തേക്കടിയും പൂവാറും മുതല്‍ കൂര്‍ഗ് വരെ; ഒരിക്കലെങ്കിലും ഈ സ്ഥലങ്ങളില്‍ പോയിട്ടുണ്ടോ? ഇല്ലെങ്കില്‍ പോകണം..!
പുതുവര്‍ഷത്തില്‍ വിനോദയാത്ര പ്ലാന്‍ ചെയ്തവരാണോ നിങ്ങള്‍? അധികം ദൂരത്തല്ലാതെ വളരെ പെട്ടെന്ന് പോയി വരാവുന്ന ഡെസ്റ്റിനേഷനുകളാണോ നിങ്ങള്‍ തേടുന്നത്. എങ്കില്‍ ദക്ഷിണേന്ത്യയിലെ ചില ആകര്‍ഷകമായ സ്ഥലങ്ങളെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. എത്ര തവണ പോയാലും മടുക്കാത്ത ചില ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളാല്‍ സമ്പന്നമാണ് തെക്കെ ഇന്ത്യ.
സംസ്‌കാരം, പരമ്പരാഗത മൂല്യങ്ങള്‍, ബീച്ചുകള്‍, മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ എന്നിവയാല്‍ എല്ലാവരേയും ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങള്‍ ദക്ഷിണേന്ത്യയില്‍ ഉണ്ട്. കേരളത്തിലെ കായലുകള്‍ മുതല്‍ തമിഴ്നാട്ടിലെ അതിഗംഭീരമായ വെള്ളച്ചാട്ടങ്ങള്‍ വരെ പര്യവേക്ഷണം ചെയ്യേണ്ട നിരവധി ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളാണ് ദക്ഷിണേന്ത്യയില്‍ ഉള്ളത്. അത്തരം സ്ഥലങ്ങളെ പരിചയപ്പെടാം.

കൊടൈക്കനാല്‍
അതിമനോഹരമായ ഹില്‍സ്റ്റേഷന്‍ പ്രകൃതിദൃശ്യങ്ങള്‍, മനോഹരമായ തടാകങ്ങള്‍, പാറക്കൂട്ടങ്ങള്‍, മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ട കൊടൈക്കനാല്‍ എല്ലാ കാലത്തും സഞ്ചാരികളുടെ പറുദീസകളിലൊന്നാണ്. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ യുവാക്കള്‍ വരെ കൊടൈക്കനാല്‍ ഇഷ്ടപ്പെടാന്‍ കാരണം അവിടത്തെ കാലാവസ്ഥയാണ്. തമിഴ്നാട്ടിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഇത്.
കൂര്‍ഗ്
സാഹസികതയും പ്രകൃതമനോഹാരിതയും ഒരുപോലെ നിറഞ്ഞിരിക്കുന്ന സ്ഥലമാണ് കൂര്‍ഗ്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍, പച്ചപ്പ് നിറഞ്ഞ കുന്നുകള്‍, കാപ്പിത്തോട്ടങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവയാണ് കൂര്‍ഗിനെ ആകര്‍ഷകമാക്കുന്നത്.
തേക്കടി
അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ വരെ ആകര്‍ഷിക്കുന്ന കേരളത്തിലെ പ്രധാന ഡെസ്റ്റിനേഷനാണ് കേരളത്തിലെ തേക്കടി. തേക്കടിയിലെ പെരിയാര്‍ വന്യജീവി സങ്കേതവവും ട്രെക്കിംഗ്, ജംഗിള്‍ ക്യാമ്പിംഗ് തുടങ്ങിയവയുമാണ് ഇവിടത്തെ ആകര്‍ഷണം. ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയാണ് ഇവിടം. 171 ഇനം പുല്ലു വര്‍ഗ്ഗങ്ങളും 143 ഇനം ഓര്‍ക്കിഡുകളും ഉള്‍പ്പെടെ 1965 ല്‍പ്പരം തരം പൂച്ചെടികളാണ് ഇവിടെയുള്ളത്.
ജോഗ് വെള്ളച്ചാട്ടം
ശാരാവതി നദിയില്‍ നിന്ന് ഉത്ഭവിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ജോഗ് വെള്ളച്ചാട്ടം. 253 മീറ്റര്‍ ഉയരത്തില്‍ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടം കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഓഗസ്റ്റ്-ഡിസംബര്‍ മാസങ്ങളാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യ സമയം
പൂവാര്‍
കേരളത്തിലെ മനോഹരമായ ഒരു ഗ്രാമമാണ് പൂവാര്‍. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്കും സമൃദ്ധമായ കണ്ടല്‍ക്കാടുകള്‍ക്കും പേരുകേട്ട ഇവിടം ശാന്തമായ ഒരു യാത്രയ്ക്ക് അനുയോജ്യമായ സ്ഥലമാണ്. തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അറ്റത്താണ് പൂവാര്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന അതിമനോഹരമായ ബീച്ച് ഈ ഗ്രാമത്തിലുണ്ട്.












Click it and Unblock the Notifications