Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞിലൂടെ തുരങ്കം; കശ്മീര്‍-ലഡാക് സോജില ടണല്‍ റെഡി, 3 മണിക്കൂര്‍ യാത്ര ഇനി 20 മിനുട്ടില്‍

ഇന്ത്യന്‍ ഗതാഗത മേഖലയ്ക്ക് ഇന്ന് സുപ്രധാന ദിനമാണ്. അതിര്‍ത്തിയില്‍ റോഡ് നിര്‍മാണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇന്ത്യ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നു. സോജില തുരങ്കത്തിലൂടെ ഇനി യാത്ര ചെയ്യാം. തണുത്തുറഞ്ഞ കശ്മീര്‍ താഴ് വരയെയും ലഡാകിനെയും ബന്ധിപ്പിക്കുന്നതാണ് ഈ തുരങ്കം.

സഹായിക്കാനുള്ള മനസുണ്ടോ, 25000 രൂപ കിട്ടും; ഇനി ആശങ്ക വേണ്ട, കേസില്ല, പുലിവാല് പിടിക്കേണ്ട
സഹായിക്കാനുള്ള മനസുണ്ടോ, 25000 രൂപ കിട്ടും; ഇനി ആശങ്ക വേണ്ട, കേസില്ല, പുലിവാല് പിടിക്കേണ്ട

പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലാണ് ഈ മാറ്റങ്ങള്‍ എന്നത് എടുത്തു പറയണം. മഞ്ഞുവീഴ്ച ശക്തമാകുമ്പോള്‍ ഇതിലൂടെ യാത്ര അസാധ്യമായിരുന്നു ഇതുവരെ. ഇനി മുതല്‍ ഏത് കാലാവസ്ഥയിലും യാത്ര ചെയ്യാന്‍ സാധിക്കും. മൂന്ന് മണിക്കൂര്‍ വളഞ്ഞുപുളഞ്ഞു പോയിരുന്ന വാഹനങ്ങള്‍ക്ക് ഇനി 20 മിനുട്ടില്‍ എത്താന്‍ സാധിക്കുമെന്നതാണ് നേട്ടം.

zojila tunnel kashmir to ladak

കശ്മീര്‍ താഴ് വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്നതാണ് സോജില തുരങ്കം. ഇതിന്റെ വീഡിയോ മന്ത്രി നിതിന്‍ ഗഡ്കരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. കടല്‍നിരപ്പില്‍ നിന്ന് 11578 അടി മുകളിലാണ് സോജില തുരങ്കം. 13.14 കിലോമീറ്റര്‍ ദൂരത്തിലുള്ള തുരങ്കം താണ്ടുന്നതിന് ഇനി വെറും 20 മിനുട്ട് മതിയാകും. ഗന്‍ഡര്‍ബാലിനും ദ്രാസ് ടൗണിനുമിടയിലാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്. ഇനിയും ചില ജോലികള്‍ ബാക്കിയുണ്ട്.

സിങ്കപ്പെണ്ണുമായി വിജയ് സര്‍ക്കാര്‍; സിനിമാ സ്റ്റൈലില്‍ വേറിട്ട നീക്കം, ശേഷം മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക്
സിങ്കപ്പെണ്ണുമായി വിജയ് സര്‍ക്കാര്‍; സിനിമാ സ്റ്റൈലില്‍ വേറിട്ട നീക്കം, ശേഷം മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക്

ഇന്ത്യയില്‍ സൈനികര്‍ കൂടുതല്‍ തമ്പടിച്ചിരിക്കുന്ന മേഖലയാണ് കശ്മീര്‍. ഇവിടെ നിന്ന് ലഡാക്കിലേക്കും കാര്‍ഗിലിലേക്കുമുള്ള സൈനിക വ്യഹങ്ങളുടെ യാത്ര ഇനി വേഗത്തിലാകും. ഒരു ഭാഗത്ത് പാകിസ്താനും മറുഭാഗത്ത് ചൈനയുമാണ് ഇവിടെ അതിര്‍ത്തി പങ്കിടുന്നത്. ഈ മേഖലയില്‍ ഏത് കാലാവസ്ഥയിലും അതിവേഗം സൈനികര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുക എന്നത് വലിയ നേട്ടമാണ്.

തുരങ്ക നിര്‍മാണവും ഇറാനിയന്‍ എഞ്ചിനിയറും

ന്യൂ ഓസ്ട്രിയന്‍ ടണലിങ് മെത്തേഡ് ആണ് തുരങ്കം നിര്‍മിക്കാന്‍ എഞ്ചിനിയര്‍മാര്‍ ഉപയോഗിച്ചത്. 6800 കോടി രൂപ ചെലവഴിച്ചുള്ള തുരങ്ക നിര്‍മാണം വലിയ പ്രതിസന്ധികള്‍ അതിജീവിച്ചാണ് പൂര്‍ത്തിയാക്കിയത്. പല ഘട്ടങ്ങളിലും താപനില മൈനസ് 30 ഡിഗ്രി സെല്‍ഷ്യസ് ആണിവിടെ. മഞ്ഞുവീഴ്ച തുടര്‍ച്ചയായി സംഭവിക്കുന്ന പ്രദേശം കൂടിയാണിത്.

ഇറാനിയന്‍ എഞ്ചിനീയര്‍ യൂസഫ് എസ്ഹാഗ്പൂര്‍ റഹീമബാദിയാണ് ഇതിന്റെ ചുമതല വഹിച്ചത്. ഈ ടണലിന്റെ അതോറിറ്റി എന്‍ജിനീയറാണ് യൂസഫ്. ഈ പ്രോജക്റ്റ് തന്റെ കരിയറിലെ വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അവിടുത്തെ കാലാവസ്ഥയും ഭൂപ്രകൃതിയും വളരെ സങ്കീര്‍ണ്ണമായിരുന്നു. ഇന്ത്യയെ രണ്ടാമത്തെ വീടായാണ് യൂസഫ് കാണുന്നത്. ഇന്ത്യക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഇദ്ദേഹത്തിന് വലിയ അഭിമാനമുണ്ട്.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോഡ് ടണലാണിത്. ഏഷ്യയിലെ ഏറ്റവും നീളമേറിയ ബൈ-ഡയറക്ഷണല്‍ ടണലും ഇതാണ്. പദ്ധതിക്ക് ആകെ 30.18 കിലോമീറ്റര്‍ നീളമുണ്ട്. ഇതില്‍ 13.14 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട് പ്രധാന ടണലിന്. ശ്രീനഗര്‍-കാര്‍ഗില്‍-ലേ ദേശീയപാതയിലാണിത്. ലഡാക്കിലേക്കുള്ള യാത്ര ഇത് കൂടുതല്‍ സുഗമമാക്കും. മഞ്ഞുകാലത്ത് ലഡാക്കിലേക്കുള്ള യാത്ര പലപ്പോഴും തടസ്സപ്പെടാറുണ്ട്. പുതിയ ടണല്‍ വരുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+