Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ചാർ, കൊപ്ര, വെളിച്ചെണ്ണ, നെയ് ഇവയൊന്നും യുഎഇയിലേക്ക് കൊണ്ടുപോയിക്കൂടെ? അറിയണം ഇക്കാര്യങ്ങൾ ,ഇല്ലെങ്കിൽ പണി

വിദേശ രാജ്യങ്ങളിലേക്ക് യാത്ര പോകുന്നതിന് മുൻപ് നിരോധിത വസ്തുക്കളുടെ പട്ടിക പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യത്തിൽ മറ്റ് രാജ്യങ്ങളിലെന്നപോലെ യു എ ഇയിലും കർശന നിയമങ്ങളുണ്ട്. ചില ഭക്ഷണസാധനങ്ങൾ, ഇ-സിഗരറ്റുകൾ, മരുന്നുകൾ എന്നിവ കൊണ്ടുവരാൻ യു എ ഇയിൽ നിയമം അനുവധിക്കുന്നില്ല. കൂടാതെ, ബാറ്ററികൾ, പവർ ബാങ്കുകൾ, ഡ്രോണുകൾ, തീപിടിക്കുന്ന വസ്തുക്കൾ എന്നിവയ്ക്ക് എയർലൈനുകളും യു എ ഇ വ്യോമയാന അധികൃതരും കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

വേനലവധിക്ക് നാട്ടിലേക്ക് മടങ്ങിയവർ യു എ ഇയിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിലായിരിക്കും ഇപ്പോൾ. സ്വാഭാവികമായും എന്തൊക്കെ നാട്ടിൽ നിന്നും കൊണ്ടുവരാം , കൊണ്ടുവരാൻ പാടില്ല എന്ന കാര്യത്തിൽ പലർക്കും ആശങ്ക കാണാം. ചില സാധനങ്ങൾ ചെക്ക്ഡ് ബാഗേജിൽ അനുവദനീയമാണെങ്കിലും, കൈവശം കൊണ്ടുപോകുന്ന ലഗേജിൽ അവ അനുവദനീയമല്ല. അങ്ങനെ നിയന്ത്രണമുള്ള സാധനങ്ങൾ കൊണ്ടുപോയാൽ അത് തീർച്ചയായും നിങ്ങളുടെ യാത്രയെ ബാധിക്കും. എന്തായാലും ഇക്കാര്യത്തിലുള്ള ആശങ്കൾ ഇനി ഒഴിവാക്കാം. എന്തിനൊക്കെയാണ് നിയന്ത്രണങ്ങൾ ഉള്ളത്, ഏതൊക്കെയാണ് ചെക്കിൻ ബാഗിനും കൈയ്യിലുള്ള ബാഗിലും അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കാം

flight1-1754650247

കൊപ്ര (ഉണങ്ങിയ തേങ്ങ)- കൊണ്ടുവരാനേ സാധിക്കില്ല.

തേങ്ങ ചിരകിയത് (ഉണങ്ങിയ തേങ്ങ) - കൊണ്ടുവരുന്നതിന് അനുമതി ഇല്ല.

നാട്ടിൽ നിന്ന് പോകുമ്പോൾ ആവശ്യമുള്ള കറിപ്പൊടികൾ പൊടിച്ച് കൊണ്ട് പോകുന്നത് നമ്മുടെ പതിവാണ്. എന്നിരുന്നാലും ഇക്കാര്യത്തിലും ശ്രദ്ധ വേണം. മുളക് ഉൾപ്പെടെ പൊടിരൂപത്തിലുള്ളതോ അല്ലാത്തതോ ആയ എല്ലാ മസാലകളും - കൈവശം വെക്കുന്നതിന് നിയമം അനുവധിക്കുന്നില്ല. മറിച്ച് ചെക്ക്-ഇൻ ബാഗിൽ അനുവദിക്കും

ഉണക്ക തേങ്ങ അനുവദിക്കില്ലെങ്കിലും തേങ്ങയ്ക്ക് അനുമതി ഉണ്ട്. എന്നാൽ അത് കൈവശം വെക്കരുത്, ചെക്ക്-ഇൻ ബാഗിൽ മാത്രമായിരിക്കും അനുവദിക്കിക. അതേസമയം തേങ്ങ ചിരകിയത് (പച്ച തേങ്ങ) നിങ്ങൾക്ക് കൈവശവും ചെക്ക്-ഇൻ ബാഗിലും കൊണ്ടുവരാൻ സാധിക്കും.

നെയ്യ്/പാചക എണ്ണ എന്നിവ രണ്ടിലും അനുവദനീയമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ കാബിൻ ബാഗേജിൽ എൽ എ ജി നിയമങ്ങൾ കർശനമായി പാലിച്ച് വേണം കൊണ്ടുവരാൻ. ചെക്ക്ഡ് ബാഗേജിൽ ഒരു യാത്രക്കാരന് 5 കിലോ/ലിറ്റർ എന്ന അളവിൽ പരിമിതപ്പെടുത്തിയിരിക്കുന്നു.

അച്ചാർ - രണ്ടിലും അനുവദനീയമാണ്. എന്നാൽ എല്ലാ അച്ചാറ് പോലെയുമുല്ല മുളക് അച്ചാർ. ഇവ ചെക്ക്-ഇൻ ബാഗേജിൽ മാത്രമേ അനുവദിക്കൂ.

യു എ ഇയിലേക്ക് വ്യക്തിഗത ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്. പാകം ചെയ്ത ഭക്ഷണങ്ങളും പാൻ (വെറ്റില) പോലുള്ള ഉത്പന്നങ്ങളും രാജ്യത്തേക്ക് കൊണ്ടുവരാൻ അനുവാദമില്ല.

മരുന്നുകളുടെ കാര്യത്തിലുള്ള നിയന്ത്രണങ്ങൾ ഇങ്ങനെ

'നിയന്ത്രിത മരുന്നുകൾ' യു എ ഇയിലേക്ക് കൊണ്ടുവരുന്ന എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് മുമ്പ് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ (MoHAP) വെബ്സൈറ്റ് വഴി അനുമതിക്കായി അപേക്ഷിക്കണം.

അതിനായി ആദ്യം നിങ്ങളുടെ മരുന്ന് മരുന്ന് നിയന്ത്രിത വിഭാഗത്തിൽപ്പെട്ടതാണോ എന്ന് ഡോക്ടറുമായി സംസാരിച്ച് ഉറപ്പാക്കുക. യുഎഇയിലേക്ക് കൊണ്ടുവരുന്ന മരുന്നിന്റെ അളവ് രേഖപ്പെടുത്തിയ കുറിപ്പടിയും കൈവശം കരുതണം.
മറ്റെല്ലാ മരുന്നുകൾക്കും മുൻകൂർ അനുമതി ആവശ്യമില്ല.

യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് രാജ്യത്തേക്ക് കൊണ്ടുവരാൻ കഴിയുന്നതും കഴിയാത്തതുമായ മരുന്നുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. ഇത് സംബന്ധിച്ച് ആശങ്ക ഉണ്ടെങ്കിൽ ഏറ്റവും അടുത്തുള്ള യു എ ഇ എംബസിയെയോ കോൺസുലേറ്റുകളുമായോ ബന്ധപ്പെടാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+