ഫ്ലൈറ്റ് കാൻസലായോ? ഇങ്ങനെ ചെയ്യല്ലേ, പണം കൈയ്യീന്ന് പോകും..ചെയ്യേണ്ടത്
ഇറാൻ-ഇസ്രായേൽ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളെ തുടർന്ന് യുഎഇയിൽ നിന്നുള്ള വിമാന സർവ്വീസുകൾ താളം തെറ്റുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള നിരവധി സർവ്വീസുകൾ കാൻസൽ ചെയ്യുകയോ നീട്ടിവെയ്ക്കുകയോ ചെയ്തിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാൻ ഇരിക്കുന്ന പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവരാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.
കേരളം ഉൾപ്പെടെ ഇന്ത്യൻ സെക്ടറുകളിലേക്ക് സർവ്വീസ് നടത്തുന്ന എയർ ഇന്ത്യ വിമാനങ്ങളിൽ ചിലത് കഴിഞ്ഞ ദിവസം നിർത്തലാക്കിയിരന്നു. അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം എയർ ഇന്ത്യൻ വിമാനങ്ങൾ പലതും സാങ്കേതിക തടങ്ങൾ ചൂണ്ടിക്കാട്ടി കാൻസൽ ചെയ്യുന്നുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ കർശന പരിശോധനകൾ ഏർപ്പെടുത്തിയതോടെയാണ് ഇത്തരത്തിൽ പല സർവ്വീസുകളും ഒഴിവാക്കുന്നത്. എയർ ഇന്ത്യ സർവ്വീസുകൾ അവസാനിപ്പിച്ചതോടെ വേനലവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന മലയാളികൾ പലരും പ്രതിസന്ധിയിലായി.

ഈ റൂട്ടിലേക്ക് ജൂൺ 30 വരെ സർവ്വീസ് നിർത്തിവെച്ചു
യുഎഇ ആസ്ഥാനമായുള്ള എയർലൈനുകളും വിവിധ രാജ്യങ്ങളിലേക്കുള്ള സർവ്വീസുകൾ നിർത്തിവെച്ചു. എത്തിഹാദ് എയർവെയ്സ് ജൂൺ 30 വരെ ടെൽ അവീവിലേക്കുള്ള സർവ്വീസുകൾ നിർത്തിയിട്ടുണ്ട്. ആകാശപാത അടച്ചതിനാലും സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയുമാണ് നടപടി. ജൂൺ 21 ന് ബെയ്റൂട്ട് റൂട്ടിലെ ഷെഡ്യൂളുകളും എയർലൈൻ പരിഷ്കരിച്ചു. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ടോക്കിയോയിലേക്കുള്ള വിമാനങ്ങൾ വൈകിപ്പിച്ചു.
പ്രാദേശിക വ്യോമാതിർത്തി അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി ടെഹ്‌റാൻ, ബാഗ്ദാദ്, ബസ്ര എന്നിവിടങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ എമിറേറ്റ്സും നിർത്തിവെച്ചു. ഇറാൻ, ഇറാഖ്, ജോർദാൻ എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ എയർ അറേബ്യയും നിർത്തയിട്ടുണ്ട്. നിരവധി യുഎസ്, യൂറോപ്യൻ വിമാനക്കമ്പനികൾ ഗൾഫ് മേഖലയിലേക്കുള്ള സർവ്വീസുകൾ നിർത്തിവെച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഗൾഫ് എയർഹബ്ബുകളിൽ ഉണ്ടാകുന്ന ഏറ്റവും വലിയ തടസമാണിത്.
ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികൾ റീഫണ്ടും സൗജന്യയാത്രയുമൊക്കെ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും യാത്ര സംബന്ധിച്ച ആശങ്കയിൽ തന്നെയാണ് പല യാതക്കാരും. ഈ സാഹചര്യത്തിൽ നിങ്ങളുടെ വിമാന സർവ്വീസിനെ ബാധിച്ചാൽ പണനഷ്ടം ഒഴിവാക്കാനായി എന്തൊക്കെ നടപടികളാണ് കൈക്കൊള്ളേണ്ടതെന്ന് വിശദമായി നോക്കാം
നിങ്ങൾ ബുക്ക് ചെയ്ത് സർവ്വീസ് കാൻസൽ ആയെന്ന് അറിഞ്ഞാൽ ആ വിവരം വിമാനക്കമ്പനികൾ അറിയിക്കും മുൻപ് ടിക്കറ്റുകൾ കാൻലൽ ചെയ്യാതിരിക്കുക. കമ്പനിയിൽ നിന്നും ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ലഭിക്കാനായി കാത്തിരിക്കുക. ഇത് റീഫണ്ട് മുഴുവനായി ലഭിക്കാനും റീബുക്കിംഗ് അല്ലെങ്കിൽ ട്രാവൽ ക്രെഡിറ്റ് പോലുള്ള കാര്യങ്ങൾ ഉറപ്പാക്കാനും സഹായിക്കും.
യാത്ര പുറപ്പെടുന്നതിന് മുൻപ് നേരിട്ട് എയർലൈനുമായി ബന്ധപ്പെട്ട് സർവ്വീസ് സംബന്ധിച്ച് ഉറപ്പാക്കുക
തത്സമയ അറിയിപ്പുകൾ ലഭിക്കുന്നതിന് ബുക്കിങ്, കോൺടാക്ട് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുക
യാത്രക്കാർ എയർലൈനുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഫ്ലൈറ്റ് ട്രാക്കർമാർ (FlightAware.com, FlightRadar24) ഉപയോഗിച്ച് റിയൽ-ടൈം അപ്ഡേറ്റുകൾ പരിശോധിക്കാം.
-
യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു; യുഎഇയിലേക്ക് 80000 കിലോ ചരക്കുകള്‍ പറന്നെത്തി, ഇനിയും വരും -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം












Click it and Unblock the Notifications