Get Updates
Get notified of breaking news, exclusive insights, and must-see stories!

ജന്മനക്ഷത്രത്തിന് അനുസരിച്ചുള്ള മരം കാണാം, വാങ്ങാം... വേഗം തെന്മലയിലേക്ക് വിട്ടോ

യാത്രകള്‍ എപ്പോഴും നല്ല ഓര്‍മകള്‍ സമ്മാനിക്കുമ്പോഴാണ് മധുരിതമാകുക. എല്ലാ യാത്രയിലും അത് ലഭ്യമാകണം എന്നില്ല. എന്നാല്‍ ഉറപ്പായും സഞ്ചാരികള്‍ക്ക് നല്ല ഓര്‍മകള്‍ സമ്മാനിക്കുന്ന ഇടമാണ് തെന്മല. കൊല്ലം ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് തെന്മല. തെക്കന്‍ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ചില ടൂറിസം കേന്ദ്രങ്ങളിലൊന്നാണെങ്കിലും സഞ്ചാരികള്‍ക്കിടയില്‍ പോലും തെന്മല ശ്രദ്ധിക്കപ്പെട്ട് വരുന്നതേ ഉള്ളൂ.

രാജ്യത്തെ തന്നെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് തെന്മലയിലേത്. തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഒറ്റ ദിവസം കൊണ്ട് വന്ന് പോകാവുന്ന തെന്മല തോട്ടങ്ങളും, കുന്നുകളും, സ്വാഭാവിക വനങ്ങളും ഉള്‍പ്പെടുന്ന പ്രകൃതിയാണ് സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. തെന്മല ജല സംഭരണിയിലെ ബോട്ട് യാത്ര അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുക.

Travel Tips

ആകാശ യാത്രയും ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. കാട്ടിനുള്ളിലെ ഏറുമാടങ്ങള്‍ മറ്റൊരു അനുഭൂതിയും സഞ്ചാരികള്‍ക്കായി കാത്തുവെച്ചിരിക്കുന്നു. എന്നാല്‍ മറ്റ് വനങ്ങളില്‍ നിന്ന് തെന്മലയെ വ്യത്യസ്തമാക്കുന്നത് ഇതൊന്നുമല്ല. നക്ഷത്രവനമാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. മലയാളം പഞ്ചാംഗം അനുസരിച്ച് ദിവസങ്ങളെ 27 നക്ഷത്രങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഈ ജന്മനക്ഷത്രങ്ങള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ള ഒരോ മരങ്ങളും നക്ഷത്ര വനത്തിലുണ്ട്.

ഇവിടെ നിന്ന് ഓരോ ജന്മനക്ഷത്രത്തിനോടും ചേര്‍ന്ന വൃക്ഷത്തിന്റെ തൈ വാങ്ങാനും സാധിക്കും. ഏഷ്യയിലെ ആദ്യ ബട്ടര്‍ഫ്‌ളൈ സഫാരിപാര്‍ക്കായ തെന്മലയില്‍ വിവിധങ്ങളായ ചിത്രശലഭങ്ങളെ കാണാനുള്ള അവസരവും ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വലിയ മലനിരകള്‍ ഉള്‍ക്കൊള്ളുന്ന 10 ഇക്കോടൂറിസം കേന്ദ്രങ്ങളുടെ കേന്ദ്രബിന്ദുവായാണ് തെന്മല നിലകൊള്ളുന്നത്.

തെന്മല ഇക്കോ ടൂറിസത്തിലെ ട്രക്കിംഗും എടുത്തുപറയേണ്ടതാണ്. തെന്മലയില്‍ നിന്ന് രണ്ട് മണിക്കൂര്‍ സമയം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന സോഫ്റ്റ് ട്രക്കിംഗ് മുതല്‍ മൂന്ന് ദിവസംകൊണ്ട് പൂര്‍ത്തിയാക്കാവുന്ന ചെന്തുരുണി വന്യമൃഗസംരക്ഷണ കേന്ദ്ര കാല്‍നടയാത്ര വരെ ഇതിന്റെ ഭാഗമാണ്.

കൊല്ലത്ത് നിന്നു 66 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തെന്മലയിലാണ് കൊല്ലം - ചെങ്കോട്ട റോഡും, തിരുവനന്തപുരം - ചെങ്കോട്ട റോഡും ഒത്തുചേരുന്നത്. ശിലായുഗ സംസ്‌കാരത്തിന്റെ നിരവധി ചരിത്രാവശിഷ്ടങ്ങള്‍ തെന്മലയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പാണ്ഡ്യ രാജാക്കന്മാരുടെ ഭരണകാലത്തു നിര്‍മിച്ച മാമ്പഴത്തറ ക്ഷേത്രം തെന്മലയിലെ പുരാതന ആരാധനാലയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+