥലങ്ങളെ പരിചയപ്പെടാം.

നേപ്പാള്‍
ഇന്ത്യയുടെ ഏറ്റവും അടുത്തുള്ള രാജ്യമാണ് നേപ്പാള്‍. ഇവിടേക്ക് രാജ്യത്ത് നിന്ന് നിരവധി വിനോദസഞ്ചാരികള്‍ പ്രതിവര്‍ഷം എത്താറുണ്ട്. മഞ്ഞുമൂടിയ മലനിരകളാണ് നേപ്പാളിന്റെ പ്രധാന ആകര്‍ഷണം. മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് വിഭിന്നമായി പുരാതനമായ പുണ്യക്ഷേത്രങ്ങള്‍ നേപ്പാളിന്റെ മാറ്റ് കൂട്ടുന്നു. നേപ്പാളിലെ ജംഗിള്‍ സഫാരികളും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ജോര്‍ജിയ
നേപ്പാളിനെ പോലെ മഞ്ഞുമൂടിയ കൊടുമുടികളുടെ നാടാണ് ജോര്‍ജിയ. എന്നാല്‍ കണ്ണെത്താദൂരത്ത് പരന്ന് കിടക്കുന്ന മുന്തിരിത്തോട്ടങ്ങളാണ് ജോര്‍ജിയയിലെ ആകര്‍ഷണങ്ങൡ പ്രധാനം. പുരാതന പട്ടണങ്ങളിലൂടെയുള്ള യാത്ര എല്ലാവര്‍ക്കും വ്യത്യസ്തമായ അനുഭവം സമ്മാനിക്കും. പലരുചികളിലുള്ള വൈനും വീഞ്ഞുമാണ് ജോര്‍ജിയയിലെ മറ്റൊരു പ്രധാന ആകര്‍ഷണം.
വിയറ്റ്‌നാം
ലോകത്തിലെ വിനോദസഞ്ചാരികളുടെ പറുദീസയാണ് വിയറ്റ്‌നാം. പുരാതനങ്ങളായ പട്ടണങ്ങളും കെട്ടിടങ്ങള്‍ക്കുമൊപ്പം ആധുനികതയും സംയോജിക്കുന്ന അപൂര്‍വമായ അനുഭവമാണ് വിയറ്റ്‌നാം സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ഹാനോയുടെ ഇലക്ട്രിക് തെരുവിലൂടെ സഞ്ചരിക്കുന്ന സ്‌കൂട്ടറുകളും പാറക്കെട്ടുകള്‍ക്ക് ഇടയിലൂടെ സഞ്ചരിക്കുന്ന ബോട്ടുകളും വിയറ്റ്‌നാമില്‍ എത്തുന്നവര്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്നു.
കിര്‍ഗിസ്ഥാന്‍
തിരക്കിട്ട ജീവിതത്തില്‍ നിന്ന് ഇടവേളയെടുത്ത് പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ താല്‍പര്യമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് കിര്‍ഗിസ്ഥാന്‍. മനോഹരമായ താഴ്വരകളും കാട്ടുപൂക്കള്‍ നിറഞ്ഞ പുല്‍മേടുകളും ആണ് കിര്‍ഗിസ്ഥാന്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്. ആല്‍പൈന്‍ തടാകങ്ങള്‍ കിര്‍ഗിസ്ഥാനിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്.
അല്‍ബേനിയ
മുത്തശ്ശിക്കഥകളിലും നാടോടികഥകളിലും നമ്മള്‍ കണ്ടും കേട്ടും ശീലിച്ച തരത്തിലുള്ള പട്ടണങ്ങള്‍ നമുക്ക് അല്‍ബേനിയയില്‍ കാണാനാകും. ഇവിടത്തെ ബീച്ചുകളും ലോകോത്തര നിലവാരമുള്ളതാണ്. നഗരതിരക്കുകളില്‍ നിന്ന് മാറി വിശ്രമിക്കാവുന്ന വിശാലമായ ബീച്ചുകളാണ് ഇവിടത്തെ പ്രത്യേകത. ജിജിറോകാസ്റ്ററിലെ കോട്ടമതിലുകളും മറ്റൊരു ആകര്‍ഷണമാണ്.












Click it and Unblock the Notifications