ഹൈറേഞ്ചിൽ തകർക്കാം; മൂന്നാറും ആനക്കുളിയുംചന്ദനക്കാടുമെല്ലാം കണ്ട് കറങ്ങാം..ചെലവ് കുറഞ്ഞ പാക്കേജ്
വേനൽ കടുത്തതോടെയാണ് ഊട്ടിക്ക് കോളടിച്ചത്. അതുവരെ മൂന്നാറൊക്കെ കണ്ട് ആസ്വദിച്ച സഞ്ചാരികൾ കേരളത്തിലെ കൊടും ചൂട് താങ്ങാതെ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും തിരിച്ചു.ഇതോടെ സഞ്ചാരികളെ കൊണ്ട് ഊട്ടി പൊറുതിമുട്ടി. ഒടുവിൽ മദ്രാസ് ഹൈക്കോടതി ഇടപെട്ടു, ഊട്ടിയിലേക്ക് ഇ-പാസ് ഏർപ്പെടുത്തി. ഇ-പാസ് ലഭിക്കുകയെന്നത് എളുപ്പമാണെങ്കിലും മടിയൻമാരായ പലരും ഊട്ടിയെ മെല്ലെ ലിസ്റ്റിൽ നിന്നും വെട്ടി തുടങ്ങി. അപ്പോൾ ദാ വരുന്നു കേരളത്തിൽ നല്ല ഉഗ്രൻ വേനൽമഴ.
മഴ പെയ്തപ്പോൾ ലോട്ടറി അടിച്ചത് മൂന്നാറിനാണ്. അതുവരെ മാറി നിന്ന കോടയൊക്കെ മഴയ്ക്കൊപ്പം തിരിച്ചെത്തി.കുറഞ്ഞ ചെലവിലും സമയത്തിലും മൂന്നാറിൽ തന്നെ തണുപ്പാസ്വദിക്കാമെങ്കിൽ പിന്നെ ഊട്ടി എന്തിനെന്ന് സഞ്ചാരികളും ഇതോടെ ചിന്തിച്ചു. അതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. 18 വർഷത്തിനിടയിലെ ഏറ്റവും വലിയ തിരക്കാണ് മൂന്നാറിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.

എന്തായാലും തണുപ്പും കോടയും മൂന്നാറിൽ തിരികെയെത്തിയതോടെ ഹൈറേഞ്ചിലേക്ക് ചെലവ് കുറഞ്ഞ പാക്കേജുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുകളും തയ്യാറായിക്കഴിഞ്ഞു. മെയ് 24 നാണ് ചടയമംഗം ബജറ്റ് സെൽ മൂന്നാർ യാത്ര നടത്തുന്നത്. വെള്ളിയാഴ്ച പുലർച്ചെ നാലിനാണ് ഡിപ്പോയിൽ നിന്നും യാത്ര ആരംഭിക്കുക. മാമലക്കണ്ടം, മാങ്കുളം, ആനക്കുളം, ലക്ഷ്മി എസ്റ്റേറ്റ്, മൂന്നാര്‍, മറയൂർ, കാന്തല്ലൂർ എന്നിവയെല്ലാം കണ്ടുമടങ്ങുന്നതാണ് പാക്കേജ്.
യാത്ര മെയ് 25 ശനിയാഴ്ച രാത്രിയോടെ തിരികെ ചടയമംഗലം ഡിപ്പോയിൽ എത്തും. താമസം, ബോട്ടിങ്, ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടെ ഒരാൾക്ക് 1760 രൂപയാണ് യാത്രാ നിരക്ക്. കൂടുതൽ വിവരങ്ങൾക്ക്- 9961530083, 9745359594, 9656310920, 8907037802 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഹൈറേഞ്ചിലൂടെ ചെലവ് കുറഞ്ഞ യാത്രകളും
മഴയെത്തിയതോടെ രസകരമായ ഹൈറേഞ്ച് യാത്രകളാണ് എറണാകുളം കെഎസ്ആർടിസിയുടെ വിവിധ ബജറ്റ് സെല്ലുകൾ ഒരുക്കിയിരിക്കുന്നത്. 18 ന് രാമക്കൽമേട്, 19 ന് വാഗമൺ- ചതുരംഗപ്പാറ, 22 ന് മലക്കപ്പാറ, 23 ന് കാന്തല്ലൂർ, 25 ന് രാമക്കൽമേട്-മാമലക്കണ്ടം, 26 ന് മലക്കപ്പാറ, 30 ന് ഗവി എന്നിങ്ങനെയാണ് യാത്രകൾ. കൂടുതൽ വിവരങ്ങൾക്ക് -എറണാകുളം: 8129134848, 9207648246, നോർത്ത് പറവൂർ: 9745962226, ആലുവ: 9747911182, അങ്കമാലി: 9847751598, പെരുമ്പാവൂർ: 7558991581, കോതമംഗലം: 9846926626, 9656637383, മൂവാറ്റുപുഴ: 9447737983, കൂത്താട്ടുകുളം: 9497883291, 9400944319, പിറവം: 9446206897












Click it and Unblock the Notifications