വേനൽ ചൂടിൽ പോകാൻ ഇടം തേടുകയാണോ? ധൈര്യമായി തിരുവനന്തപുരത്തേക്ക് വിട്ടോ, കാണാം ഇവിടങ്ങൾ
വേനൽക്കാലമായതോടെ എവിടേക്ക് പോകണം എന്ന സംശയത്തിലാണ് സഞ്ചാരികൾ. മനസ്സും ശരീരവും ഒരുപോലെ തണുപ്പിക്കുന്ന ഇടങ്ങളാണ് സഞ്ചാരികൾക്ക് പ്രിയം. അത്തരത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വേനൽക്കാലത്ത് പോകാന്‍ പറ്റിയ സ്ഥലങ്ങൾ പരിചയപ്പെടാം.
തിരുവനന്തപുരത്ത് സഞ്ചാരികൾ പ്രതീക്ഷിക്കാത്ത വിധത്തിൽ മനോഹരമായ ഇടങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പച്ചപ്പും തണുപ്പും മാത്രമല്ല, ഭംഗി നിറഞ്ഞ ഭുപ്രകൃതിയും ഈ സ്ഥലങ്ങളുടെ പത്യേകതയാണ്.

ബോണാക്കാട്
തിരുവനന്തപുരത്തു നിന്നും 50 കിലോമീറ്റർ അകലത്തിലാണ് ബോണാക്കാട് സ്ഥിതി ചെയ്യുന്നത്. ഒരു പക്ഷേ, നമ്മൾ കേട്ട തിരുവനന്തപുരത്ത് പ്രതീക്ഷിക്കാത്ത കാഴ്ചകളുമായാണ് ബോണാക്കാട് കാത്തിരിക്കുന്നത്. പച്ചപ്പ്, തേയിലത്തോട്ടം, വെള്ളച്ചാട്ടം, എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. വേനൽക്കാല യാത്രകളെ തണുപ്പിക്കാൻ പേരുകേട്ട ഇവിടം അവിചാരിതമായി എത്തുന്നവരാണ് അധികവും,
അഗസ്ത്യാർകൂടം ട്രെക്കിങ്ങിന്‍റെ ബേസ് ക്യാംപ് എന്ന നിലയിലാണ് ബോണാക്കാട് സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത്. ഇത് കൂടാതെ ഇവിടുത്തെ ബോണാക്കാട ബംഗ്ലാവുമ പ്രസിദ്ധമാണ്. പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടം പേടിപ്പെടുത്തുന്ന ഇടം കൂടിയാണ്.
പൊന്മുടി
രണ്ടാമതൊരു വാക്കിൽ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത സ്ഥലമാണ് പൊന്മുടി. തിരുവനന്തപുരംകാരുടെ മാത്രമല്ല, കേരളത്തിലെ തന്നെ ഏറ്റവും മികച്ച സമ്മർ ഡെസ്റ്റിനേഷനാണിത്. പശ്ചിമഘട്ടത്തിന്റെ ഭാഗനമായ പൊന്മുടിയിൽ എത്ര വേനലില്‍ വന്നാലും തണുപ്പും മഞ്ഞും നിറഞ്ഞ കാലാവസ്ഥയാണ്. മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന ഇടമാണ് പൊന്മുടി എന്നാണ് വിശ്വാസം.
അഗസ്ത്യാർകൂടം വർഷത്തിൽ നിശ്ചിത കാലയളവിൽ മാത്രം പ്രവേശനമുള്ള അഗസ്ത്യാർകൂടം വേനലിലെ തണുപ്പിനെ വെല്ലാൻ പറ്റിയ സ്ഥലമാണ്. കാടിനുള്ളിലൂടെ കുളിരണിഞ്ഞ നടത്തവും പാറക്കെട്ടുകളും സാഹസികമായ വഴികളും എല്ലാം ഈ പ്രദേശത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നു. ഇവിടുത്തെ പ്രകൃതിഭംഗിയും ഫോട്ടോഗ്രാഫിക് സ്ഥലങ്ങളും ഒരിക്കലെങ്കിലും കാണേണ്ടതാണ്. നിങ്ങളുടെ ഉള്ളിലെ സാഹസിക സഞ്ചാരിയെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ പറ്റിയ സ്ഥലമാണിത്.
കല്ലാർ
തിരുവനന്തപുരത്തു നിന്ന് റോഡ് മാർഗം വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റിയ സ്ഥലമാണ് കല്ലാർ. വാമനപുരം നദിയും അതിന്‍റെ സമീപത്തെ കാഴ്ചകളും പച്ചപ്പും ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നു. പൊൻമുടിയിലേക്കുള്ള പാതയിലാണ് കല്ലാർ സ്ഥിതി ചെയ്യുന്നത്. ഓഫ്ബീറ്റ് ഡെസ്റ്റിനേഷനായ ഇവിടം പക്ഷി നിരീക്ഷണത്തിനും ട്രെക്കിങ്ങിനും ഒക്കെ പറ്റിയ സ്ഥലമാണ്. ശാന്തവും മനോഹരവുമായ കാലാവസ്ഥയാണ് ഇവിടുത്തെ ആകർഷണം.












Click it and Unblock the Notifications