പ്രവാസികളെ 50000 വരെ പോക്കറ്റില്‍ കിടക്കും, വന്‍ ലാഭം: യുഎഇ യാത്രയ്ക്ക് ഇറങ്ങുന്നതിന് മുമ്പ് ചെയ്യണ്ടത്
വേനലവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യുഇയിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയിരിക്കുകയാണ് വിമാനക്കമ്പനികൾ. തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പോകണമെങ്കിൽ നിലവിൽ 30,000 മുതൽ 52,000 വരെയാണ് വിവിധ സർവ്വീസുകൾ ഈടാക്കുന്നത്. കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമുള്ള യാത്രക്കും ഏകദേശം സമാന നിരക്ക് തന്നെയാണ് നൽകേണ്ടത്. 10,000 മുതൽ 12,000 വരെയാണ് സാധാരണ നിരക്ക് എന്നിടത്താണ് വിമാനക്കമ്പനികളുടെ ഈ കൊള്ള.
അതേസമയം ടിക്കറ്റ് നിരക്ക് വർധിച്ചതോടെ യാത്രാച്ചെലവ് കുറയ്ക്കാൻ പല വഴികളും യാത്രക്കാർ പയറ്റുന്നുണ്ട്. മുൻകൂട്ടിയുള്ള ബുക്കിംഗിലൂടേയും ബദൽ റൂട്ടുകളിലൂടെയും ഗ്രൂപ്പ് ടിക്കറ്റുകളിലൂടെയും 1,100 ദിർഹം വരെയാണ് പലരും ലാഭിക്കുന്നത്.

ഒന്നിച്ചുള്ള ബുക്കിംഗിന് വൻ ലാഭം
മുൻകൂട്ടി ബുക്ക് ചെയ്തില്ലെങ്കിൽ ഓഗസ്റ്റ് 25 ന് ശേഷം ബുക്ക് ചെയ്യുന്നതായിരിക്കും ഉചിതം എന്നാണ് ഏജന്റുമാർ പറയുന്നത്. 13 പേരടങ്ങുന്ന കുടുംബത്തിന് വേണ്ടി ഒരുമിച്ച് ടിക്കറ്റെടുത്തതിനാൽ ട്രാവൽ ഏജന്റുമാർ ഇളവ് നൽകിയെന്ന് പറയുകയാണ് ഷാർജ നിവാസിയായ സീഷാൻ സയ്യിദ് ' കുടുംബത്തിലൊരു വിവാഹം ഉണ്ടായിരുന്നതിനാൽ അത് കഴിഞ്ഞായിരുന്നു ടിക്കറ്റുകൾ ബുക്ക് ചെയ്തത്. ഓഗസ്റ്റ് 13 ന് തന്നെ ബുക്ക് ചെയ്തു. മംഗലാപുരത്തു നിന്നുള്ള ടിക്കറ്റിന് ഒരാൾക്ക് 1,600 ദിർഹമായിരുന്നു നിരക്ക്.
വലിയൊരു സംഘമായതുകൊണ്ട് യാത്രാ ഏജന്റ് ഒരു പ്രത്യേക ഗ്രൂപ്പ് നിരക്ക് വാഗ്ദാനം ചെയ്തു. 10% കിഴിവാണ് പ്രതീക്ഷിച്ചതെങ്കിലും 13% ലഭിച്ചു. അതായത് 2700 ദിർഹം വരെ ലാഭത്തിൽ ടിക്കറ്റ് ലഭിച്ചു', സീഷാനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
അധികം യാത്ര ചെയ്താലെന്താ, നിരക്ക് കുറഞ്ഞില്ലേ
ദൂരയെുള്ള എയർപോർട്ടാണെങ്കിലും ടിക്കറ്റ് നിരക്ക് കുറവാണെങ്കിൽ അത്രയും ദൂരം യാത്ര ചെയ്യാൻ മടിക്കേണ്ടെന്ന് പറയുകയാണ് കോലാപ്പൂർ സ്വദേശിയായ യുവാവ് . ഇദ്ദേഹം സാധാരണയായി വീട്ടിൽ നിന്നും ആറ് മണിക്കൂർ ദൂരെയുള്ള ഗോവ എയർപോർട്ടിൽ നിന്നാണ് യുഎഇയിലേക്ക് തിരിക്കാറുള്ളത്. എന്നാൽ ഇത്തവണ ഗോവയിൽ നിന്ന് നാല് ടിക്കറ്റുകൾക്ക് 8,500 ദിർഹത്തിന് മുകളിലാണ് ചെലവ് വരുന്നത്. അതേസമയം മുംബൈയിൽ നിന്നും 6,200 ദിർഹം മാത്രമാണ് നിരക്ക്. ഇതോടെ മുംബൈ എയർപോർട്ടാണ് ഇദ്ദേഹം തിരഞ്ഞെടുത്തത്. വീട്ടിൽ നിന്നും മുംബൈയിലേക്ക് 11 മണിക്കൂർ യാത്ര വേണ്ടിവന്നെങ്കിലും കുടുംബത്തിന് 2,300 ദിർഹം ലാഭിക്കാൻ സാധിച്ചതിന്റെ സമാധാനം അദ്ദേഹം പങ്കുവെച്ചു.
എമിറേറ്റുകൾ മാറ്റി പിടിച്ച് ചിലർ
ചൈന്നയിൽ നിന്നും ദുബായിലേക്ക് പോകണമെങ്കിൽ 1350 രൂപ ദിർഹമാണ് ചെലവ് വരുന്നത്. ഈ സാഹചര്യത്തിൽ ദുബായ് പോകുന്നതിന് പകരം 950 ദിർഹത്തിന് റാസൽഖൈമ എയർപോർട്ടാണ് താൻ കുടുംബത്തിന് വേണ്ടി തിരഞ്ഞെടുത്തതെന്ന് പറയുകയാണ്
അർജാനിൽ താമസിക്കുന്ന ലോജിസ്റ്റിക്സ് വിദഗ്ദ്ധനായ ഫർഹാൻ . ദുബായിൽ നിന്നും രണ്ട് മണിക്കൂർ ദൂരമേ റാസൽഖൈമയിലേക്ക് ഉള്ളൂ. എന്നിരുന്നാലും അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും കുടുംബത്തെ താൻ തന്നെ കൂട്ടിക്കൊണ്ടുവരുമെന്നും ഫർഹാൻ പറഞ്ഞു.
ക്രെഡിറ്റ് കാർഡ് ഓഫറുകളും
യാത്രാചെലവുകൾ കുറയ്ക്കാൻ ചിലർ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുകയും ക്യാഷ് ബാക്ക് ലഭിക്കുമ്പോൾ അത് മറ്റ് ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. മുൻപ് നടത്തിയ വിമാനയാത്രകളിൽ നിന്ന് ലഭിക്കുന്ന ലോയൽറ്റി മൈലുകൾ ഉപയോഗിച്ചും ടിക്കറ്റ് നിരക്കുകൾ കുറയുമ്പോൾ ലഭിക്കുന്ന അലർട്ടുകൾ പ്രയോജനപ്പെടുത്തിയും യാത്രാ ചിലവ് കുറക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്.












Click it and Unblock the Notifications