യാത്ര യുഎഇക്കാണോ? ഈ വിമാനത്തിലാണെങ്കില്‍ ശ്രദ്ധിക്കണം: ഒക്ടോബര്‍ മുതല്‍ നിയമം മാറുന്നു
ദുബായിലേക്കുള്ള യാത്ര എമിറേറ്റ്സ് വിമാനത്തിലാണോ? എങ്കില്‍ ഒക്ടോബര്‍ മുതല്‍ ചില കാര്യങ്ങള്‍ യാത്രക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എമിറേറ്റ്സില്‍ പുതിയ യാത്രാ നിയമങ്ങള്‍ ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. ലഗേജ് ഒരുക്കുമ്പോള്‍ ഇനി കൂടുതല്‍ ശ്രദ്ധ വേണം. പവര്‍ ബാങ്കുകള്‍ വിമാനത്തിനുള്ളില്‍ കൊണ്ടുപോകുന്നതിനുള്ള നിയമങ്ങളിലാണ് പ്രധാനമായും മാറ്റം വരുത്തുന്നത്.
വിമാനത്തിനുള്ളില്‍ പവര്‍ ബാങ്കിന്റെ ഉപയോഗം നിരോധിക്കുമെന്ന് നേരത്തെ തന്നെ വിമാനക്കമ്പനി പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ എമിറേറ്റ്സ് വിമാനങ്ങളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കുന്നതിനോ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനോ അനുവാദം ഉണ്ടായിരിക്കില്ല. യാത്രക്കാര്‍ക്ക് ഒരു പവര്‍ ബാങ്ക് കൊണ്ടുപോകാം. അത് യാത്രക്കാര്‍ കൈവശം വയ്ക്കുന്ന ക്യാബിന് ബാഗേജില്‍ തന്നെ സൂക്ഷിക്കണം. ചെക്ക് ചെയ്ത് ലഗേജില്‍ പവര്‍ ബാങ്ക് അനുവദനീയമല്ല.

ലഗേജ് ഒരുക്കുമ്പോള്‍ യാത്രക്കാര്‍ ശ്രദ്ധിക്കേണ്ടത്
മണിക്കൂറില്‍ നൂറ് വാട്ട് ശേഷിയുള്ള പവര്‍ ബാങ്ക് മാത്രമേ യാത്രക്കാര്‍ക്ക് കൊണ്ടുപോകാന്‍ കഴിയൂ. വിമാനത്തിനുള്ളില്‍ ഇരിക്കുമ്പോള്‍ മൊബൈല്‍ ഉള്‍പ്പെടെ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. എല്ലാ പവര്‍ ബാങ്കുകളിലും അതിന്റെ ശേഷി കാണിച്ചിരിക്കേണ്ടതാണ്. യാത്രാ സമയത്ത് പവര്‍ ബാങ്ക് ഉപയോഗിക്കാനും ചാര്‍ജ് ചെയ്യാനും കഴിയില്ല. പവര്‍ ബാങ്കുകള്‍ സീറ്റിനടിയിലോ അല്ലെങ്കില്‍ സീറ്റ് പോക്കറ്റിലോ സൂക്ഷിക്കണം. യാത്രക്കാരുടെ മുകളിലുള്ള ഓവര്‍ഹെഡ് ലോക്കറുകളില്‍ ഇവ സൂക്ഷിക്കാന്‍ അനുവാദം ഉണ്ടായിരിക്കില്ല.
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് എമിറേറ്റ്സ് ഈ നിയമങ്ങള്‍ നടപ്പാക്കുന്നത്. പവര്‍ ബാഗുകള്‍ അമിതമായി ചാര്‍ജ് ചെയ്താല്‍ അതിന് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി തീപിടിത്തമോ സ്ഫോടനമോ അല്ലെങ്കില്‍ വിമാനത്തിനുള്ളില്‍ വിഷവാതകം പരക്കാനോ ഉള്ള സാധ്യതകള്‍ ഉണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് എമിറേറ്റ്സ് ഈ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ അപകടകാരികള്‍ ആകാമെന്ന് വ്യോമയാന വിദഗ്ധരും മുന്നറിയിപ്പ് നല്കുന്നു.
