വാഗമണ്ണിൽ ന്യൂയർ പൊളിക്കാം; കോടമഞ്ഞിൽ ക്യാമ്പ് ഫയറും ഡിജെയുമായി ആഘോഷിക്കാം, കെഎസ്ആർടിസി പാക്കേജ്
ഈ ന്യൂയർ എങ്ങനെയാഘോഷിക്കും? കോടമഞ്ഞിന്റെ കുളിരിൽ ക്യാമ്പും ഡിജെ പാർട്ടിയും എല്ലാമായി തകർത്ത് പൊളിച്ചാലോ? രണ്ടാമതൊന്ന് ആലോചിക്കാതെ വേഗം വിളിച്ചോളൂ തിരുവന്തപുരം സിറ്റി ഡിപ്പോയുടെ ബജറ്റ് ടൂറിസം സെല്ലാണ് വാഗമണിൽ ആഘോഷിക്കാൻ കിടിലനൊരു ന്യൂയർ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബർ 31 ന് രാവിലെ യാത്ര പുറപ്പെടും. തുടർന്ന് വാഗമണും പരുന്തുംപാറയുമൊക്കെ കണ്ട് മടങ്ങാവുന്ന തരത്തിലാണ് പാക്കേജ്. യാത്രയുടെ വിശദവിവരങ്ങൾ അറിയാം
തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിന്നും പുലർച്ചെ നാല് മണിയോടെയാണ് യാത്ര പുറപ്പെടുന്നത്. തുടർന്ന് കേശവദാസപുരം വെഞ്ഞാറമൂട്- കിളിമാനൂർ- ആയൂർ-കൊട്ടാരക്കര - അടൂർ പത്തനംതിട്ട-എത്തി അവിടെ നിന്ന് ഫ്രഷാകും. റാന്നി- എരുമേലി -കാഞ്ഞിരപ്പള്ളി- മുണ്ടക്കയം റൂട്ടിലേക്കാണ് പിന്നീടുള്ള യാത്ര. മുണ്ടക്കയത്ത് നിന്ന് പ്രഭാത ഭക്ഷണം കഴിച്ച് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം-കുട്ടിക്കാനം-എലപ്പാറ വഴി വാഗമൺ അഡ്വഞ്ചർ പാർക്കിൽ എത്തും. തങ്ങൾ പാറയാണ് ആദ്യ കാഴ്ച. ഉച്ച ഭക്ഷണം കഴിഞ്ഞാൽ ടീ ലേക്ക് ബോട്ടിംഗ്. അത് കഴിഞ്ഞ് നേരെ മൊട്ടകുന്നുകളുടെ കാഴ്ചകൾ കണ്ട് തവള പാറ പോയിന്റിൽ നിന്നുമുള്ള സൂര്യസ്തമയവും കണ്ട് റൂമിലേക്ക് മടക്കം. ഇനിയാണ് ന്യൂയർ ആഘോഷങ്ങളിലേക്ക് കടക്കുന്നത്. രാത്രിയോടെ പ്രത്യേക ക്യാമ്പ് ഫയറും ആടി തിമിർക്കാൻ ഡിജി പാർട്ടിയും ഉണ്ടാകും. മതിവരുവോളം ആഘോഷിച്ച് ന്യൂയറിനെ വരവേൽക്കാം.

രണ്ടാം ദിനത്തിൽ പ്രഭാത ഭക്ഷണത്തിന് ശേഷം ഉളുപ്പുണ്ണി ഓഫ് റോഡ് ജീപ്പ് സഫാരി. അത് കഴിഞ്ഞ് ഭക്ഷണവും കഴിച്ച് ചീന്തലാർ വെള്ളച്ചാട്ടം കണ്ട് നേരെ ചെകുത്താൻ പള്ളി എന്ന് അറിയപ്പെടുന്ന ലൂസിഫർ സിനിമ ഷൂട്ട് ചെയ്ത ലൂസിഫർ ചർച്ചിലേക്ക്. ഇവിടെ നിന്നേനും രെ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ടാഗോർ പാറ എന്ന് അറിയപ്പെടുന്ന പരുന്തും പാറയിലേക്ക്.
അവിടത്തെ കാഴ്ചകളും കണ്ട് അസ്തമയവും കണ്ടാണ് മടക്കയാത്ര. മുണ്ടക്കയത്ത് വന്ന് ലഘു ഭക്ഷണവും കഴിച്ചു രാത്രി 11 മണിയോടെ ഡിപ്പോയിൽ തിരികെയെത്താനാകും.
യാത്ര, ഓഫ് റോഡ് ജീപ്പ് സഫാരി, എൻട്രി ഫീസുകൾ,ഭക്ഷണം,താമസം,ക്യാമ്പ് ഫയർ, DJ ഉൾപ്പടെ 1920 രൂപയാണ് യാത്ര പാക്കേജ്. പുറപ്പെടുന്ന ദിവസത്തെ രാവിലത്തെ ഫുഡ് തിരികെ വരുമ്പോൾ ഉള്ള രാത്രിയിലെ ഫുഡ് പാക്കേജിൽ ഉൾപ്പെട്ടിട്ടില്ല. ഫോൺ- 9447005995, 9746865116, 9447324718.












Click it and Unblock the Notifications