Get Updates
Get notified of breaking news, exclusive insights, and must-see stories!

അവധിക്കാല യാത്ര പ്ലാന്‍ ചെയ്‌തോ? കീശ കാലിയാകാതിരിക്കാന്‍ ഈ പൊടിക്കൈകള്‍ മനസില്‍ കരുതിക്കോളൂ

സ്‌കൂളുകള്‍ വേനലവധിക്കാലത്തേക്ക് കടക്കാനിരിക്കുകയാണ്. ഇനി വെറും രണ്ട് മാസം മാത്രമാണ് സ്‌കൂളുകള്‍ അടയ്ക്കാനുള്ളത്. വേനലവധിക്കാലത്താണ് പല കുടുംബങ്ങളും യാത്ര പോകാറുള്ളത്. എന്നാല്‍ അവധിക്കാല യാത്ര പലപ്പോഴും ഭീമമായ സാമ്പത്തിക ചെലവുകളിലേക്കും നയിക്കാറുണ്ട്. അവധിക്കാല യാത്ര ആസൂത്രണം ചെയ്യുകയാണെങ്കില്‍ ആ യാത്രാ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പറ്റിയ സമയമാണിത്.

അവധിക്കാല യാത്രയില്‍ അധികം ചെലവ് വരാതിരിക്കാനുള്ള ചില പൊടിക്കൈകളെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്. മധ്യവര്‍ഗ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം അവധിക്കാല യാത്ര ഗാര്‍ഹിക ബജറ്റുകളുമായി ഒത്തുപോകേണ്ടതുണ്ട്. അതിനാല്‍ പണം ലാഭിക്കുന്നതിനും അവിസ്മരണീയമായ ഒരു യാത്ര ആസ്വദിക്കുന്നതിനുമുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം.

Travel Tips

എങ്ങോട്ടാണ് യാത്ര പോകുന്നത് എന്ന് നേരത്തെ തന്നെ ആസൂത്രണം ചെയ്യണം. അവിടേക്കുള്ള യാത്രാ മാര്‍ഗങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. വിദേശയാത്രയാണ് ആഗ്രഹിക്കുന്നതെങ്കില്‍ വിമാന ടിക്കറ്റുകള്‍ നേരത്തെ തന്നെ ബുക്ക് ചെയ്യണം. സ്‌കൈസ്‌കാനര്‍, ഗൂഗിള്‍ ഫ്‌ലൈറ്റ്‌സ് പോലുള്ള വെബ്സൈറ്റുകള്‍ ഫ്‌ലൈറ്റുകളുടെയും മറ്റും മികച്ച ഡീലുകള്‍ കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്നു.

ഡിസ്‌കൗണ്ടുകളും സീസണല്‍ ഓഫറുകളും പരിശോധിക്കാനും മറക്കരുത്. പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഭക്ഷണം, താമസം എന്നിവ ഉള്‍ക്കൊള്ളുന്ന പാക്കേജ് ഓഫറുകള്‍ ഉണ്ടായിരിക്കും. ഇത് പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക. എല്ലാം ഉള്‍ക്കൊള്ളുന്ന പാക്കേജുകള്‍ തുടക്കത്തില്‍ കൂടുതല്‍ ചെലവേറിയതായി തോന്നിയേക്കാം, എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവ നിങ്ങളുടെ പണം ലാഭിക്കും.

തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനു പകരം അധികം അറിയപ്പെടാത്ത സ്ഥലങ്ങള്‍ പര്യവേക്ഷണം ചെയ്യുക. മികച്ച കറന്‍സി നിരക്കുകള്‍ കണ്ടെത്തുക എന്നതാണ് മറ്റൊന്ന്. വിദേശത്തേക്ക് പോകുന്നതിന് മുമ്പ്, കറന്‍സി വിനിമയ നിരക്കുകള്‍ ശ്രദ്ധിക്കുക. താമസ സൗകര്യം പാക്കേജില്‍ ഇല്ലാത്തവയാണ് ഡോര്‍മിറ്ററികള്‍ പരിഗണിക്കുക. സര്‍ക്കാര്‍ ഹോം സ്‌റ്റേകളും വിശ്രമകേന്ദ്രങ്ങളും മികച്ച തിരഞ്ഞെടുപ്പായിരിക്കും.

ഫ്‌ലൈറ്റുകള്‍ക്കും ഹോട്ടലുകള്‍ക്കും പലപ്പോഴും പ്രവൃത്തിദിവസങ്ങളിലോ തിരക്കില്ലാത്ത സീസണുകളിലോ നിരക്ക് കുറവായിരിക്കും. യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ യാത്രാ തീയതികളും സമയവും അനുസരിച്ചുള്ള ഫ്‌ളക്‌സിബിലിറ്റി ഗണ്യമായ ലാഭത്തിന് കാരണമാകും. വീട്ടില്‍ നിന്ന് പുറപ്പെടുന്ന ദിവസത്തേക്കെങ്കിലും ഭക്ഷണം കൈയില്‍ കരുതുക.

ഇതുവഴി പുറത്ത് നിന്നുള്ള ഭക്ഷണത്തിന്‍ അമിത ബില്ലില്‍ നിന്ന് രക്ഷ നേടാം. മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും മികച്ച തിരഞ്ഞെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നത് നിങ്ങളുടെ യാത്രാ ബജറ്റ് പരമാവധി പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുകയും നിങ്ങളുടെ യാത്രയെ അവിസ്മരണീയമാക്കാന്‍ അനുവദിക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+