വാഗമൺ, അഞ്ചുരുളി, മലക്കപ്പാറ..ഒക്ടോബറിൽ കുറഞ്ഞ ചെലവിൽ കൂടുതൽ പാക്കേജുകളുമായി കെഎസ്ആർടിസി..ക
മലപ്പുറം: പൊതുഅവധി ധാരാളം ഉള്ള മാസമാണ് ഒക്ടോബർ. ഇപ്പോഴേ അവധി മുന്നിൽ കണ്ട് പലരും യാത്ര പ്ലാൻ ചെയ്ത് തുടങ്ങിയിട്ടുണ്ടാകും. ചെലവ് കുറഞ്ഞ പാക്കേജുകളാണ് നിങ്ങൾ പ്ലാൻ ചെയ്യുന്നതെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ട. മലപ്പുറം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ് യാത്ര ഒരുക്കുന്നത്. 7 മുതൽ 29 വരെ വിവിധ സ്ഥലങ്ങളിലേക്കായി 14 യാത്ര പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
മൂന്നാർ പാക്കേജ്
7, 14 , 21, 28 ദിവസങ്ങളിലാണ് മൂന്നാറേക്ക് പാക്കേജുകൾ ഉണ്ട്. മൂന്നാറേക്ക് രണ്ട് ദിവസത്തേക്കാണ് യാത്ര.ഒന്നാം ദിവസം തട്ടേക്കാട്, കുട്ടമ്പുഴ,മാമലക്കണ്ടം,കൊരങ്ങാടി, മാങ്കുളം,ആനക്കുളം, ലക്ഷ്മി എസ്റ്റേറ്റ്, വഴിയാണ് മൂന്നാറിലേക്ക് എത്തുക. അന്ന് രാത്രി കെ എസ് ആർ ടി സിയുടെ സ്ലീപ്പർ ബസിലാണ് താമസ സൗകര്യം. രണ്ടാം ദിവസം ടീ മ്യൂസിയം, മാട്ടുപെട്ടി ഡാം, ഫോറെസ്റ്റ് ഫ്ലവർ ഗാർഡൻ,ഗവണ്മെന്റ് ബോട്ടാണി ക്കൽ ഗാർഡൻ, സിഗ്നൽ പോയിന്റ്, ലോക്ക് ഹാർട്ട് വ്യൂ പോയിന്റ്,ഗ്യാപ് റോഡ് വ്യൂ,മലൈകല്ലൻ കേവ്, പെരിയ കനാൽ വാട്ടർ ഫാൾസ്, ഓറഞ്ച് ഫാം,ആനയിറങ്ങൽഡാം വ്യൂ എന്നിവയാണ് മറ്റ് സ്ഥലങ്ങൾ.

അതിരപ്പള്ളി, മലക്കപ്പാറ പാക്കേജ്- ഒക്ടോബർ 7,8,15,22,29 ദിവസങ്ങളിലാണ് യാത്ര. . മലപ്പുറത്ത് നിന്നും രാവിലെ പുറപ്പെട്ട് ഒറ്റ ദിവസത്തിൽ പൂർത്തിയക്കുന്ന രീതിയിലാണ് യാത്ര. പുലർച്ചെ നാല് മണിയോടെയാണ് ബസ് പുറപ്പെടുക. അതിരപ്പിള്ളി വെള്ളച്ചാട്ടമാണ് ആദ്യ കാഴ്ച. മലക്കപ്പാറ, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം, റിസർവോയർ, ആനക്കയം പാലം , വാൽവ് ഹൗസ് , പെൻസ്റ്റോക്ക് നെല്ലിക്കുന്ന് ഷോളയാർ ഡാം എന്നിങ്ങനെയാണ് പാക്കേജിൽ പോകാൻ സാധിക്കുക.
സൈലന്റ് വാലി, കാഞ്ഞിരപ്പുഴ എന്നീ സ്ഥവങ്ങളിലേക്കാണ് ഒക്ടോബർ 11 ന് യാത്ര പോകുക. ഒക്ടോബർ 15 നും ഇതേ പാക്കേജിന് പോകാനാകും.
ഒക്ടോബർ 22 ന് വാഗമൺ, അഞ്ചുരുളി,
രാമക്കൽമേഡ്, ചതുരംഗപ്പാറ എന്നീ സ്ഥലങ്ങളിലേക്കാണ് പാക്കേജ്. മലപ്പുറത്ത് നിന്ന് ഒറ്റ യാത്രമാണ് വാഗമണ്ണിലേക്ക് ഉള്ളത്.
ഒക്ടോബർ 23-കാഞ്ഞിരപ്പുഴ ഡാം, പാലക്കാട് കോട്ട, മലമ്പുഴ ഡാം,
ഒക്ടോബർ 24 തൃശൂർ, കൊച്ചി എന്നിങ്ങനേയും പാക്കേജുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ജില്ലാ കോ ഓർഡിനേറ്റർ കെ എസ് ആർ ടി സി ബിടിസി മലപ്പുറം 9447203014












Click it and Unblock the Notifications