മഴ പെയ്യുന്ന ഇലവീഴാപൂഞ്ചിറ കണ്ടിട്ടുണ്ടോ? വാഗമണും കണ്ട് മടങ്ങാം; 1500 രൂപയുടെ മഴയാത്ര പാക്കേജ്
ഇന്ത്യയിൽ ഏറ്റവും നന്നായി മഴ ആസ്വദിക്കാൻ പറ്റിയ സ്ഥലം ഏതാണെന്ന് ചോദിച്ചാൽ ചിലർക്ക് അത് ചിറാപുഞ്ചിയായിരിക്കും. ചിലർക്ക് അത് മഹാരാഷ്ട്രയും മാതേരാനുമെല്ലാമാണ്. മറ്റ് ചിലർക്കാകട്ടെ ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയെന്ന് അറിയപ്പെടുന്ന ആഗുംബേയാവും. എന്നാൽ നല്ല മഴ യാത്രകൾ ആസ്വദിക്കണമെങ്കിൽ കേരളം വിടേണ്ടതുണ്ടോ? നമ്മുടെ നാട്ടിൽ അത്തരത്തിലുള്ള സ്ഥലങ്ങളൊന്നും ഇല്ലേ? ഉണ്ടെന്ന് മാത്രമല്ല, നിരവധി എന്ന് കൂടിയായിരിക്കും അതിനുത്തരം.
ഈ മഴയാത്ര ഏറ്റവും രസകരമാക്കാൻ കേരളത്തിൽ തന്നെ പോകാൻ കഴിയുന്ന ചില മികച്ച സ്ഥലങ്ങളെ കുറച്ചും ഇവിടേക്ക് കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ നൽകുന്ന വിവിധ പാക്കേജുകളെ കുറിച്ചുമാണ് ഇന്ന് പറയുന്നത്. വിശദമായി തന്നെ നോക്കാം

കോഴിക്കോട് കെ എസ് ആർ ടി സിയുടേതാണ് പാക്കേജ്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, വാഗമൺ എന്നീ സ്ഥലങ്ങൾ കണ്ടുമടങ്ങാൻ കഴിയുന്ന വിധത്തിലാണ് പാക്കേജ് തയ്യാറായിരിക്കുന്നത്. കോട്ടയം ജില്ലയിലാണ് മനോഹരമായ ഈ മൂന്ന് സ്ഥലങ്ങളും സ്ഥിതി ചെയ്യുന്നത്.
കോട്ടയത്ത് നിന്ന് ഏകദേശം 60 കിലോ മീറ്ററോളം സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയെന്ന മനോഹരമായ സ്ഥലത്തെത്താം. ഈ സ്ഥലത്തിന്റെ പ്രധാന പ്രത്യേകതളിൽ ഒന്ന് ഈ സ്ഥലത്തിന്റെ പേര് തന്നെയാണ്. ഈ പ്രദേശത്ത് വൃക്ഷങ്ങളൊന്നുമില്ല, അതുകൊണ്ടാണ് ഇലവീഴാത്ത ചിറയെന് തരത്തിൽ ഇലവീഴാപൂഞ്ചിറയെന്ന പേര് ലഭിച്ചത്.
ചിത്രങ്ങളിൽ കണ്ട് മറന്നത് പോലുള്ള ഭൂപ്രകൃതിയാണ് ഇലവീഴാപൂഞ്ചിറയുടെ പ്രത്യേകത. മൂന്ന് കൂറ്റന്‍ മലകളായ മണക്കുന്ന്, കടയത്തൂർ മല, തോണിപ്പാറ എന്നീ കുന്നുകൾക്കിടയിലാണ് ഇലവീഴാപൂഞ്ചിറ സ്ഥിതി ചെയ്യുന്നത്. ആകാശവും ഭൂമിയും ഒന്നിചേരുന്ന ഇടം എന്ന് കൂടി ഇലവീഴാപൂഞ്ചിറയെ വിശേഷിപ്പിക്കാം. ഇലവീഴാപൂഞ്ചിറയെന്ന പേരിൽ മലയാളത്തിൽ ഒരു സിനിമ ഇറങ്ങിയിരുന്നു. അതിനുശേഷം ഇവിടേക്ക് സഞ്ചാരികൾ കൂടുതലായി എത്തിത്തുടങ്ങി. ഇപ്പോൾ മഴയത്തും വെയിലത്തുമെല്ലാം സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. എന്നിരുന്നാലും മഴക്കാലത്തിന്റെ തുടക്കത്തിലും മഞ്ഞുകാലത്തുമാണ് ഇവിടേക്ക് വരാൻ ഏറ്റവും ഉചിതമായ സമയം. ഇടക്കുള്ള മഴയും അതിനൊപ്പം കയറി വരുന്ന കോടയും ഏതൊരു സഞ്ചാരിക്കും മനോഹരമായ നിമിഷം സമ്മാനിക്കാൻ പോന്നതാണ്.
ഇല്ലിക്കൽ കല്ല്
സമുദ്രനിരപ്പിൽ നിന്നും 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സാഹസിക സഞ്ചാരികളുടെ പറുദീസയാണ്. മൂന്ന് കല്ലുകൾ ചേർന്ന് ഉണ്ടായതാണ് ഈ ഇല്ലിക്കൽ കല്ല്. മഴക്കാലത്തും മഞ്ഞ് കാലത്തും ഇവിടുത്തെ കാഴ്ചകൾക്ക് പ്രത്യേക ഭംഗിയാണ്. രണ്ട് കാലത്തും കോട നിറഞ്ഞ് നിൽകും. ജീപ്പ് സഫാരിയായി എത്തിയാണ് ഇവിടെ ട്രെക്കിങ് നടത്തേണ്ടത്. ഇങ്ങനെയൊക്കെ ആണെങ്കിലും മഴ കനത്താൽ ഇവിടേക്ക് പ്രവേശം ഉണ്ടാകില്ല.
വാഗമൺ
കോട്ടയം ജില്ലയിലെ ഏറ്റവും മനോഹരമായ പ്രദേശമാണിത്. സാഹസിക സഞ്ചാരികളും വിനോദസഞ്ചാരികളുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഇടം.
ഇനി യാത്ര സമയം അറിയാം
കോഴിക്കോട് കെഎ സ് ആർ ടി സിയിൽ നിന്നും രാത്രി 7 നാണ് പുറപ്പെടുക. രാവിലെ തൊടുപുഴയിൽ എത്തുമ്പോൾ അവിടെ ഫ്രഷ് അപ്പ് സൗകര്യം ഉണ്ടായിരിക്കും (അധിക തുക നൽകണം). മൂന്ന് യാത്രകളും പൂർത്തിയാക്കാൻ ഒരാൾക്ക് വരുന്ന ചെലവ് 1500 രൂപയാണ്(ബസ് ചാർജ് മാത്രം). ഈ യാത്രയ്ക്കായി ഉപയോഗിക്കുന്നത് സൂപ്പർ ഡീലക്സ് (push back seat bus) ആയിരിക്കുമെന്ന് കണ്ടക്ടർ അറിയിച്ചു. അതേസമയം ഭക്ഷണം, എൻട്രി ഫീ എന്നിവ സ്വന്തം നിലയിൽ വഹിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾ്കും 99460668832












Click it and Unblock the Notifications