വാഗമൺ, കുംഭാവുരുട്ടി, അതിരപ്പിള്ളി; 1000 രൂപ മുതൽ പാക്കേജ്..ഈ കെഎസ്ആർടി യാത്ര പൊളിക്കും
കൊല്ലം: മഴയും കെ എസ് ആർ ടി സിയും മലയാളികൾക്കൊരു വികാരമാണ്. മഴ ആസ്വദിച്ച് കെ എസ് ആർ ടി സിയിൽ ഒരു യാത്ര പോകാത്തവർ ഉണ്ടോ അല്ലേ. വീണ്ടും അത്തരമൊരു യാത്ര പോയാലോ? കെ എസ് ആർ ടി സിയുടെ കൊല്ലം ബജറ്റ് സെൽ ആണ് ഇത്തവണ കേരളത്തിലെ മൺസൂൺ യാത്രകൾക്ക് പറ്റിയ ഇടങ്ങളിലേക്ക് പാക്കേജ് ഒരുക്കിയിരിക്കുന്നത്. ഏതൊക്കെയാണ് യാത്രകൾ, പാക്കേജ് തുക എത്രയാണ് തുടങ്ങയ വിവരങ്ങൾ അറിയാം
വാഗമണിലേക്ക് പോക്കാം
കൈയ്യെത്തിപ്പിടിക്കുന്ന അകലത്തിൽ മഴ മേഘങ്ങൾ, മൊട്ടക്കുന്ന് കയറി പോകുമ്പോൾ ഇടയ്ക്ക് വന്ന് കയറുന്ന കോടയും ചാറ്റൽ മഴയും ..കേൾക്കുമ്പോൾ തന്നെ കുളിര് തോന്നുന്നില്ലേ? നേരിട്ട് തന്നെ ഇതൊക്കെ അനുഭവിക്കാൻ വാഗമണിലേക്ക് വിടാം. ഇടുക്കിയുടേയും കോട്ടയത്തിന്റേയും അതിർത്തി പ്രദേശമായ വാഗമൺ സഞ്ചാരികളെ കാത്തിരിക്കുകയാണ്. മഴക്കാലത്ത് ഏറ്റവും കൂടുതൽ പേർ എത്തുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന് കൂടിയാണ് വാഗമൺ.

മൊട്ടക്കുന്ന് മാത്രമല്ല ഇവിടുത്തെ പ്രത്യേകത. പൈൻ ഫോറസ്റ്റ് അഡ്വഞ്ചർ പാർക്ക് എന്നിവയെല്ലാം സഞ്ചാരികൾക്ക് ആസ്വദിക്കാനുള്ള ഇടങ്ങളാണ്. കോടമൂടിയ പൈൻ ഫോറസ്റ്റ് കാണാൻ മാത്രം ഇവിടേക്ക് എത്തുന്ന സഞ്ചാരികൾ ഉണ്ട്. അഡ്വഞ്ചർ പാർക്കിലെ ഹൈലൈറ്റ് ആകട്ടെ ഇവിടുത്തെ ചില്ലുപാലമാണ്. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലാണ് ചില്ലപാലം സ്ഥിതി ചെയ്യുന്നത്. 120 അടി നീളമുള്ള പാലത്തിൽ നിന്ന് നോക്കിയാൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകളുടെ വിദൂര ദൃശ്യങ്ങൾ കാണാൻ സാധിക്കും. ആകാശ ഊഞ്ഞാല്‍, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍, ഫ്രീഫാള്‍, ജൈന്റ് സ്വിങ്, സിപ് ലൈൻ എന്നിവയെല്ലാം ഇവിടെ ഉണ്ട്.
ജൂണ്‍ 15 നാണ് കൊല്ലത്ത് നിന്ന് വാഗണമിലേക്കുള്ള യാത്ര. രാവിലെ അഞ്ചോടെ പുറപ്പെടും. ഈ പാക്കേജിന്റെ ഏറ്റവും വലിയ പ്രത്യേകത വാഗമൺ മാത്രമല്ല കണ്ട് മടങ്ങുകയെന്നതാണ്. വാഗമണിനൊപ്പം സൂയിസൈഡ് പോയിന്റ്, ഇടുക്കിയിലെ തന്നെ മനോഹരമായ ഹിൽ സ്റ്റേഷനായ പരുന്തുംപാറ എന്നീ സ്ഥലങ്ങള്‍ കൂടി സന്ദർശിക്കും. ഉച്ച ഭക്ഷണം ഉള്‍പ്പെടെ 1,020 രൂപയാണ് നിരക്ക് വരുന്നത്.
ജൂൺ 21 ന് കുംഭാവുരുട്ടിയിലേക്ക് പോയാലോ?
കൊല്ലം ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങളിലൊന്നാണ് കുംഭാവുരുട്ടി. വനത്തിന് നടുവിലായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും ഏകദേശം 1 കിമി സഞ്ചരിച്ച് കഴിഞ്ഞാൽ വെള്ളച്ചാട്ടത്തിൽ എത്താം. 250 അടി ഉയരത്തിൽ നിന്നാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. ജൂൺ 21 നാണ് ഇവിടേക്കുള്ള യാത്ര. അന്ന് തന്നെ മെട്രോ വൈബ്സ് യാത്രയും കൊല്ലം കെ എസ് ആർ ടി സി ഒരുക്കിയിട്ടുണ്ട്.
ഇല്ലിക്കൽ കല്ല് കാണാം
മഴയാത്രകളിൽ എല്ലാവരും ഉൾപ്പെടുത്തുന്ന സ്ഥലമാണ് കോട്ടയം ജില്ലയിലെ ഇല്ലിക്കൽ കല്ല്. സാഹസിക സഞ്ചാരികളുടേയും ട്രെക്കിങ് താത്പര്യം ഉള്ളവരുടേയും പ്രീയപ്പെട്ട ഇടംകൂടിയാണിത്. ഇവിടുത്തെ കോടമടിയ കാഴ്ചകൾക്ക് പ്രത്യേക സൗന്ദര്യമാണ്. 24 നാണ് ഇവിടേക്കുള്ള യാത്ര. അന്ന് തന്നെ മാംഗോ മെഡോസ് യാത്രയും ഉണ്ട്.
ക്ഷേത്ര യാത്രകളും
24 ന് പത്തനംതിട്ട ക്ഷേത്രങ്ങള്‍ ട്രിപ്പില്‍ പമ്പ ഗണപതി, മലയാലപ്പുഴ, പെരുനാട് അയ്യപ്പക്ഷേത്രം, കല്ലേലി ഊരാളി ക്ഷേത്രങ്ങളും സന്ദര്‍ശിക്കും. 27 ന് കൃപാസനം, 28 ന് ആതിരപ്പള്ളി, കന്യാകുമാരി, 29 ന് പൊ•ുടി, വാഗമണ്‍ ട്രിപ്പുകളും ഉണ്ടാകും.












Click it and Unblock the Notifications