ഒരു ബാറ്ററി അമിതമായി ചാര്‍ജ് ചെയ്യുകയും കേടാവുകയും ചെയ്താല്‍ അത് തെര്‍മല്‍ റണ്‍എവേ എന്ന പ്രതിഭാസത്തിന് കാരണമാകും. ഒരു ബാറ്ററി അനിയന്ത്രിതമായി ചൂടാകുമ്പോള്‍ തെര്‍മല്‍ റണ്‍എവേ സംഭവിക്കുന്നു. ഇത് വലിയ തീപിടിത്തങ്ങള്‍ക്കും പൊട്ടിത്തെറിക്കും വിഷവാതകം പുറത്തുവിടുന്നതിനും കാരണമാകും. ഇത്തത്തിലുള്ള വാര്‍ത്തകളും അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. വിമാനത്തിനുള്ളില്‍ ഇത് വലിയ അപകടം സൃഷ്ടിക്കും.
ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള നിയമങ്ങള്‍
വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള നിയമങ്ങളും എമിറേറ്റ്സ് യാത്രക്കാരെ ഓര്‍മിപ്പിക്കുന്നു. യാത്രക്കാര്‍ക്ക് 15 ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരെ കൊണ്ടു വരാനും ചെക്ക് ഇന്‍ ചെയ്യാനും അനുവാദമുണ്ട്. അവ വെവ്വേറെ പായ്ക്ക് ചെയ്യണം, മറ്റ് ഇനങ്ങള്‍ക്കൊപ്പം ഘടിപ്പിക്കരുത്. കൃത്യമായി പായ്ക്ക് ചെയ്യാത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടുകെട്ടാം.
സ്മാര്‍ട്ട് ബാഗുകള്‍, ഹോവര്‍ബോര്‍ഡുകള്‍, മിനി സെഗ്വേകള്‍ തുടങ്ങിയ മോട്ടോറൈസ്ഡ് ഉപകരണങ്ങള്‍ ലിഥിയം ബാറ്ററികള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. മറ്റ് എയര്‍ലൈനുകള്‍ അനുവദിച്ചാലും ഈ ഇനങ്ങള്‍ എമിറേറ്റ്സില്‍ ചെക്ക് ഇന്‍ ചെയ്യാനോ ഹാന്‍ഡ് ലഗേജായി കൊണ്ടുപോകാനോ കഴിയില്ല.
ഇത്തിഹാദില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടു പോകുന്നതിനുള്ള നിയമങ്ങള്‍
യാത്രക്കാര്‍ക്ക് ലാപ്ടോപ്പുകള്, ടാബ്ലെറ്റുകള്, ഇ-റീഡറുകള്‍, മൊബൈല്‍ ഫോണുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍ എന്നിവയുള്‍പ്പെടെ 15 ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരെ ക്യാബിനിലോ ചെക്ക്ഡ് ബാഗേജിലോ കൊണ്ടുപോകാന്‍ അനുവാദമുണ്ട്.
ചെക്ക്ഡ് ബാഗേജിലെ ഉപകരണങ്ങള്‍ പൂര്‍ണമായും ഓഫ് ചെയ്യണമെന്നും (സ്ലീപ്പ് മോഡില്‍ അല്ല) കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ സുരക്ഷിതമാക്കണമെന്നും എയര്‍ലൈന്‍ നിര്‍ദേശിക്കുന്നു.
ചെക്ക്ഡ് ബാഗേജില്‍ സ്പെയര്‍ ബാറ്ററികള്‍, പവര്‍ ബാങ്കുകള്‍, ഇ-സിഗരറ്റുകള്‍ എന്നിവ അനുവദനീയമല്ലെന്നും ഇത്തിഹാദ് യാത്രക്കാരെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. വിലയേറിയ ഇലക്ട്രോണിക് ഉപകരണങ്ങളും ചാര്‍ജറുകളും ക്യാബിന് ബാഗേജില്‍ കൊണ്ടു പോകുന്നതാണ് നല്ലത്. കൂടുതല്‍ വിവരങ്ങള്‍ക്ക് എയര്‍ലൈനിന്റെ വെബ്സൈറ്റില്‍ കയറി ഇതിഹാദിന്റെ ബാഗേജ് നയം പരിശോധിക്കാവുന്നതാണ്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications