ഇനി മുംബൈ യാത്ര എളുപ്പമാകും; ബെംഗളൂരു, കൊച്ചി നഗരങ്ങളെ ബന്ധിപ്പിച്ച് വിമാന സര്‍വീസുകള്‍
മുംബൈ: ക്രിസ്മസ് ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മണ്ണില്‍ ആദ്യമായി ചക്രം തൊട്ടത് ബെംഗളൂരുവില്‍ നിന്നുള്ള വിമാനം. ഇന്നലെ രാവിലെ എട്ട് മണിക്ക് ലാന്‍ഡ് ചെയ്ത ഇന്‍ഡിഗോയുടെ വിമാന സര്‍വീസോടു കൂടിയാണ് പുതിയ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. തുടര്‍ന്ന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ എക്സ്പ്രസ്, ആകാശ എയര്‍ എന്നിവയുടെ വിമാനങ്ങളും ബെംഗളൂരുവില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും എത്തിച്ചേര്‍ന്നു. ആദ്യ ദിനം തന്നെ തിരക്കേറിയതായിരുന്നു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം.
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണസജ്ജമാകുന്നതോടെ
മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തിലെ യാത്രക്കാരുടെ ബാഹുല്യം കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ദിനത്തിലെ യാത്രക്കാരില്‍ ഏറിയ പങ്കും ബെംഗളൂരു, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികള്‍ ബെംഗളൂരു സെക്ടറിലേക്ക് ഒന്നിലധികം സര്‍വീസുകളാണ് ആദ്യ ദിവസം തന്നെ ക്രമീകരിച്ചിരുന്നത്. വൈകുന്നേരവും ബെംഗളൂരുവിലേക്ക് സര്‍വീസുകള്‍ നടന്നതോടെ നവി മുംബൈയിലെ യാത്രക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എത്താവുന്ന പ്രധാന കേന്ദ്രമായി ബെംഗളൂരു മാറി.

ബെംഗളൂരു, ഡല്‍ഹി, കൊച്ചി, ഹൈദരാബാദ്, ഗോവ, മംഗളൂരു തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ വരും ദിവസങ്ങളില്‍ പൂര്‍ണസജ്ജമാകുന്നതോടെ ആഭ്യന്തര യാത്രകള്‍ക്ക് ഏറ്റവും ആശ്രയിക്കാവുന്ന വിമാനത്താവളമായി ഇതു മാറും. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് ഗണ്യമായി കുറയ്ക്കാനും സാധിക്കും.
ബെംഗളൂരുവിന് പുറമെ കൊച്ചി, ഹൈദരാബാദ്, ഡല്‍ഹി, ഗോവ, മംഗളൂരു, അഹമ്മദാബാദ്, ലഖ്നൗ, നാഗ്പൂര്‍ തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും ആദ്യ ദിവസം സര്‍വീസുകള്‍ നടന്നു. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ആകശ എയര്‍, സ്റ്റാര്‍ എയര്‍ എന്നീ കമ്പനികളാണ് ആദ്യ ദിനത്തില്‍ സര്‍വീസുകള്‍ക്ക് നേതൃത്വം നല്‍കിയത്. വരും ആഴ്ചകളില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ മഹാരാഷ്ട്രയുടെ വ്യോമയാന മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നവി മുംബൈ വിമാനത്താവളത്തിന് സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വരും ആഴ്ചകളില്‍ കൂടുതല്‍ റൂട്ടുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications