ബെംഗളൂരു-യൂറോപ്പിലേക്കുള്ള യാത്ര എളുപ്പമാകും; കൂടുതല്‍ സര്‍വീസുകളുമായി വിര്‍ജിന്‍ അറ്റ്ലാന്റിക്
പുതുവര്‍ഷത്തില്‍ ബെംഗളൂരുവിലെ വിമാന യാത്രികര്‍ക്കായി ഇതാ വിര്‍ജിന്‍ അറ്റ്ലാന്റിക്കിന്റെ വക കിടിലന്‍ സമ്മാനം! 2026 ജനുവരി മുതല്‍ ലണ്ടന്‍ ഹീത്രോയിലേക്കുള്ള വിമാന സര്‍വീസുകള്‍ ആഴ്ചയില്‍ ഏഴില്‍ നിന്നും പതിനൊന്നായി ഉയര്‍ത്തിയിരിക്കുകയാണ്. ലണ്ടനിലേക്കും അവിടെനിന്ന് വടക്കേ അമേരിക്കയിലെ പ്രമുഖ നഗരങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് ഈ പുതുവര്‍ഷത്തില്‍ കൂടുതല്‍ വിമാനങ്ങളും സൗകര്യപ്രദമായ സമയക്രമങ്ങളും ഇനി ബെംഗളൂരു നഗരത്തില്‍ നിന്ന് തന്നെ ലഭ്യമാകും.
യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന തിരക്കും താല്പര്യവും പരിഗണിച്ചാണ് ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഈ അധിക സര്‍വീസുകള്‍ എയര്‍ലൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളുള്ള ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനങ്ങളില്‍ അപ്പര്‍ ക്ലാസ്, പ്രീമിയം, ഇക്കണോമി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മികച്ച യാത്രാനുഭവം ആസ്വദിക്കാം. കൂടാതെ ഇന്‍ഡിഗോയുമായുള്ള പങ്കാളിത്തം വഴി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ബെംഗളൂരുവിലെത്തി ലണ്ടനിലേക്ക് പറക്കുന്നവര്‍ക്കും ഈ പുതിയ ഷെഡ്യൂള്‍ വലിയ ആശ്വാസമാകും. ഗോവ, ജയ്പൂര്‍, അമൃത്സര്‍ തുടങ്ങി 33 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ബെംഗളൂരുവിലെത്തി ലണ്ടനിലേക്ക് തടസമില്ലാതെ പറക്കാം.

ലണ്ടന്‍ വഴി ന്യൂയോര്‍ക്ക്, ടൊറന്റോ, സിയാറ്റില്‍ തുടങ്ങിയ നഗരങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പുതുവര്‍ഷത്തില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച വാര്‍ത്തയാണിത്. വിര്‍ജിന്‍ അറ്റ്ലാന്റിക്കിന്റെ വടക്കേ അമേരിക്കന്‍ കണക്റ്റിവിറ്റി യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും. ബെംഗളൂരുവിനും യുകെയ്ക്കും ഇടയില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ചോയ്സ് നല്കുന്നതില് അതിയായ സന്തോഷമുണ്ടെന്ന് വിര്‍ജിന്‍ അറ്റ്ലാന്റിക് അധികൃതര്‍ വ്യക്തമാക്കി. സിഗ്നേച്ചര്‍ സര്‍വീസുമായി കൂടുതല്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാന്‍ എയര്‍ലൈന്‍ സജ്ജമായിക്കഴിഞ്ഞു.
-
ബെംഗളൂരുവിലെ യാത്രാ ദുരിതം തീരില്ലേ? ബനസ്വാഡി ഫ്ലൈഓവർ 5 വർഷമായിട്ടും കടലാസിൽ തന്നെ, വൻ പ്രതിഷേധം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications