നട്ടുച്ചയ്ക്കും കോടമഞ്ഞ്, കൊടും വേനലിലും സഞ്ചാരികളെ ആകർഷിച്ച് ഉറിതൂക്കിമല, അതിമനോഹര കാഴ്ചകളും
കേരളം കൊടും ചൂട് കൊണ്ട് ചുട്ടുപൊള്ളുകയാണ്. വരും ദിവസങ്ങളിലും ചൂട് കൂടുമെന്ന് തന്നെയാണ് മുന്നറിയിപ്പ്. എന്നിരുന്നാലും യാത്ര പോകാതെ വീട്ടിൽ കുത്തിയിരിക്കാനാകുമോ അല്ലേ? അവധി ദിനങ്ങൾ ഏറ്റവും സന്തോഷകരമായി ആഘോഷണമെങ്കിൽ എവിടെയെങ്കിലും പോകാതെ തരമില്ല. എന്നാൽ ഈ ചൂട്ടിൽ എവിടെ പോകാനാണ് എന്നാണ് ആലോചിക്കുന്നതെങ്കിൽ അതിനുള്ള ഉത്തരമാണ് കോഴിക്കോടെ ഉറിതൂക്കി മല. കൊടും വേനലിലും മഞ്ഞ് മൂടിയ കാഴ്ചകളാണ് സഞ്ചാരികളെ ഉറിതൂക്കിമലയിലേക്ക് ആകർഷിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ സാഹസിക ലക്ഷ്യസ്ഥാനമായ ഉറിതൂക്കിമല സമുദ്രനിരപ്പിൽ നിന്നും 2000ത്തോളം അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇടയ്ക്കിടെ വന്ന് മറഞ്ഞ് പോകുന്ന കോടമഞ്ഞും ഉയരംകൂടിയ കുന്നുകളും പാറക്കൂട്ടങ്ങളും നീർച്ചാലുകളും അരുവികളും പുൽമേടുകളുമെല്ലാമാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്.

ശത്രുവിൽ നിന്നും ഒളിവിൽ കഴിയാൻ പഴശിരാജാവ് പണ്ട് ഇവിടെ എത്തിയെന്നൊരു ചരിത്രമുണ്ട് ഉറിതൂക്കിമലയ്ക്ക്. ഇവിടെ മലയിൽ ഒരുപാട് പാമ്പുകൾ ഉണ്ടായിരുന്നതിനാൽ ഭക്ഷണം ഉറിയിൽ തൂക്കിയിട്ടിരുന്നുവെന്നും അങ്ങനെ ഉറിതൂക്കിയിട്ട മല ഉറിതൂക്കിമല ആയെന്നും വിശ്വസിക്കപ്പെടുന്നുണ്ട്.
കേൾക്കുമ്പോൾ വളരെ എളുപ്പത്തിൽ മലയിലേക്ക് കയറി പോകാമെന്ന് കരുതുമെങ്കിലും വിചാരിക്കുന്ന അത്ര എളുപ്പമല്ല ഇവിടേക്കുള്ള ട്രക്കിങ്. കയറ്റത്തിലെ പാറകളുടെ അടിവശത്ത് അഗാധമായ ഗർത്തമാണ്. അതുകൊണ്ട് തന്നെ കാൽ ഒന്ന് തെറ്റിയാൽ ആ ഗർത്തിലേക്ക് പോകും.
പക്ഷേ കയറി മുകളിൽ ചെന്നാൽ ഒരിക്കലും നിരാശരാകില്ല കേട്ടോ. കോഴിക്കോടിന്‌റേയും കണ്ണൂരിന്റേയുമെല്ലാം രസകരമായ ആകാശക്കാഴ്ചകൾ നിങ്ങൾക്ക് ഉറിതൂക്കിമലയിൽ നിന്ന് ആസ്വദിക്കാനാകും. ദിവസം മുഴുവൻ മലയിൽ ഇരുന്നാൽ പോലും യാതൊരു മുഷിപ്പും അനുഭവിപ്പിക്കാതെ കുളിരുള്ള കാറ്റ് നിങ്ങളെ തഴുകിക്കൊണ്ടേയിരിക്കും. രാത്രികാലങ്ങളിൽ ഇവിടെ നിന്നുള്ള കാഴ്ചകൾ അതിമനോഹരണമാണെന്നും സഞ്ചാരികൾ പറയുന്നു.
ആദ്യമൊക്കെ യുവാക്കളായിരുന്നു പതിവായി ഇവിടേക്ക് എത്തിക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ കൂടുംബമായും കൂട്ടമായുമെല്ലാം സഞ്ചാരികൾ ഉറിതൂക്കിമലയിലേക്ക് ഒഴുകി തുടങ്ങി.
കുറ്റ്യാടിയിൽ നിന്നും 14 കിലോമീറ്ററോളം ദൂരെയാണ് ഉറിതൂക്കിമലയുള്ളത്. കുറ്റ്യാടി അല്ലെങ്കിൽ നാദാപുരം വഴി കക്കട്ടിൽ എന്ന സ്ഥലത്തെത്തി ഇവിടുന്ന് കൈവേലി വഴി പത്ത് കിലോമീറ്റർ പോയാൽ ഉറിതൂക്കിമലയിൽ എത്താം. നാദാപുരം ഭാഗത്തുനിന്ന് വരുമ്പോള്‍ ഏകദേശം 22 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കാനുള്ളത്.
കുറ്റ്യാടിയിൽ 14 കിലോമീറ്ററോളം സഞ്ചാരിച്ചാൽ ഉറിതൂക്കിമലയിൽ എത്താൻ സാധിക്കും. കുറ്റ്യാടി അല്ലെങ്കിൽ നാദാപുരം വഴി കക്കട്ടിൽ എന്ന സ്ഥലത്തെത്തി ഇവിടുന്ന് കൈവേലിയിലെത്തി കരിങ്ങാട് വഴിയാണ് എത്തിച്ചേരേണ്ടത്. നാദാപുരം ഭാഗത്തുനിന്ന് വരുമ്പോള്‍ ഏകദേശം 22 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കാനുള്ളത്. മുള്ളമ്പത്ത് നിന്ന് ഇരുമ്പന്തടത്തിലൂടെ എടോനയിലെത്തി ആറ് കിമി കുത്തനെ കയറ്റം കയറിയും ഇവിടേക്ക് സഞ്ചാരികൾ എത്താൻ സാധിക്കും.












Click it and Unblock the Notifications