Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചുവേളിയിൽ നിന്ന് വണ്ടി കേറാം, ഗോവയും രാജസ്ഥാനും കണ്ടു മടങ്ങാം ; 11 ദിവസത്തെ അടിപൊളി യാത്ര

ട്രെയിൻ യാത്രകൾ വ്യത്യസ്തമാകുന്നത് അവ നൽകുന്ന അനുഭവങ്ങൾകൊണ്ടു കൂടിയാണ്. വൈവിധ്യമാർന്ന ഇന്ത്യൻ സംസ്ക്കാരങ്ങളെ തൊട്ടറിയാൻ ഈ യാത്രകളിലും മികച്ച മറ്റൊരു മാർ​ഗമില്ലെന്ന് തന്നെ പറയാം. ചെന്നെത്തിപ്പെടുന്ന നാടുകളോളം തന്നെ കൂടെ യാത്ര ചെയ്യുന്ന വ്യത്യസത ഭാക്ഷകളും, രുചികളും എല്ലാം നമ്മെ സ്വാധീനിക്കും. ഇത്തരം വ്യത്യസ്ത യാത്രകൾക്കായി മികച്ച അവസരങ്ങളൊരുക്കുകയാണ് രാജ്യത്തെ സ്വകാര്യ റെയില്‍ ടൂര്‍ ഏജന്‍സിയായ ഉല റെയില്‍.

സഞ്ചാരികളുടെ ഏറ്റവും വലിയ ആകർഷണങ്ങളായ ​ഗോവയും രാജസ്ഥാനും സന്ദർശിക്കാനുള്ള അവസരമാണ് ഉല പുതുതായി അവതരിപ്പിക്കുന്ന പക്കേജ്. അതോടൊപ്പം സ്റ്റാച്യു ഓഫ് യൂണിറ്റിയും സന്ദർശിക്കാം. റോയല്‍ രാജസ്ഥാന്‍ വിത്ത് ഗോവ ആന്‍ഡ് സ്റ്റാച്യു ഓഫ് ലിബര്‍ട്ടി എന്ന പാക്കേജിനെക്കുറിച്ച് കൂടുതലറിയാം.

tourpackage

ഒന്നര ആഴ്ച സമയമാണ് ഈ ചെറിയ ഭാരത പര്യടനത്തിനായി നിങ്ങൾ മാറ്റി വെയ്ക്കേണ്ടത്. നവംബര്‍ 16ന് കൊച്ചുവേളിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര 11 രാത്രിയും 12 പകലും പിന്നിട്ട് 27ന് തിരിച്ച് തിരുവനന്തപുരത്തെത്തും. കോച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ സ്റ്റേഷനുകളിൽ നിന്ന് നിങ്ങൾ ട്രെയിൻ കേറാവുന്നതാണ്. നേരത്ത് ബുക്ക് ചെയ്യണമെന്ന് മാത്രം. നവംബർ 16 ന് രാത്രി 10 മണിയോടെ ട്രെയിൻ ​ഗോവയിലെത്തെും സെ കത്രീഡല്‍, കാലാഗുട്ട ബീച്ച്, ബാഗാ ബീച്ച് എന്നിവ സന്ദര്‍ശിച്ച ശേഷം 17 ന് രാത്രി ഗോവ വിടും.

രണ്ട് ദിവസം പിന്നിട്ട് 19 ന് രാസ്ഥാനിലെ ജോധ്പൂരിലെത്തും. 19 മുതൽ 22 വരെ രാജാസ്ഥാനിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർക്കും. ഇവിടെ ഉമൈദ് ഭവന്‍ മ്യൂസിയം, ജസ്വന്ത് താഡാ, മെഹ്‌റാന്‍ഗഡ് കോട്ട, ജയ്‌സാല്‍മീര്‍ കോട്ട, ജെയ്ന്‍ ടെംപിള്‍, പത്വോണ്‍ കി ഹവോലി, മരുഭൂമിയും ജയ്പൂർ, അജ്മീരിലെ ദര്‍ഗ, ഉദയ്പൂരിലെ സിറ്റി പാലസ് ജഗ്ദീഷ് ക്ഷേത്രം ഇവയെല്ലാം സന്ദർശിക്കും. പ്രതാപ് മെമ്മോറിയലും കണ്ട ശേഷമാണ് രാജസ്ഥാനിൽ നിന്ന് യാത്ര തുടരുക.

25 നാണ് ഏകതാനഗറില്‍ എത്തുന്നത്. അന്ന് മുഴുവന്‍ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ ചിലവഴിക്കും. വൈകിട്ട് മടക്കയാത്ര ആരംഭിക്കും. 27 ന് രാവിലെ നാലിന് മംഗലാപുരത്തും എറണാകുളം, കോട്ടയം, കൊല്ലം വഴി രാത്രി 8.30 ന് തിരുവനന്തപുരത്തും എത്തും.

ഫസ്റ്റ് എസി (52,200 രൂപ), സെക്കന്‍ഡ് എസി(44,800), തേര്‍ഡ് എസി(32,250), സ്ലീപ്പര്‍ (21,600) എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ടിക്കറ്റുകളാണ് ബുക്ക് ചെയ്യാൻ സാധിക്കുക. താമസം കൂടാതെ പൊതുവായ ഭക്ഷണം, ഹോട്ടല്‍ താമസങ്ങള്‍ എന്നിവയും ടിക്കറ്റിന്റെ ഭാഗമായിട്ടുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങിനും ഉല റെയില്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+