ഈ മഴയത്ത് അതിഗംഭീരമൊരു മൂന്നാർ യാത്ര, പിന്നെ കൊച്ചിയും കന്യാകുമാരിയും തിരുവനന്തപുരം; ഇതാ പാക്കേജ്
എത്രകണ്ടാലും മടുക്കാത്ത സ്ഥലങ്ങളുണ്ട് കേരളത്തിലുണ്ടെന്ന് പറഞ്ഞാൽ ആർക്കും തർക്കം കാണില്ല. ചിലർ ഓടി നടന്ന് സ്ഥലങ്ങൾ കണ്ടുതീർക്കുമ്പോൾ മറ്റ് ചിലർക്ക് കേരളത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ പോലും കാണാൻ അവസരം ലഭിച്ചിട്ടുണ്ടാകില്ല. അങ്ങനെ സംസ്ഥാനത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട മൂന്നാറും കൊച്ചിയും തേക്കടിയുമൊക്കെ കണ്ടിട്ടില്ലാത്തവർക്ക് എല്ലാം ഒറ്റയടിക്ക് കാണാനുള്ള അവസരമാണ് ഇപ്പോൾ ഐആർസിടിസി ഒരുക്കിയിരിക്കുന്നത്. എസൻസ് ഓഫ് കേരള എന്നു പേരിട്ടിരിക്കുന്ന പാക്കേജ് നാല് പേരുള്ള ഗ്രൂപ്പിനേയാണ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. ഇനി അങ്ങനെ അല്ലെന്നുണ്ടെങ്കിലും പ്രശ്നമില്ല കേട്ടോ. അപ്പോൾ പാക്കേജിനെ കുറിച്ച് അറിഞ്ഞാലോ
ആദ്യ ദിവസം കൊച്ചി ഡച്ച് പാലസ്, ജൂതന്മാരുടെ സിനഗോഗ്, ഫോർട്ട് കൊച്ചി സെന്‍റ് ഫ്രാൻസീസ് ചർച്ച്, സാന്‍റാക്രൂസ് ബസലിക്ക, മറീനയില് ബോട്ട് യാത്ര എന്നീ സ്ഥലങ്ങൾ ആസ്വദിക്കാം. അന്ന് രാത്രി അവിടെ തന്നെയാണ് കഴിയുക. പിറ്റേന്ന് രാവിലെ മൂന്നാറിലേക്ക് പോകും. ഇവിടെ ടീ മ്യൂസിയം, മൂന്നാര്‍ ടൗൺ എന്നിവിടങ്ങൾ സന്ദർശിക്കും. അടുത്ത ദിവസവും മൂന്നാർ തന്നെയാണ് ലക്ഷ്യ സ്ഥാനം. ഇരവികുളം ദേശീയോദ്യാനം, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്‍റ് തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കുക.

നാലാം ദിവസം രാവിലെ മൂന്നാറിൽ നിന്ന് തേക്കടിയിലേക്ക് പോകും.പെരിയാർ വന്യജീവി സങ്കേതത്തിലെ കാഴ്ചകളും കാണാം ബോട്ടിങ്ങും നടത്താം. അന്ന് രാത്രി തേക്കടിയിൽ തന്നെയാണ് കഴിയുക.അടുത്ത ദിവസത്തെ ലക്ഷ്യസ്ഥാനം ആലപ്പുഴയാണ്. കുമരകം പക്ഷി സങ്കേതം, വേമ്പനാട് തടാകം എന്നീ സ്ഥലങ്ങളിലേക്കാണ് പോകുക. അന്ന് രാത്രി ഹൗസ് ബോട്ടിലും അടിച്ചുപൊളിക്കാം. ആറാം ദിവസം നേരേ തിരുവനനന്തപുരത്തേക്ക്. അവിടെ കോവളം ബീച്ച് സന്ദർശിച്ച് അന്നത്തെ ദിവസം അവിടെത്തന്നെ കൂടാം.
ഏഴാം ദിവസം കന്യാകുമാരിയിലേക്കാണ് പോകുക. , വിവേകാനന്ദ റോക്ക് മെമ്മോറിയൽ, ഗാന്ധി മണ്ഡപം, കുമാരി അമ്മൻ ക്ഷേത്രം എന്നിവ സന്ദർശിക്കും. വൈകീട്ട് സൂര്യാസ്തമയവും കണ്ടതിന് ശേഷമായിരിക്കും തിരുവനന്തപുരത്തേക്കുള്ള മടക്കം.
എട്ടാം ദിവസം തിരുവനന്തപുരം ചുറ്റിക്കാണലാണ്. പത്മനാഭ സ്വാമി ക്ഷേത്രം, കുതിര മാളിക, പാലസ് മ്യൂസിയം, നേപ്പിയർ മ്യൂസിയം എന്നിവ കാണാം. ഒരാൾക്ക് ട്രിപ്പിൾ ഷെയറിങ്ങിൽ 29,335 രൂപയാണ് പാക്കേജ് തുക.കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8287931959, 8287932117 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.












Click it and Unblock the Notifications