വാഗമണ്‍, ഇല്ലിക്കൽകല്ല്, ഇലവീഴാപൂഞ്ചിറ, സൈലൻ്റ് വാലി; കുറഞ്ഞ നിരക്കിൽ പോകാം, കെഎസ്ആർടിസി പാക്കേജ്
ക്രിസ്തുമസ് അവധി അടുക്കാറായിട്ടും യാത്രകളൊന്നും പ്ലാൻ ചെയ്തില്ലേ? സമയവും യാത്ര മാർഗവും ബജറ്റുമൊക്കെ പ്ലാൻ ചെയ്ത് വരുമ്പോഴേക്കും അവധി അങ്ങ് തീരും. അതുകൊണ്ട് വളര എളുപ്പത്തിൽ യാത്ര പോകാൻ പോറ്റുന്ന ചില പാക്കേജുകൾ തിരഞ്ഞെടുത്താലോ? കെ എസ് ആർ ടി സി കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി യൂണിറ്റുകൾ ഡിസംബറിൽ നിരവധി പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്. യാത്രകളെ കുറിച്ചും സമയം ,ബജറ്റ് തുടങ്ങിയ വിവരങ്ങളെ കുറച്ചും വിശദമായി തന്നെ നോക്കാം.
ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, വാഗമണ്‍
ഡിസംബർ യാത്ര കളറാക്കണമെങ്കിൽ തിരഞ്ഞെടുക്കാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങളാണ് ഇവ മൂന്നും. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിപ്രദേശമായ വാഗമണിൽ ഇപ്പോൾ തന്നെ കോട മൂടി കഴിഞ്ഞു. ഇവിടുത്ത കോടമൂടി മൊട്ടക്കുന്നും പൈൻകാടുമെല്ലാം സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ്. അതുപോലെ സാഹസികത ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും കാണേണ്ട സ്ഥലമാണ് ഇല്ലിക്കൽകല്ല്. മഞ്ഞ് മൂടിയ ഇല്ലിക്കൽ കല്ലിലേക്കുള്ള ട്രക്കിങ് വേറിട്ട അനുഭവം സമ്മാനിക്കും.കോട്ടയം ജില്ലയിൽ കാണാൻ പറ്റിയ പ്രകൃതിരമണീയമായ സ്ഥലമാണ് ഇലവീഴാപൂഞ്ചിറ.

ഡിസംബര്‍ 12ന് രാത്രി ഏഴുമണിക്കാണ് കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് ഈ യാത്ര പുറപ്പെടുന്നത്. ഈ മൂന്ന് സ്ഥലങ്ങളും സന്ദര്‍ശിച്ച് 15 ന് രാവിലെ ആറുമണിക്ക് തിരിച്ചെത്തും. ഒരാള്‍ക്ക് 4650 രൂപ വരുന്ന പാക്കേജില്‍ ഭക്ഷണവും താമസവും ജീപ്പ് സഫാരിയും ഉള്‍പ്പെടുന്നു.
ഡിസംബര്‍ 12ന് പുറപ്പെടുന്ന കൊല്ലൂര്‍ മൂകാംബിക തീര്‍ഥാടന യാത്രയിലും സീറ്റുകള്‍ ഒഴിവുണ്ട്. മുരുഡേശ്വര്‍, കുടജാദ്രി എന്നിവ ദര്‍ശിച്ച് 14 ന് രാത്രി എട്ട് മണിക്ക് തിരിച്ചെത്തുന്ന വിധമാണ് പാക്കേജ്.
പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നും സംഘടിപ്പിക്കുന്ന സൈലന്റ് വാലി വിനോദയാത്രയിൽ സൈലന്റ് വാലി ട്രക്കിംഗ്, അട്ടപ്പാടി, ഓക്സിവാലി റിസോര്‍ട്ട് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 12 ന് രാത്രി 10 മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് ഡിസംബര്‍ 14 ന് പുലര്‍ച്ചെ തിരിച്ചെത്തുന്ന വിധത്തിലാണ് ക്രമീകരണം. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം.രണ്ടാം ശനിയാഴ്ചയോടനുബന്ധിച്ച് നിലമ്പൂരിലേക്കും വയനാടിലേക്കും എല്ലാ യൂണിറ്റുകളില്‍ നിന്നും യാത്രകള്‍സംഘടിപ്പിക്കുന്നുണ്ട്. അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും കണ്ണൂര്‍: 9497007857, പയ്യന്നൂര്‍: 9495403062, 9745534123, തലശ്ശേരി: 9497879962 നമ്പറുകളില്‍ ബന്ധപ്പെടാം.












Click it and Unblock the Notifications