ഉത്തരാഖണ്ഡിലെ സ്വർഗ്ഗഭൂമികൾ... സ്പെഷ്യൽ യാത്ര കേരളത്തിൽ നിന്ന്, കുറഞ്ഞ ചെലവിൽ നാട് കണ്ടുവരാം
ദേവഭൂമിയെന്ന് വിളിക്കുന്ന ഇടമാണ് ഉത്തരാഖണ്ഡ്, എല്ലാ സഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടം. മഞ്ഞും മലനിരകളും പർവ്വതങ്ങളും നദിയും താഴ്വരകളും ചേരുന്ന ഇവിടെ പോയാൽ മടങ്ങി വരാനേ തോന്നില്ല. ഭീംതാലും നൈനിറ്റാളും അൽമോറയും റാണിഖേതും ഉൾപ്പെടുന്ന ഉത്തരാഖണ്ഡിന്‍റെ കാഴ്ചകളിലേക്ക് ഒരു യാത്ര പോയാലോ. കൊച്ചുവേളിയില്‍ നിന്ന് ഭാരത് ഗൗരവ് മാനസ്ഖണ്ഡ് എക്സ്പ്രസിലാണ് ഈ യാത്ര. ജൂലൈ 12 നാണ് പാക്കേജ് ആരംഭിക്കുന്നത് .വിശദമായി അറിയാം
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 6.15 ഓടെയാണ് യാത്ര ആരംഭിക്കുക. 14 ന് ഉത്തരാഖണ്ഡിലെത്തും. കാത്ഗോഡം റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ ഇറങ്ങുക. ഉച്ചഭക്ഷണം കഴിഞ്ഞാൽ ഇവിടെ നിന്ന് നേരെ ഭീംതാൽ തടാകത്തിലേക്ക്.ഭീംതാലിലെ ഹോട്ടിലിൽ തന്നെയാണ് അന്ന് താമസം ഒരുക്കിയിരിക്കുന്നത്. 15 ന് രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം ഭീംതാലിൽ നിന്നും നേരെ നൈനിറ്റാളിലേക്ക് തിരിക്കും. ആദ്യം നൈനാദേവി ക്ഷേത്രം സന്ദർശിക്കും. അവിടെ തടാകത്തിൽ ബോട്ടിങ് നടത്താം. അതുകഴിഞ്ഞ് ഭീംതാലിലേക്ക് മടങ്ങിയെത്തും. രാത്രി ഭക്ഷണവും താമസവും ഭീംതാലിൽ തന്നെയാണ്.

16 ന് കൈഞ്ചി ധാം - ബാബ നീം കരോളി ക്ഷേത്രം വഴി അൽമോറയിലേക്ക് പോകും. കാസർദേവി ക്ഷേത്രമാണ് ഇവിടെ കാണാനുള്ളത്. ആറാം ദിവസത്തിലെ ആദ്യ സ്ഥലം നന്ദാദേവി ക്ഷേത്രമാണ്. അന്ന് തന്നെ ഗോലു ചിതായ് ക്ഷേത്രവും സന്ദർശിക്കും..18 ന് പ്രഭാത ഭക്ഷണത്തിന് ശേഷം കതർമാൽ സൂര്യക്ഷേത്രത്തിലേക്ക്. അവിടെ നിന്ന് കൗസിനേയിലേക്കും പോകും.രാത്രി താമസവും കൗസാനിയിലാണ്.
19 ന് രാവിലെ ബൈദിനാഥ് ക്ഷേത്രം, ഭാഗേശ്വർ ക്ഷേത്രം എന്നിവ സന്ദർശിക്കും. യാത്രയുടെ അവസാന ദിവസമായ 20 ന് റാണിഖേതിലേക്കായിരിക്കും യാത്ര. . . കൗസാനിയിൽ നിന്നും 60 കിമി ദൂരം റാണിഖേതിലേക്കുണ്ട്. ഉച്ചയോടു കൂടി ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ച് തിരികെ നാട്ടിലേക്ക്. ജൂലൈ 23 ന് പുലർച്ചയോടെ നാട്ടിൽ തിരിച്ചെത്തു.
ആകെ 300 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. സ്റ്റാൻഡേർഡ് ക്ലാസിൽ ഒരാൾക്ക് 28,020 രൂപയും ഡീലക്സിൽ 35,340 രൂപയുമാണ് പാക്കേജ് തുക. കൂടുതൽ വിവരങ്ങൾക്ക് 0484 2382991 Mob: 8287932064, 8287932082, 8287932117.












Click it and Unblock the Notifications