24 മീറ്റര്‍ ആഴത്തില്‍ ഭൂഗര്‍ഭ റെയില്‍പാത; കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം, ചിക്കന്‍ നെക് ഇനി തിളങ്ങും
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെയും കരമാര്‍ഗം ബന്ധിപ്പിക്കുന്ന പ്രദേശമാണ് സിലിഗുരി. ഇവിടെ വീതി കുറഞ്ഞ പ്രദേശത്തെ ചിക്കന്‍ നെക്ക് എന്നാണ് വിളിക്കുന്നത്. വിശാലമായ മേഖലയില്‍ നിന്ന് വന്നു വീതി കുറഞ്ഞ ഭാഗത്തുകൂടി വലിയ പ്രദേശത്തേക്ക് എത്തുന്ന കരമാര്ഗമാണിത്. പശ്ചിമ ബംഗാളിലെ ഈ പ്രദേശം രാജ്യ സുരക്ഷയുടെ തന്ത്രപ്രധാന മേഖലയാണ്.
വെറും 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള പ്രദേശമാണ് ചിക്കന്‍ നെക്ക്. സിലിഗുരി ഇടനാഴി എന്നും ഈ സ്ഥലം അറിയപ്പെടുന്നു. ബംഗാളിനെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഈ കരമേഖലയില്‍ നാല് ലൈനുള്ള റൈയില്പാത നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് റെയില്‍വെ മന്ത്രാലയം. 24 മീറ്റര്‍ ആഴത്തിലാണ് ഭൂഗര്‍ഭ റെയില്‍പാത വരിക.

ബംഗാളിലെ ടിന് മൈല്‍ ഹാട്ടില്‍ നിന്ന് രംഗപാണി വരെയാണ് ഭൂഗര്‍ഭ പാത വരിക. സിലിഗുരിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയാണ് ബംഗാളിലെ ഡാര്ജലിങിലുള്ള രംഗപാണി ബ്ലോക്കിലെ ടിന് മൈല്‍ ഹാട്ട്. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണിത്. ഒരു ഭാഗത്ത് ചൈന, മറ്റൊരു ഭാഗത്ത് നേപ്പാള്‍, പിന്നെ ബംഗ്ലാദേശ് എന്നിവയെല്ലാം തൊട്ടടുത്ത് കിടക്കുന്നതു കൊണ്ടുതന്നെ തന്ത്ര പ്രധാന മേഖലയാണിത്.
ഇവിടെ കരമാര്‍ഗമുള്ള യാത്രകള്‍ സുഗമമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ചിക്കന്‍ നെക്ക് കടന്നു പോയാലാണ് എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് എത്തുക. ഇവിടെ എന്തെങ്കിലും തടസം നേരിട്ടാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള ബന്ധം ഇല്ലാതാകും. ഒരുപാലം മാത്രമാണ് മേഖലയെ ബന്ധിപ്പിക്കുന്നത്. ഈ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍.
സൈനിക സാന്നിധ്യം ശക്തമാക്കി
ഒരുഭാഗത്തെ അതിര്‍ത്തിയില്‍ ചൈനയുടെ ചുംബി താഴ് വരയാണ്. ഇവിടെ ചൈനയ്ക്ക് സൈനിക കേന്ദ്രമുണ്ട്. ഏത് കാലാവസ്ഥയിലും മേഖലയില്‍ എത്താന്‍ സാധിക്കുന്ന സൗകര്യങ്ങള്‍ ചൈന ഒരുക്കിയിട്ടുമുണ്ട്. സിക്കിമിലും അരുണാചല്‍ പ്രദേശിലും ചൈനയ്ക്ക് നോട്ടമുള്ളതാണ്. അടിയന്തര ഘട്ടങ്ങളില്‍ സൈനികര്‍ക്ക് അതിവേഗം എത്താന്‍ സാധിക്കേണ്ടതിന്റെ ആവശ്യകതയും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു.
അതിര്‍ത്തിയിലെ ലാല്മോണിര്ഹട്ടിലെ വ്യോമ സേനാ താവളം ബംഗ്ലാദേശ് അടുത്തിടെ സജീവമാക്കിയിരിക്കുകയാണ്. ഈ മാറ്റങ്ങളെല്ലാം മനസലാക്കി ബംഗാളിലെ ചോപ്ര, ബിഹാറിലെ കിഷന്‍ഗഞ്ച്, അസമിലെ ബോര്ഫുകാന് എന്നിവിടങ്ങളിലെ മൂന്ന് സേനാ താവളങ്ങള്‍ പ്രതിരോധ വകുപ്പ് ഒരുക്കിയിട്ടുണ്ട്. ബംഗാളിലെ ഹല്‍ദിയയിലും പുതിയ സേനാ താവളം വരികയാണ്.
സൈനിക സാന്നിധ്യം ശക്തമാക്കുന്നതിനൊപ്പമാണ് അതിവേഗ നാലുവരി റെയില്‍പാത കൂടി ഒരുക്കുന്നത്. വടക്കുകിഴക്കന്‍ മേഖലകളിലേക്ക് കരമാര്‍ഗം എത്താനുള്ള സൗകര്യമൊരുക്കുന്നത് അടിസ്ഥാന സൗകര്യ വികസനത്തിന് ഒപ്പം സുരക്ഷാ മുന്‍കരുതല്‍ കൂടിയാണ്. ഈ റെയില്‍ പാതയുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications